കോകില എന്റെ ദൈവം, ആ ഫോട്ടോ മോർഫിം​ഗ്, കേരളം ഞെട്ടുന്നൊന്ന് ഞാനുമിടും; പ്രതികരിച്ച് ബാല

By Web Team  |  First Published Dec 9, 2024, 5:43 PM IST

"വേലക്കാരി" എന്നടക്കം കോകിലയെ സംബോധന ചെയ്തതിനെതിരെ ബാല രംഗത്തെത്തിയിരുന്നു. 


താനും നാളുകൾക്ക് മുൻപായിരുന്നു നടൻ ബാലയും അമ്മാവന്റെ മകൾ കോകിലയും തമ്മിൽ വിവാഹിതരായത്. ശേഷം കൊച്ചിയിൽ നിന്നും ഇവർ വൈക്കത്തേക്ക് താമസം മാറുകയും ചെയ്തിരുന്നു. ഇവിടെ നിന്നുമുള്ള കോകിലയുടെയും ബാലയുടെയും വീഡിയോകളും പുറത്തുവരാറുമുണ്ട്. ഇതിനിടെ ഒരു യുട്യൂബ് ചാനലിൽ കോകിലയുടെയും ബാലയുടെയും ഒരു ഫോട്ടോ പുറത്തുവന്നു. കോകില വളരെ കുട്ടിയായാണ് ഫോട്ടോയില്‍ കാണാപ്പെടുന്നത്. ഇതിന് പിന്നാലെ വലിയ തോതിൽ വിമർശനങ്ങളും ബാല നേരിട്ടു. "വേലക്കാരി" എന്നടക്കം കോകിലയെ സംബോധന ചെയ്തതിനെതിരെ ബാല രം​ഗത്ത് എത്തുകയും ചെയ്തിരുന്നു. 

ഈ അവസരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഫോട്ടോ മോർഫിം​ഗ് ആണെന്നും സ്വത്തിന് വേണ്ടി ആരൊക്കെയോ കരുതിക്കൂട്ടി ചെയ്യുന്ന കാര്യങ്ങളാണിതെന്നും ബാല ആരോപിച്ചു. സംഭവത്തിൽ സൈബർ സെല്ലിൽ താൻ പരാതി കൊടുത്തിട്ടുണ്ടെന്നും നടൻ വ്യക്തമാക്കി. 

Latest Videos

ചരിത്രക്കുതിപ്പ്, ഇനി വേണ്ടത് 271 കോടി; കളക്ഷനിൽ തീക്കാറ്റായി പുഷ്പരാജ്; നാല് ദിനം കൊണ്ട് പുഷ്പ 2 നേടിയത്

"ഞാനിപ്പോൾ എല്ലാത്തിൽ നിന്നും മാറി നിൽക്കുകയാണ്. പേഴ്സണൽ ഫോട്ടകളാണ് പുറത്തുവന്നിരിക്കുന്നത്. എന്റെ ഫോണിൽ എടുത്ത ഫോട്ടോസ്. പൊലീസിനെ വിളിച്ചിരുന്നു. സൈബർ സെല്ലിൽ ഞാൻ പരാതിയ കൊടുത്തിട്ടുണ്ട്. ഇതെങ്ങനെ പുറത്തുവന്നെന്ന് ഇപ്പോഴാണ് മനസിലായത്. നാല് മാസം ഞാൻ ആശുപത്രിയിൽ ആയിരുന്നു. ആ നാല് മാസം എന്റെ ഫോൺ എവിടെയായിരുന്നു. എല്ലാവരും കൂട്ടുകൂടി. ഞാനിപ്പോൾ മനസമാധാനമായി ജീവിച്ച് പോവുകയാണ്. കോകില എനിക്ക് ദൈവമാണ്. എന്റെ ജീവിതം മുന്നോട്ട് പോകുന്നതിന് കാരണം എന്റെ ഭാ​ര്യയാണ്. പ്ലാൻ ചെയ്താണ് ഇതൊക്കെയെങ്കിൽ ഞാൻ പ്രതികരിക്കും. എങ്ങനെ ഈ ഫോട്ടോകൾ പുറത്തുവന്നു. ആ ഫോട്ടോയിൽ മോർഫിം​ഗ് എങ്ങനെ ചെയ്തു. അത്രയും മോർഫിങ്ങും കള്ളത്തരവും ചെയ്ത്, കരുതിക്കൂട്ടി ചെയ്യുവാണെങ്കിൽ അത് സ്വത്തിന്റെ കാര്യത്തിന് വേണ്ടിയല്ലേ. ആരാണ് ഇതിന്റെ പുറകിലുള്ളത്. ഞാൻ ആരെയും കുറ്റം പറയുന്നില്ല. നാല് മാസം എന്റെ ഫോൺ എവിടെ ആയിരുന്നു. അത് മാത്രമാണ് എന്റെ ചോ​ദ്യം. പിന്നെ ഞാനും ഫോട്ടോ ഇടും. കേരളം ഞെട്ടിപ്പോകുന്ന ഫോട്ടോ ഇതല്ല. വേറെയുണ്ട്", എന്നാണ് ബാല പറഞ്ഞത്. ഫിലിം ഫാക്ടറി എന്ന യുട്യൂബ് ചാനലിനോട് ആയിരുന്നു നടന്റെ പ്രതികരണം.  

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

click me!