'ലോക പ്രകൃതി സംരക്ഷണ ദിനം' എന്ന് കുറിച്ച് കൊണ്ടാണ് മമ്മൂട്ടി പുതിയ ഫോട്ടോ പങ്കുവച്ചിരിക്കുന്നത്.
മലയാളികളുടെ പ്രിയ താരമാണ് നടൻ മമ്മൂട്ടി. അൻപത് വർഷത്തോളം നീണ്ട തന്റെ അഭിനയ ജീവിതത്തിൽ എന്നും ഓർത്തിരിക്കാൻ ഒട്ടനവധി കഥാപാത്രങ്ങളാണ് അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചത്. സമീപകാലത്ത് വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ അമ്പരപ്പിക്കുന്ന മമ്മൂട്ടിയുടേതായി പുറത്തുവരുന്ന ഫോട്ടോകൾ വൈറൽ ആകാറുണ്ട്. പ്രായം വെറും നമ്പർ മാത്രമാണെന്ന് തെളിയിക്കുന്ന തരത്തിലുള്ളതാകും ഇത്തരം ഫോട്ടോകൾ. ഇന്നിതാ മമ്മൂട്ടി പങ്കുവച്ചൊരു ഫോട്ടോ ആഘോഷമാക്കുകയാണ് സോഷ്യൽ മീഡിയ.
'ലോക പ്രകൃതി സംരക്ഷണ ദിനം' എന്ന് കുറിച്ച് കൊണ്ടാണ് മമ്മൂട്ടി പുതിയ ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. കൂളിംഗ് ഗ്ലാസും വച്ച് നല്ല സ്റ്റൈലനായി നിൽക്കുന്ന മമ്മൂട്ടിയെ ഫോട്ടോയിൽ കാണം. പങ്കുവച്ച് നിമിഷങ്ങൾക്ക് ഉള്ളിൽ തന്നെ സോഷ്യൽ മീഡിയ ഫോട്ടോ ഏറ്റെടുത്തു. ദുൽഖർ സൽമാന്റെ പിറന്നാൾ ദിനം കൂടിയാണ് ഇന്ന്. ഇതുമായി ബന്ധപ്പെടുത്തി ആണ് ഭൂരിഭാഗം പേരും ഫോട്ടോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്.
"ഇന്ന് 37 ആം പിറന്നാൾ ആഘോഷിക്കുന്ന ചെക്കന്റെ വാപ്പച്ചി', എന്നാണ് മമ്മൂട്ടിയുടെ പിആർഒ റോബർട്ട് കുര്യാക്കോസ് കുറിച്ചിരിക്കുന്നത്. "പ്രകൃതിയിലെ ഒരു പ്രതിഭാസം, ഇത് ഇപ്പോൾ ആരുടെ 37മത്തെ ബർത്ത് ഡേ ആണ്. ആകെ കൺഫ്യൂഷൻ ആയല്ലോ, ഈ ലോകം മമ്മൂക്കയെ പോലെ നിത്യഹരിതമായി തന്നെ നിറഞ്ഞു നിൽക്കട്ടെ, ദുൽഖർ: ഇന്നെൻ്റെ 37 ആമത്തെ ജന്മദിനം ആണ്. മമ്മൂക്ക : അയിന്?, എന്റെ മോന്റെ പിറന്നാൾ വിളിക്കാൻ വന്നതാ എല്ലാരും വരണം, മകന് വേണ്ടി ഒരു ദിവസം മാറി നിൽക്കാമായിരിന്നു",എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകൾ.
'എനിക്കെതിരെ കേസ് വേണം'; ചാണ്ടി ഉമ്മന് മറുപടിയുമായി വിനായകൻ
അതേസമയം, ബസൂക്ക എന്ന ചിത്രത്തിലാണ് മമ്മൂട്ടി നിലവില്‍ അഭിനയിച്ചിരിക്കുന്നത്. ഡിനോ ഡെന്നിസാണ് ചിത്രത്തിന്റെ സംവിധാനം. അദ്ദേഹം തന്നെയാണ് തിരക്കഥയും. മമ്മൂട്ടിക്കൊപ്പം ഗൗതം വാസുദേവ് മേനോൻ, ഷൈൻ ടോം ചാക്കോ, സണ്ണി വെയ്ൻ, ജഗദീഷ്, ഷറഫുദ്ദിൻ സിദ്ധാർത്ഥ് ഭരതൻ, ഡീൻ ഡെന്നിസ്, സ്‍ഫടികം ജോർജ്, ദിവ്യാ പിള്ള എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..