ഒരു ഷർട്ട് തുന്നിക്കിട്ടുകയെന്നത് വലിയ കാര്യം, ഇന്നും അത് ഞാന്‍ അമൂല്യമായി സൂക്ഷിക്കുന്നു; മോഹൻലാൽ

By Web Team  |  First Published Jul 12, 2024, 4:29 PM IST

ബറോസ് ആണ് നടന്റേതായി റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന സിനിമ.


ലയാളത്തിന്റെ പ്രിയ താരമാണ് നടൻ മോഹൻലാൽ. കാലങ്ങളായുള്ള തന്റെ അഭിനയ ജീവിതത്തിൽ, മറ്റാരാലും പകർന്നാടാൻ സാധിക്കാത്ത ഒട്ടനവധി സിനിമകളും കഥാപാത്രങ്ങളും ആണ് മോഹൻലാൽ ജനങ്ങൾക്ക് സമ്മാനിച്ചത്. പലപ്പോഴും മോഹൻലാൽ പറയുന്ന പഴയ കാല ഓർമകളും അനുഭവങ്ങളും ഏറെ ശ്രദ്ധനേടാറുണ്ട്. അത് സിനിമയ്ക്ക് അകത്തും പുറത്തും ഉള്ളവയായിരിക്കും. അത്തരത്തിൽ ഇന്നും അമൂല്യമായി സൂക്ഷിക്കുന്നൊരു ഷർട്ടിനെ കുറിച്ച് താരം പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. 

"ഞങ്ങൾ സ്കൂളിലും കോളേജിലും പഠിക്കുന്ന സമയത്ത് ഒരുപാട് ഷർട്ടുകൾ ഒന്നും ഇല്ല. വളരെ കുറച്ച് ഷർട്ടുകളെ ഉള്ളൂ. കാരണം അങ്ങനെ ആയിരുന്നു ഞങ്ങളുടെ കുടുംബ ബജറ്റൊക്കെ. അന്നൊക്കെ ഒരു ഷർട്ട് തുന്നിക്കിട്ടുക എന്നത് വലിയൊരു കാര്യമാണ്. അതിനൊരു വലിയ വിലയുണ്ട്. അതുകൊണ്ട് തന്നെ എന്റെ പഴയ ഷർട്ടുകൾക്ക് ഞാൻ ഇന്നും വാല്യു നൽകുന്നുണ്ട്. ഇപ്പോഴും ഞാൻ അമൂല്യമായി സൂക്ഷിക്കുന്നൊരു ഷർട്ട് ഉണ്ട്. ലീല ബ്രാൻഡിന്റെ ഉടമയായ ക്യാപ്റ്റൻ കൃഷ്ണൻ നായർ തന്നതാണ് അത്. അദ്ദേഹം ഇപ്പോഴില്ല. ഞാനും അദ്ദേഹവുമായി വളരെ അടുത്ത ബന്ധം ഉണ്ടായിരുന്നു. അദ്ദേഹം ഭയങ്കര രസകരമായ ഷർട്ടുകൾ ആണ് എപ്പോഴും ധരിക്കാറുള്ളത്. ലോസ് ആഞ്ചൽസിലുള്ള ആളാണ് അദ്ദേഹത്തിന് എപ്പോഴും ഷർട്ട് തയ്ക്കുന്നത്. അദ്ദേഹം മരിക്കുന്നതിന് മുൻപ് ഞാൻ കാണാൻ പോയിരുന്നു. അന്ന് ഞാൻ പറഞ്ഞു അങ്കിളിന്റെ ഒരു ഷർട്ട് എനിക്ക് തരണമെന്ന്. അതെനിക്ക് ഇപ്പോഴും ഇടാൻ പറ്റും. അത് ഞാൻ ഇപ്പോഴും അമൂല്യമായി സൂക്ഷിക്കുന്നുണ്ട്", എന്നായിരുന്നു മോഹൻലാലിന്റെ വാക്കുകൾ. 

Latest Videos

undefined

അപൂര്‍വ്വരോ​ഗം, നിയന്ത്രണമില്ലാതെ കരയും, 15 മുതല്‍ 20 മിനിറ്റ് വരെ ചിരി: അനുഷ്ക ഷെട്ടിയുടെ രോഗാവസ്ഥ

അതേസമയം, എമ്പുരാന്റെ ഷൂട്ടിലാണ് മോഹൻലാൽ ഇപ്പോഴുള്ളത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ റിലീസ് ചെയ്യും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിൽ ആയിരുന്നു ഇത്രയും നാൾ മോഹൻലാൽ. ശോഭന ആണ് മോഹൻലാലിന്റെ നായികയായി എത്തുന്നത്. വൃഷഭ, റംമ്പാൻ തുടങ്ങി സിനിമകൾ മോഹൻലാലിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ബറോസ് ആണ് നടന്റേതായി റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന സിനിമ. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഓണം റിലീസ് ആയി പ്രേക്ഷകർക്ക് മുന്നിലെത്തും. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

click me!