കടുത്ത രജനികാന്ത് ആരാധകനായ തമിഴ് സിനിമ നടനായ മീശരാജേന്ദ്രൻ ലിയോ ഇറങ്ങുന്നതിന് മുന്‍പ് ദളപതി വിജയിയെ വിമർശിച്ച് നിരന്തരം തമിഴ് യൂട്യൂബ് ചാനലുകളില്‍ അഭിമുഖം നല്‍കിയിരുന്നു.
ചെന്നൈ: വിജയ് ലോകേഷ് കനകരാജ് ചിത്രം ലിയോ സമിശ്ര പ്രതികരണം ലഭിച്ചെങ്കിലും ബോക്സോഫീസില്‍ മികച്ച നേട്ടം ഉണ്ടാക്കുന്നു എന്നാണ് കണക്കുകള്‍ പറയുന്നത്. തമിഴ്നാട്ടില്‍ ഇപ്പോഴും ചിത്രം മികച്ച കളക്ഷന്‍ നേടുന്നുണ്ട്. ലിയോ മികച്ച കളക്ഷന്‍ നേടുന്നതിനൊപ്പം തമിഴ് യൂട്യൂബ് ചാനലുകളില്‍ അടക്കം വാര്‍ത്തകളില്‍ നിറയുകയാണ് മീശ രാജേന്ദ്രന്‍.
കടുത്ത രജനികാന്ത് ആരാധകനായ തമിഴ് സിനിമ നടനായ മീശരാജേന്ദ്രൻ ലിയോ ഇറങ്ങുന്നതിന് മുന്‍പ് ദളപതി വിജയിയെ വിമർശിച്ച് നിരന്തരം തമിഴ് യൂട്യൂബ് ചാനലുകളില്‍ അഭിമുഖം നല്‍കിയിരുന്നു. അടുത്ത സൂപ്പർ സ്റ്റാറായി വിജയിയെ ഉയർത്തിക്കാണിച്ചുള്ള പോസ്റ്റുകളെ തുടർന്നായിരുന്നു ഇത്.
വിജയ്‌യും രജനികാന്തും തമ്മിൽ ആനയും എലിയും തമ്മിലുള്ള വ്യത്യാസമുണ്ടെന്നാണ് രാജേന്ദ്രൻ ആദ്യം പറഞ്ഞത്. സൂപ്പര്‍ താര വിവാദത്തില്‍ നല്‍കിയ അഭിമുഖത്തില്‍ രൂക്ഷമായ ഭാഷയിലാണ് രാജേന്ദ്രന്‍ അന്ന് പ്രതികരിച്ചത്.ജയിലര്‍ കളക്ഷനെ ലിയോ മറികടന്നാല്‍ താന്‍ മീശ വടിക്കും എന്നാണ് രാജേന്ദ്രന്‍ പ്രഖ്യാപിച്ചത്.
ഇപ്പോള്‍ ലിയോ റിലീസായതിന് പിന്നാലെ മീശ രാജേന്ദ്രന്‍ വീണ്ടും രംഗത്ത് എത്തിയിട്ടുണ്ട്. ഒരു തമിഴ് ചാനലില്‍ അഭിമുഖത്തില്‍ അവതാരകന്‍ ഒരു ഹെയര്‍ ഡ്രിമ്മറുമായാണ് മീശ രാജേന്ദ്രനെ അഭിമുഖം ചെയ്യാന്‍ എത്തിയത്. എന്നാല്‍ തന്‍റെ മുന്‍ നിലപാടുകളില്‍ നിന്നും ചില മാറ്റങ്ങള്‍ രാജേന്ദ്രന്‍ വരുത്തിയിട്ടുണ്ട്.
ലിയോ കണക്കുകള്‍ ഒരു നാല് ദിവസം കഴിഞ്ഞ് എന്നോട് പറയൂ, ഇപ്പോള്‍ വരുന്നത് എല്ലാം യഥാര്‍ത്ഥ കണക്കല്ലെന്നാണ് രാജേന്ദ്രന്‍ പറയുന്നത്. വിജയ് നേരിട്ട് ലിയോ കളക്ഷന്‍ എത്രയാണെന്ന് പറഞ്ഞാലെ വിശ്വസിക്കാന്‍ സാധിക്കൂ എന്നാണ് ഇപ്പോള്‍ ഇദ്ദേഹം പറയുന്നു. ജയിലര്‍ കളക്ഷന്‍ പോയിട്ട് രജനിയുടെ 2.0 കളക്ഷന്‍ പോലും ലിയോ താണ്ടില്ലെന്ന് വീണ്ടും മീശ രാജേന്ദ്രന്‍ പറഞ്ഞു.
രണ്ട് ചിത്രത്തിന്‍റെയും കളക്ഷനെ ലിയോ കടന്നാല്‍ മീശ താന്‍ എടുക്കും എന്നാണ് ഇപ്പോള്‍ രാജേന്ദ്രന്‍ പറയുന്നത്. ലിയോയുടെ റെക്കോഡ് ആദ്യദിന കളക്ഷന്‍ വിശ്വസിക്കാന്‍ കഴിയില്ലെന്നും മീശ രാജേന്ദ്രന്‍ പറയുന്നു. കെജിഎഫ് 2 10,000 സ്ക്രീനില്‍ വന്നിട്ടാണ് ആദ്യദിനം 140 കോടി നേടിയത്. അതേ സമയത്ത് 4000 സ്ക്രീനില്‍ വന്ന ലിയോ അതിനെ മറികടന്നു എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പറ്റില്ലെന്ന് മീശ രാജേന്ദ്രന്‍ പറയുന്നു.
ലിയോ താന്‍ കുടുംബത്തോടെ കണ്ടുവെന്നും. 30 കൊല്ലമായി സിനിമ ലോകത്ത് പ്രവര്‍ത്തിക്കുന്നയാള്‍ എന്ന നിലയില്‍ തനിക്ക് സിനിമ ഇഷ്ടമായില്ലെന്നും മീശ രാജേന്ദ്രന്‍ അഭിമുഖത്തില്‍ പറയുന്നു. എന്തായാലും ഈ അഭിമുഖത്തിന് ശേഷം വീണ്ടും വിജയ് ഫാന്‍ മീശ രാജേന്ദ്രനെതിരെ രംഗത്ത് എത്തിയിട്ടുണ്ട്.
പ്രഭാസിന് 44ാം പിറന്നാള്‍: താരത്തിന്‍റെ സ്വത്ത് വിവരങ്ങള്‍ ഇങ്ങനെ.!