'എന്റെ മമ്മൂക്ക.. നിങ്ങളിത് എന്ത് ഭാവിച്ചാ..'; പുത്തൻ ലുക്കിൽ മാസായി മമ്മൂട്ടി, വൈറൽ

By Web Team  |  First Published May 6, 2023, 7:18 AM IST

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മമ്മൂട്ടി ഉംറയ്ക്ക് പോയിരുന്നു. 


ലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടൻ മമ്മൂട്ടി. അമ്പതോളം വർഷങ്ങൾ പിന്നിട്ടി തന്റെ അഭിനയ ജീവിതത്തിൽ, അദ്ദേഹം കെട്ടിയാടാത്ത വേഷങ്ങൾ ചുരുക്കം മാത്രം. സമീപകാലത്ത് വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളികളെ, കേരളക്കരയെ അമ്പരപ്പിക്കുന്ന മമ്മൂട്ടിയുടേതായി പുറത്തുവരുന്ന ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ ട്രെന്റിം​ഗ് ആകാറുണ്ട്. അത്തരത്തിൽ മമ്മൂട്ടി പങ്കുവച്ചെരു ഫോട്ടോയാണ് ഇപ്പോൾ വൈറൽ. 

സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ വെള്ള വസ്ത്രം ധരിച്ച് കണ്ണട വച്ചിരിക്കുന്ന മമ്മൂട്ടിയെ ആണ് ഫോട്ടോയിൽ കാണാൻ സാധിക്കുന്നത്. ഭീഷ്മപർവ്വത്തിലെ മൈക്കിളപ്പനെ ധ്വനിപ്പിക്കുന്നുമുണ്ട് ചിത്രം. 'ടേക്കിം​ഗ് ദ ബാക്ക് സീറ്റ്' എന്നാണ് ഫോട്ടോ പങ്കുവച്ച് മമ്മൂട്ടി കുറിച്ചത്. പിന്നാലെ കമന്റുകളുമായി ആരാധകരും സിനിമാസ്വാദകരും രം​ഗത്തെത്തി. ഇതിൽ സിനിമാ താരങ്ങൾ ഉൾപ്പടെയുള്ളവർ ഉണ്ട്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

A post shared by Mammootty (@mammootty)

"നാട്ടിലുള്ള യുവാക്കൾക്ക് വേണ്ടി കുറച്ചു ഒതുങ്ങി കൂടെ.. ഇപ്പോഴും ഓർമ്മയൊക്ക ഉണ്ടോ?? മമ്മൂക്ക... ഇതൊക്കെ കണ്ടാൽ പിന്നെ ലൈക്‌ അടിക്കാതെ... രാജകീയം, ഈ വർഷം സെപ്റ്റംബർ 7..72 വയസ് തികയുകയാണ്.. യാറാലെ ഇതൊക്കെ, 90 വയസായാൽ ഇതിലും ചെറുപ്പമാകും മമ്മൂക്ക. ഇത് വേറെ ലെവലാ.., നിങ്ങൾ ഇത് എന്ത് ഭാവിച്ചാണ് മനുഷ്യാ....ഞങ്ങൾക്കും ഈ നാട്ടിൽ ജീവിക്കണം", എന്നിങ്ങനെ പോകുന്നു കമന്റുകൾ. 

'തന്തയ്ക്കിട്ട് എങ്ങനെ പണിയാം എന്ന് ആലോചിക്കുകയാകും'; രസിപ്പിച്ച് 'നെയ്മർ' ട്രെയിലർ

അതേസമയം, ഏജന്‍റ് എന്ന തെലുങ്ക് ചിത്രമാണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട ഏജന്റ് അഖില്‍ അക്കിനേനിയാണ് നായകന്‍. മേജര്‍ മഹാദേവന്‍ എന്ന പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് (റോ) തലവന്‍ മേജര്‍ മഹാദേവനായാണ് മമ്മൂട്ടി ഏജന്‍റില്‍ എത്തുന്നത്. സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിൽ സാക്ഷി വൈദ്യ നായികാ വേഷം ചെയ്തിരിക്കുന്നു. 

click me!