തിരുവനന്തപുരം എംജി കോളേജിലെ ഓണാഘോഷത്തിലാണ് മോഹൻലാലിന്റെ മുഖമുള്ള പൂക്കളം ഇട്ടത്.
മലയാളികളുടെ പ്രിയതാരമാണ് നടൻ മോഹൻലാൽ. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിൽ വില്ലനായി എത്തി പിന്നീട്, സിനിമാസ്വാദകരുടെ പ്രിയ നായകനും ലാലേട്ടനുമായി മാറാൻ മോഹൻലാലിന് സാധിച്ചു. ഇതുവരെയുള്ള അഭിനയ ജീവിതത്തിൽ മോഹൻലാൽ നിറഞ്ഞാടിയ വേഷങ്ങൾ നിരവധിയാണ്. മോഹൻലാലിന്റേതായി പുറത്തുവരുന്ന വീഡിയോകൾക്കും ഫോട്ടോകൾക്കും കാഴ്ചക്കാർ ഏറെയാണ്. ഇപ്പോഴിതാ മോഹൻലാലിന്റെ മുഖം വരച്ചൊരു പൂക്കളമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
തിരുവനന്തപുരം എംജി കോളേജിലെ ഓണാഘോഷത്തിലാണ് മോഹൻലാലിന്റെ മുഖമുള്ള പൂക്കളം ഇട്ടത്. മോഹൻലാൽ ഫാൻസ് ക്ലബ് എന്ന ഫേസ്ബുക്ക് പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. നിരവധി പേരാണ് ഈ വീഡിയോ കാണുകയും ഷെയർ ചെയ്യുകയും ചെയ്തിരിക്കുന്നത്.
നൃത്തച്ചുവടുകളില്‍ വിസ്‍മയിപ്പിച്ച് ദീപ്‍തി സതി; 'പത്തൊമ്പതാം നൂറ്റാണ്ട്' വീഡിയോ ഗാനം
അതേസമയം, റാം എന്ന ചിത്രത്തിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ദൃശ്യം, ദൃശ്യം 2, ട്വൽത്ത് മാൻ തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. തെന്നിന്ത്യൻ താരം തൃഷയാണ് ചിത്രത്തിൽ നായികയായി എത്തുക. ഇന്ദ്രജിത്ത് സുകുമാരൻ, സായ് കുമാർ, ദുർഗ കൃഷ്ണ എന്നിവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും. ആന്റണി പെരുമ്പാവൂർ, രമേഷ് പി പിള്ള, സുധൻ പി പിള്ള എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.
മോണ്‍സ്റ്റര്‍, എലോണ്‍, പേരിട്ടിട്ടില്ലാത്ത അനൂപ് സത്യന്‍റെയും വിവേകിന്‍റെയും ചിത്രങ്ങള്‍, വൃഷഭ, എമ്പുരാൻ എന്നിവയാണ് മോഹൻലാലിന്റേതായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹൻലാല്‍ വീണ്ടും നായകനാകുന്ന ചിത്രം കൂടിയാണ് എമ്പുരാൻ. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഒരുങ്ങുന്ന ഒരു ബിഗ് ബജറ്റ് ചിത്രമാണ് വൃഷഭ. എവിഎസ് സ്റ്റുഡിയോസിന്റെ ബാനറാണ് ചിത്രത്തിന്റെ നിർമ്മാണം.
അതേസമയം, മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസിന് അടുത്തിടെ പാക്കപ്പ് പറഞ്ഞിരുന്നു. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്‍പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നു. ബറോസില്‍ വാസ്‌കോഡഗാമയുടെ വേഷത്തിലാണ് റാഫേല്‍ അഭിനയിക്കുക.