അസീസ് അശോകനെ അനുകരിക്കുന്നില്ലെന്ന തീരുമാനത്തിന് പിറകെ ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരണം നടത്തിയിരിക്കുകയാണ് അശോകന്‍. ഒരു യൂട്യൂബ് ചാനലിന്‍റെ അഭിമുഖത്തിലാണ് ഇത് അശോകന്‍ വ്യക്തമാക്കുന്നത്.
കൊച്ചി: അസീസ് നെടുമങ്ങാട് അടക്കമുള്ള ചില മിമിക്രിക്കാര്‍ തന്നെ അവതരിപ്പിക്കുന്ന രീതി ബുദ്ധിമുട്ട് ഉളവാക്കിയിട്ടുണ്ടെന്ന് നടന്‍ അശോകന്‍ പറഞ്ഞത് നേരത്തെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ശരിക്കുമുള്ളതിന്‍റെ പത്ത് മടങ്ങാണ് പലരും കാണിക്കുന്നതെന്നും തങ്ങളെപ്പോലെയുള്ള അഭിനേതാക്കളെ വച്ചാണ് അവര്‍ പേരും പണവും നേടുന്നതെന്നും അശോകന്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ അസീസ് നെടുമങ്ങാടിന്‍റെ പ്രതികരണവും എത്തിയിരിക്കുകയാണ്. പ്രസ്തുത അഭിമുഖം താന്‍ കണ്ടിരുന്നുവെന്നും ഒരു തീരുമാനം എടുത്തിട്ടുണ്ടെന്നും അസീസ് പറയുന്നു.
ആ ഇന്‍റര്‍വ്യൂ ഞാന്‍ കണ്ടിരുന്നു. അശോകേട്ടന്‍റെ ഒരു സുഹൃത്ത് തന്നെയാണ് എനിക്ക് അയച്ച് തന്നത്. അത് പുള്ളിയുടെ ഇഷ്ടം. എന്നെ ആരെങ്കിലും അനുകരിക്കുമ്പോള്‍ അല്ലെങ്കില്‍ എന്നെക്കുറിച്ച് പറയുമ്പോള്‍ എനിക്ക് അത് അരോചകമായിട്ട് തോന്നിയാല്‍ തുറന്നുപറയുന്നത് അഭിപ്രായസ്വാതന്ത്ര്യമാണ്. പുള്ളിയുടെ ഇഷ്ടമാണ്. പുള്ളിക്ക് ചിലപ്പോള്‍ അങ്ങനെ തോന്നിയിരിക്കാം. പക്ഷേ ഞാനൊരു തീരുമാനമെടുത്തു. ഇനി അശോകേട്ടനെ അനുകരിക്കില്ല എന്നായിരുന്നു അസീസിന്‍റെ പ്രതികരണം.
അസീസ് അശോകനെ അനുകരിക്കുന്നില്ലെന്ന തീരുമാനത്തിന് പിറകെ ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരണം നടത്തിയിരിക്കുകയാണ് അശോകന്‍. ഒരു യൂട്യൂബ് ചാനലിന്‍റെ അഭിമുഖത്തിലാണ് ഇത് അശോകന്‍ വ്യക്തമാക്കുന്നത്.
എന്നെ അനുകരിക്കുന്നതില്‍ എന്‍റെ കൃത്യമായ മറുപടി പറഞ്ഞതാണ്. ഇതിയും അതില്‍ വിവാദം വേണ്ട. വിവാദമായലും ഞാന്‍ പറഞ്ഞ വിഷയത്തില്‍ വിഷമം ഇല്ല. ഞാന്‍ കൃത്യവും സത്യസന്ധവുമായ കാര്യമാണ് പറഞ്ഞത്. അസീസ് നല്ലൊരു മിമിക്രി ആര്‍ടിസ്റ്റാണ്. നല്ല കലാകാരനാണ്. അതു തന്നെയാണ് ഞാന്‍ പറഞ്ഞത്. എന്നാല്‍ ചില സമയങ്ങളില്‍ എന്നെ ചെയ്യുന്നത് ഉള്‍കൊള്ളാന്‍ പറ്റുന്നില്ല. കളിയാക്കി അധിക്ഷേപിച്ച് ചെയ്യുന്ന പോലെ തോന്നിയിട്ടുണ്ട്. അസീസ് എന്നെ കാണിക്കുന്നത് ഇഷ്ടമല്ലെന്ന് പറയാന്‍ കാരണം അതാണ്. മുന്‍പ് ചിലപ്പോള്‍ കൊള്ളാം എന്ന് പറഞ്ഞിട്ടുണ്ട്. പെട്ടെന്ന് ഒരാളെ എല്ലാവരുടെയും മുന്നില്‍ വച്ച് ചെയ്തത് ശരിയല്ല എന്ന് പറയുന്നത് മോശമല്ലെ.
എനിക്ക് തോന്നിയത് പറഞ്ഞു. അത് തന്നെയാണ് ഇപ്പോഴും പറയുന്നത്. എന്നെ കൃത്യമായി അനുകരിക്കുന്ന ഒരുപാട് പേരുണ്ട് അവരുടെ പേര് പറയുന്നില്ല. മിമിക്രി ഒരു കലയാണ് എല്ലാവര്‍ക്കും അത് സാധിക്കില്ല. അസീസിനോട് പരിപാടി നിര്‍ത്താനൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. പുള്ളിയുടെ പ്രൊഫഷന്‍ നിര്‍ത്തുന്നത് എന്തിനാണ്. ഞാന്‍ എന്‍റെ വ്യക്തിപരമായ കാര്യമേ പറഞ്ഞിട്ടുള്ളൂ. അസീസ് പ്രോഗ്രാം ചെയ്യുന്നത് ഞാന്‍ പറഞ്ഞത് കൊണ്ട് അങ്ങനെ നിര്‍ത്താന്‍ പറ്റുമോ. അങ്ങനെ ചെയ്യേണ്ട കാര്യമുണ്ട്. ഞാന്‍ ഇപ്പോഴും പറയുന്നു അസീസ് നല്ല കലാകാരനാണ്. എന്നാല്‍ എന്നെ ചെയ്തത് എനിക്ക് ഇഷ്ടപ്പെട്ടില്ല, പണ്ടെന്നോ പറഞ്ഞത് കാര്യമാക്കേണ്ട.
പിന്നീട് തോന്നിയ കാര്യങ്ങളാണ് ഞാന്‍ പറഞ്ഞത്. എന്നെ അധിക്ഷേപിക്കുന്ന ചില ക്ലിപ്പുകള്‍ ഞാന്‍ കണ്ടു. അത് അരോചകമായിട്ട് എനിക്ക് തോന്നി - അശോകന്‍ യൂടോക് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
പുതിയ അതിഥിയെ വീട്ടിലേക്ക് സ്വാഗതം ചെയ്ത് ആലീസ് ക്രിസ്റ്റി, സന്തോഷം പങ്കുവെച്ച് താരം