കുഞ്ഞിക്കയുടെ രാജകീയ എന്‍ട്രി; ദുൽഖറിനായി ഒഴുകിയെത്തി ജനസാ​ഗരം, ഡാൻസും പാട്ടുമായി നടൻ- വീഡിയോ

By Web Team  |  First Published Mar 19, 2023, 1:17 PM IST

കൊണ്ടോട്ടിയിൽ ഒരു ഉദ്ഘാടനത്തിന് എത്തിയതാണ് ദുൽഖർ സൽമാൻ.


ലയാളികളുടെ പ്രിയതാരമാണ് ദുൽഖർ സൽമാൻ. സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ വന്ന് ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമാസ്വാദകരുടെ മനസ്സിൽ ഇടംനേടാൻ താരത്തിന് സാധിച്ചു. ഇന്ന് പാൻ ഇന്ത്യൻ താരമെന്ന ലെവലിലേക്ക് ഉയർന്നു. അഭിനേതാവെന്നതിന് പുറമെ താനൊരു ഗായകനാണെന്നും ദുൽഖർ ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. കുഞ്ഞിക്ക എന്നാണ് സ്നേഹത്തോടെ ആരാധകർ നടനെ വിളിക്കുന്നത്. ഇപ്പോഴിതാ ഏറെ നാളുകൾക്ക് ശേഷം കേരളത്തിലെ ഒരു ഉദ്ഘാടന വേദിയിൽ എത്തിയ ദുൽഖറിന്റെ വീഡിയോകളാണ് ജനശ്രദ്ധനേടുന്നത്.

കൊണ്ടോട്ടിയിൽ ഒരു ഉദ്ഘാടനത്തിന് എത്തിയതാണ് ദുൽഖർ സൽമാൻ. അവിടെ പ്രിയതാരത്തെ കാത്തിരുന്നതാകട്ടെ ജനസാ​ഗരം. ജനക്കൂട്ടത്തിനിടയിൽ പ്രിയ കുഞ്ഞിക്ക സ്റ്റേജിൽ എത്തിയപ്പോൾ ആരാധകരുടെ ആ​ഹ്ലാദത്തിന് അതിരില്ലായിരുന്നു. നിറഞ്ഞ ഹർഷാരവത്തോടെ പ്രിയ താരത്തെ അവർ സ്വീകരിച്ചു. അവർക്കായി 'സുന്ദരി പെണ്ണെ'  എന്ന ​ഗാനം ദുൽഖർ ആലപിക്കുകയും ഒപ്പം ഫുൾ എനർജിയിൽ ചുവടുവയ്ക്കുകയും ചെയ്തു. 

Latest Videos

ഇതിന്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 'സാമ്രാജ്യം സിനിമയിലെ അലക്സാണ്ടറെ ഓർമ വരുന്നു, മലയാളത്തിന്റെ ബ്രാൻഡ് ആയി മാറിയ കുഞ്ഞിക്ക, ഇന്ത്യൻ സിനിമയിൽ കേരളത്തിൻ്റെ അഭിമാനമായി മാറിയ നമ്മുടെ മുത്ത്', എന്നിങ്ങനെ പേകുന്നു വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ. 

അതേസമയം, കിംഗ് ഓഫ് കൊത്തയാണ് ദുല്‍ഖറിന്‍റേതായി ഈ വര്‍ഷം റിലീസിനൊരുങ്ങുന്ന ചിത്രം. ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയാണ് സംവിധാനം. ഫെബ്രുവരിയില്‍ 95  ദിവസം നീണ്ട ചിത്രീകരണം തമിഴ്നാട്ടിലെ കരൈക്കുടിയില്‍ അവസാനിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷയില്‍ മാസ് ഗ്യാങ്‍സ്റ്റര്‍ ചിത്രമായി ഒരുക്കുന്ന ചിത്രത്തില്‍ നടി ശാന്തി കൃഷ്‍ണയും ഒരു പ്രധാന കഥാപാത്രമായി എത്തും. തമിഴ് നടൻ പ്രസന്നയും ചിത്രത്തില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 'പൊറിഞ്ചു മറിയം ജോസി'ന്റെ തിരക്കഥാകൃത്ത് അഭിലാഷ് എന്‍ ചന്ദ്രനാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. 

മലയാളികളുടെ പ്രിയ ​ഗായിക; രജനികാന്തിനൊപ്പമുള്ള സുന്ദരിക്കുട്ടിയെ മനസ്സിലായോ ?

click me!