അമ്മയുടെ 80-ാം പിറന്നാളിനോട് അനുബന്ധിച്ചായിരുന്നു മുരളിയുടെ പോസ്റ്റ്.
അമ്മയുടെ പിറന്നാൾ ദിനത്തിൽ നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു. ജീവിതത്തിൽ, പരീക്ഷണ ഘട്ടങ്ങളിലൂടെ നടന്നു നീങ്ങുമ്പോഴൊക്കെ, അമ്മയുണ്ടല്ലോ എന്ന സമാധാനം ഒരു ഒറ്റമൂലിയായി ഹൃദയത്തിൽ കൊണ്ടുനടന്നിരുന്നുവെന്ന് മുരളി ഗോപി കുറിക്കുന്നു. അമ്മയുടെ 80-ാം പിറന്നാളിനോട് അനുബന്ധിച്ചായിരുന്നു മുരളിയുടെ പോസ്റ്റ്.
'ഇന്ന്, അമ്മയ്ക്ക് 80 തികയുന്ന ദിവസം. ജീവിതത്തിൽ, പരീക്ഷണ ഘട്ടങ്ങളിലൂടെ നടന്നു നീങ്ങുമ്പോഴൊക്കെ, അമ്മയുണ്ടല്ലോ എന്ന സമാധാനം ഒരു ഒറ്റമൂലിയായി ഹൃദയത്തിൽ കൊണ്ടുനടന്നിരുന്നു. ഇപ്പോഴും അത് അങ്ങനെതന്നെ. ഉയർച്ചയിലും വീഴ്ചയിലും ഒരുപോലെ ഉലയാതിരിക്കാൻ സ്വജീവിതം കൊണ്ട് പറയാതെ പറഞ്ഞുതന്നതിന്... സമചിത്തതയുടെ ആൾരൂപമായി ജീവിച്ചു കാണിച്ചതിന്... ഉൾസൗഖ്യത്തിന്റെ പൊരുൾ കാട്ടിയതിന്... ഉണ്മയോടെ വാണതിന്... ഉൾക്കരുത്തായതിന്... എന്നും... അമ്മ', എന്നാണ് മുരളി ഗോപി ഫേസ്ബുക്കിൽ കുറിച്ചത്. ഒപ്പം അച്ഛൻ ഭരത് ഗോപിക്കൊപ്പമുള്ള അമ്മയുടെയും തന്റെയും ചിത്രങ്ങളും മുരളി പങ്കുവച്ചിട്ടുണ്ട്.
undefined
ലാല്‍ ജോസ് സംവിധാനം ചെയ്ത രസികന്‍ എന്ന ചിത്രത്തിലൂടെയാണ് മുരളി ഗോപി വെള്ളിത്തിരയിൽ എത്തുന്നത്. ഭരത് ഗോപി എന്ന അനശ്വര നടന്റെ മകനെന്ന മേല്‍വിലാസം മാത്രമായിരുന്നു അന്ന് മുരളി ഗോപിക്ക് ഉണ്ടായിരുന്നത്. പിന്നീട് മലയാള സിനിമയിൽ ഒഴിച്ചുകൂടാനാകാത്ത തിരക്കഥാകൃത്തായും നടനായും അദ്ദേഹം മാറി. 2021-ൽ രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത 'തീർപ്പ്' എന്ന ചിത്രത്തിലൂടെ അദ്ദേഹം നിർമ്മാതാവിന്റെ മേലങ്കി കൂടി അണിഞ്ഞു. ലൂസിഫർ ഉൾപ്പടെയുള്ള സൂപ്പർ ഹിറ്റ് ചിത്രങ്ങൾ മുരളി ഗോപിയുടെ തുലികയിലൂടെ പിറന്നുവീണു.
മസ്തിഷ്കാഘാതം; ഗാനരചയിതാവ് ബീയാര്‍ പ്രസാദ് വെന്‍റിലേറ്ററില്‍, സഹായം തേടി കുടുംബം
നിലവിൽ ലൂസിഫറിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാസ്വാദകർ. എമ്പുരാൻ, മുരളി ഗോപിയുടെ തൂലികയിൽ നിന്നും ഉതിരുന്ന മറ്റൊരു സൂപ്പർ ഹിറ്റാകുമെന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. 2023ൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് സ്ഥിരീകരിക്കാത്ത വിവരങ്ങൾ.