വിജയ് പറഞ്ഞു 'ഞാൻ നിങ്ങളുടെ ഫാൻ', ആ വാക്കുകൾ കേട്ട് ഞെട്ടി ബാബു ആന്റണി

By Web Team  |  First Published Mar 24, 2023, 9:10 PM IST

ലിയോയില്‍ പ്രധാന വേഷത്തില്‍ ബാബു ആന്‍റണി എത്തുന്നുണ്ട്. 


ഭാഷാഭേദമെന്യെ ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ലിയോ. മാസ്റ്റർ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലോകേഷ് കനകരാജും വിജയിയും ഒന്നിക്കുന്നു എന്നത് തന്നെയാണ് അതിന് കാരണം. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രത്തിന്റെ ഷൂട്ടിം​ഗ് കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. ഇപ്പോഴിതാ വിജയിയെ കുറിച്ച് നടൻ ബാബു ആന്റണി പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. 

ലിയോ സെറ്റിൽ നിന്നും വിജയിയ്ക്ക് ഒപ്പമെടുത്ത ഫോട്ടോ സഹിതം ആണ് ബാബു ആന്റണി പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. എളിമയും സ്നേഹവും ഉള്ള ആളാണ് വിജയ് എന്നും തന്റെ ഫാൻ ആണെന്ന് അദ്ദേഹം പറഞ്ഞുവെന്നും ബാബു ആന്റണി പറയുന്നു.  

Latest Videos

undefined

"മറ്റാരുമല്ല, ഇളയ ദളപതി വിജയ് സാറിനൊപ്പം. അദ്ദേഹം വളരെ എളിമയും സ്നേഹവും ഉള്ള ആളാണ്. എന്റെ പൂവിഴി വാസലിലെ, സൂര്യൻ, വിണ്ണൈ താണ്ടി വരുവായ തുടങ്ങിയ സിനിമകൾ താൻ ശരിക്കും ആസ്വദിച്ചുവെന്നും അദ്ദേഹം എന്റെ ആരാധകനാണെന്നും പറഞ്ഞത് എനിക്ക് വളരെ സന്തോഷമായി. ആ വാക്കുകൾ കേട്ട് ഞാൻ നന്നേ ഞെട്ടി. അദ്ദേഹത്തിന്റെ എല്ലാ നല്ല വാക്കുകളും കേട്ട് ഞാൻ ആശ്ചര്യപ്പെട്ടു. കൂടാതെ ലോകേഷ് സാറിൽ നിന്നും യൂണിറ്റിലെ പലരും. അത്തരമൊരു അനുഗ്രഹം. വിജയ് സാറിനെയും എല്ലാവരെയും ഞാൻ ആദ്യമായാണ് കാണിന്നതും", എന്നാണ് ബാബു ആന്റണി കുറിച്ചത്. 

ലിയോയില്‍  തൃഷ ആണ് ചിത്രത്തില്‍ നായിക. ഗൗതം വാസുദേവ് മേനോൻ, അര്‍ജുൻ, മാത്യു തോമസ്, മിഷ്‍കിൻ, സഞ്‍ജയ് ദത്ത്, പ്രിയ ആനന്ദ്, ബാബു ആന്റണി എന്നിവരും വേഷമിടുന്നു. വിജയ്‍യും തൃഷയും 14 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും 'ലിയോ'യ്‍ക്കുണ്ട്. 90 ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയാകും എന്നാണ് റിപ്പോർട്ടുകൾ. 

'സത്യത്തിന്റെ ചൂടേറ്റ് വളർന്ന ആ കുട്ടി അനീതികൾക്കെതിരെ വിരൽ ചൂണ്ടിയപ്പോൾ, പലരും അയാളെ ഭയപ്പെടുന്നു'

click me!