എന്താ ഒരു ചിരി..; വ്യത്യസ്ത ഭാവങ്ങളിൽ മോഹൻലാൽ, 'ഒരേ ഒരു രാജാവ്' എന്ന് ആരാധകർ

By Web Team  |  First Published Aug 7, 2023, 7:36 AM IST

സംവിധായകൻ അനീഷ് ഉപാസനയാണ് ഫോട്ടോ എടുത്തിരിക്കുന്നത്.


ലയാളത്തിന്റെ പ്രിയതാരമാണ് നടൻ മോഹൻലാൽ. മ‍ഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ വില്ലനായി എത്തി ഇന്ന് മലയാള സിനിമയിലെ മുൻനിര താരമായി ഉയർന്ന് നിൽക്കുകയാണ് മോഹൻലാൽ. പ്രായ, ഭാഷാവ്യത്യാസമെന്യെ ഒട്ടനവധി ആരാധകരാണ് മോഹൻലാലിന് ഉള്ളത്. മോഹൻലാലിന്റേതായി പുറത്തുവരുന്ന ഫോട്ടോകൾക്ക് കാഴ്ചക്കാർ ഏറെ ആണ്. വൻ ആഘോഷമായാണ് താരത്തിന്റെ ഓരോ ഫോട്ടോയും വീഡിയോയും ആരാധകർ ഏറ്റെടുക്കാറുള്ളത്. അത്തരത്തിലൊരു ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ ശ്രദ്ധേയം. 

സംവിധായകൻ അനീഷ് ഉപാസനയാണ് ഫോട്ടോ എടുത്തിരിക്കുന്നത്. വ്യത്യസ്ത ഭാവത്തിൽ നല്ല അസ്സലായി ചിരിക്കുന്ന മോഹൻലാലിനെ ഫോട്ടോകളിൽ കാണാം. വെള്ള ഷർട്ടും ബ്ലാക് പാന്റും തൊപ്പിയും ധരിച്ച് മാസ് കൂളായാണ് മോഹൻലാൽ ചിത്രത്തിലുള്ളത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തിയത്. 

Latest Videos

"നീ “ചെകുത്താൻ” വേദമോതുന്നത് കേട്ടിട്ടുണ്ടോ..? ഇസീക്കയിൽ 25:17 പഴയ നിയമം -കൊള്ളരുതാത്തവർ തങ്ങളുടെ സ്വാർത്ഥത കൊണ്ടും ക്രൂരത കൊണ്ടും നീതിമാന്മാരുടെ പാതയെ എല്ലാ വശങ്ങളിൽ നിന്നും ആക്രമിക്കുന്നു. ഈ അന്ധതയുടെ താഴ്‌വരയിൽ നിന്നും നീതിമാനെ കരകയറ്റുന്നവൻ അനുഗ്രഹീതനാകുന്നു. കാരണം അവൻ സത്യമായും അവന്റെ സഹോദരങ്ങളുടെ രക്ഷകനും വഴി തെറ്റിയ കുഞ്ഞാടുകളുടെ വഴികാട്ടിയുമാണ്. അതിനാൽ എന്റെ സഹോദരങ്ങളെ വിഷം കുത്തി നശിപ്പിക്കാൻ തുനിയുന്നവർ ആരായാലും അവരുടെ മേൽ അശനിപാതം പോലെ ഞാൻ പ്രഹരമേൽപ്പിക്കും എന്റെ പകയിൽ നീറിയോടുങ്ങുമ്പോൾ അവരറിയും ഞാൻ അവരുടെ ഒരേ ഒരു രാജാവാണെന്ന്.. ഒരേ ഒരു രാജാവ്..", എന്നാണ് ഫോട്ടോ പങ്കുവച്ച് അനീഷ് ഉപാസന കുറിച്ചത്. 

അതേസമയം, വൃഷഭ എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. മലൈക്കോട്ടൈ വാലിബനില്‍ ആയിരുന്നു അദ്ദേഹം ഏറ്റവും ഒടുവിലായി അഭിനയിച്ചത്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് സംവിധാനം. അതേസമയം, രജനീകാന്തിന്‍റെ ജയിലര്‍ എന്ന സിനിമയിലും മോഹന്‍ലാല്‍ അഭിനയിക്കുന്നുണ്ട്. ചിത്രം ഓഗസ്റ്റ് 10 തിയറ്ററുകളില്‍ എത്തും. താന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് ഈ വര്‍ഷം ഡിസംബറില്‍ റിലീസ് ചെയ്യുമെന്നും മോഹന്‍ലാല്‍ അറിയിച്ചിട്ടുണ്ട്. 

ജോജു ജോർജ്- എ കെ സാജൻ കൂട്ടുകെട്ടിൽ 'പുലിമട'; റിലീസിന് ഒരുങ്ങുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

click me!