കഴിഞ്ഞ ദിവസമാണ് ഒരുമിച്ചുള്ള ബന്ധം സൂചിപ്പിച്ച് ഗോപി സുന്ദറും അമൃത സുരേഷും ഇന്‍സ്റ്റഗ്രാമിലൂടെ തങ്ങളുടെ ഒരു ചിത്രം പങ്കുവച്ചത്
തങ്ങള്‍ അടുപ്പത്തിലാണെന്ന വിവരം ഗായിക അമൃത സുരേഷും (Amritha Suresh) സംഗീത സംവിധായകന്‍ ഗോപി സുന്ദറും (Gopi Sundar) കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ഇരുവര്‍ക്കും ആശംസകളുമായി സുഹൃത്തുക്കളും ആരാധകരും ആ പോസ്റ്റുകള്‍ക്കു താഴെ എത്തിയിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് പ്രതികരണം ആവശ്യപ്പെട്ട് നിരവധി പേര്‍ തന്നെ വിളിച്ചിരുന്നുവെന്ന് പറയുകയാണ് അമൃതയുടെ മുന്‍ ഭര്‍ത്താവും നടനുമായ ബാല (Bala). അത് തന്‍റെ ജീവിതമല്ലെന്നും അഭിപ്രായം പറയാന്‍ തനിക്ക് അവകാശമില്ലെന്നും പറയുന്നു ബാല. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‍ത വീഡിയോയിലൂടെയാണ് ബാലയുടെ പ്രതികരണം.
ചെയ്യുന്ന തെറ്റിന് ഓരോരുത്തര്‍ക്കും ശിക്ഷ കിട്ടും. നല്ലത് ചെയ്‍താല്‍ നല്ലത് നടക്കും. ചീത്ത ചെയ്‍താല്‍ ചീത്തയേ കിട്ടൂ. കുറേപ്പേര്‍ എന്നെ വിളിച്ചു. അത് എന്‍റെ ജീവിതമല്ല. ഇതാണ് എന്‍റെ ഭാര്യ. ഞാന്‍ പുതിയ ജീവിതത്തിലേക്ക് പോയി നല്ല ഭംഗിയായിട്ട് ജീവിക്കുന്നുണ്ട്. ഞങ്ങള്‍ പുതിയ കാര്യങ്ങളിലേക്ക് പോവുകയാണ്. അവര്‍ അങ്ങനെ പോവുകയാണെങ്കില്‍ പോകട്ടെ. അതില്‍ അഭിപ്രായം പറയാന്‍ എനിക്ക് അവകാശമില്ല. അവരും നന്നായിരിക്കട്ടെ. ഞാനും പ്രാര്‍ഥിക്കാം, ബാല പറഞ്ഞു. ഭാര്യ എലിസബത്തിനൊപ്പമാണ് ബാല വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ALSO READ : ഗോപി സുന്ദറും അമൃതയും ഒന്നിച്ച്; സോഷ്യല്‍ മീഡിയയില്‍ വൈറല്‍; ചര്‍ച്ച
കഴിഞ്ഞ ദിവസമാണ് ഒരുമിച്ചുള്ള ബന്ധം സൂചിപ്പിച്ച് ഗോപി സുന്ദറും അമൃത സുരേഷും ഇന്‍സ്റ്റഗ്രാമിലൂടെ തങ്ങളുടെ ഒരു ചിത്രം പങ്കുവച്ചത്. പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച്, അനുഭവങ്ങളുടെ കനൽവരമ്പു കടന്ന്, കാലവും കാറ്റും പുതിയ വഴികളിലേക്ക്…, എന്നായിരുന്നു ചിത്രത്തിനു നല്‍കിയ കുറിപ്പ്. അമൃതയുടെ സഹോദരി അഭിരാമി അടക്കമുള്ളവര്‍ ഈ പോസ്റ്റിനു താഴെ ആശംസകളുമായി എത്തിയിരുന്നു.