ബിഎംഡബ്ല്യുവിന്‍റെ ട്വിന്‍ പവര്‍ ടര്‍ബോ ഇന്‍ലൈന്‍ 6 സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് കാറിന്
ബിഎംഡബ്ല്യുവിന്‍റെ ആഡംബര കാര്‍ സ്വന്തമാക്കി ആസിഫ് അലി. ബിഎംഡബ്ല്യുവിന്‍റെ 7 സിരീസിലെ ടോപ്പ് മോഡല്‍ ആയ 730 എല്‍ഡി ഇന്‍ഡിവിജ്വല്‍ എം സ്പോര്‍ട്ട് എന്ന മോഡല്‍ ആണ് ആസിഫ് വാങ്ങിയിരിക്കുന്നത്. ഈ കാറിന്‍റെ ടോപ്പ് മോഡലിന്‍റെ വില 1.35 കോടിയാണ്.
2993 സിസി ഉള്ള ബിഎംഡബ്ല്യുവിന്‍റെ ട്വിന്‍ പവര്‍ ടര്‍ബോ ഇന്‍ലൈന്‍ 6 സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് കാറിന്. 8 സ്പീഡ് സ്റ്റെപ്ട്രോണിക് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഉള്ള വാഹനത്തിന് 17 കിലോമീറ്റര്‍ ആണ് കമ്പനി വാഗ്ദാനം നല്‍കുന്ന മൈലേജ്. ക്രൂസ് കണ്‍ട്രോള്‍ വിത്ത് ബ്രേക്കിംഗ് ഫങ്ഷന്‍, സെര്‍വട്രോണിക് സ്റ്റീയറിംഗ് അസിസ്റ്റ് തുടങ്ങി നിരവധി സൗകര്യങ്ങളോടും സന്നാഹങ്ങളോടെയും ബിഎംഡബ്ല്യു പുറത്തിറക്കിയിരിക്കുന്ന കാറാണ് ഇത്.
with his new BMW 730 LD M individual edition ! pic.twitter.com/xadq7viWTL
— Asif Ali Fc (@JerryZ97723248)
അതേസമയം മഹേഷും മാരുതിയുമാണ് ആസിഫ് അലിയുടെ പുതിയ റിലീസ്. സേതു രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ മംമ്ത മോഹന്‍ദാസ് ആണ് നായിക. എൺപതുകളിലെ ഒരു മാരുതി കാറിനേയും 'ഗൗരി' എന്ന പെൺകുട്ടിയേയും ഒരു പോലെ പ്രണയിക്കുന്ന 'മഹേഷ്' എന്ന ചെറുപ്പക്കാരന്റെ ട്രയാംഗിൾ പ്രണയത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. മണിയൻ പിള്ള രാജു പ്രൊഡക്ഷൻസും വി എസ് എൽ ഫിലിംസും ചേര്‍ന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. മണിയൻ പിള്ള രാജു, വിജയ് ബാബു, ശിവ, ഹരിഹരൻ, വിജയ് നെല്ലീസ്, വരുൺ ധാരാ, ഡോ.റോണി രാജ്, പ്രേംകുമാർ വിജയകുമാർ, സാദിഖ്, ഇടവേള ബാബു, പ്രശാന്ത് അലക്സാണ്ടർ, കുഞ്ചൻ, കൃഷ്‍ണപ്രസാദ്, മനു രാജ്, ദിവ്യ എന്നിവരും പ്രധാന വേഷമണിയുന്നു. 2018, എ രഞ്ജിത്ത് സിനിമ, കാസര്‍ഗോള്‍ഡ്, ഒറ്റ തുടങ്ങി നിരവധി ചിത്രങ്ങള്‍ ആസിഫ് അലിയുടേതായി പുറത്തെത്താനുണ്ട്.
ALSO READ : അടുത്ത ചിത്രത്തില്‍ നിവിന്‍ പോളി എത്തുക ഈ ലുക്കില്‍; വന്‍ തിരിച്ചുവരവിന് താരം