'മേജര്‍ സര്‍ജറി, ഏഴെട്ട് മണിക്കൂര്‍ വേണം, ആദിയ്ക്ക് നോ ടെന്‍ഷന്‍, നോ പേടി'; മകനെ കുറിച്ച് അമല്‍ രാജ്‌ദേവ്

By Web Team  |  First Published May 14, 2024, 10:22 PM IST

മകന്‍ ആദിയ്ക്ക് നട്ടെല്ലിന് വളവ് സംഭവിയ്ക്കുന്ന സ്‌കോളിയോസീസ് എന്ന രോഗാവസ്ഥയാണെന്ന് അമല്‍ പറയുന്നു. 


ക്കപ്പഴം എന്ന സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഒരുപാട് സുപരിചിതനായ നടനാണ് അമല്‍ രാജ്‌ദേവ്. നിരവധി സിനിമകളിലും സീരിയലുകളിലും ഇതുവരെ അഭിനയിച്ചുവെങ്കിലും ചക്കപ്പഴത്തിലെ അച്ഛന്‍ വേഷം അല്പം വ്യത്യസ്തം തന്നെയാണ്. കളി ചിരി തമാശകളോടെ പോകുന്ന പ്ലാവിലെ വീട്ടില്‍ കുഞ്ഞുണ്ണിയെ പോലെ തന്നെയാണ് യഥാര്‍ത്ഥ ജീവിതത്തിലും ഏറെ കുറേ അമല്‍. മക്കളുമായി അത്രയും നല്ല സൗഹൃദമാണ്. പക്ഷേ ഇപ്പോള്‍ മൂത്ത മകനെ പിടികൂടിയ അസുഖം അമലിനെ ഒന്ന് തളര്‍ത്തിയിരിക്കുകയാണ്.

മകന്‍ ആദിയ്ക്ക് നട്ടെല്ലിന് വളവ് സംഭവിയ്ക്കുന്ന സ്‌കോളിയോസീസ് എന്ന രോഗാവസ്ഥയാണ്. അതിന് മേജര്‍ സര്‍ജ്ജറിയുടെ ആവശ്യമുണ്ട്. പക്ഷെ അവന്‍ കൂളാണ് എന്ന് അമല്‍ പറയുന്നു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഇക്കാര്യം നടന്‍ അറിയിച്ചിരിയ്ക്കുന്നത്. മകന്‍ ആശുപത്രിയില്‍ കിടക്കുന്ന ഫോട്ടോയ്‌ക്കൊപ്പം പങ്കുവച്ച പോസ്റ്റ് വൈറലാവുക ആണ്.

Latest Videos

undefined

അതികഠിനമായ നടുവേദന, കണ്ടത് 8 സെന്റീ മീറ്റർ വലിപ്പമുള മുഴ; വെളിപ്പെടുത്തി സൗഭാഗ്യ വെങ്കിടേഷ്
 
'ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളും സങ്കടങ്ങളുമൊക്കെയായി. പരാതികളും പരിഭവങ്ങളുമില്ലാതെ മെല്ലെയങ്ങനേയങ്ങ് പോവുകയായിരുന്നു. പെട്ടെന്നാണ് ഒരു വില്ലന്‍ സ്‌കോളിയോസീസ് (നട്ടെല്ലിന് വളവ്)രൂപത്തില്‍ പ്രത്യക്ഷപ്പെട്ടത്. പക്ഷെ പിടിച്ചത് മൂത്തോന്‍ ആദീനെ. സംഗതി മേജര്‍ സര്‍ജറിയാ. ഏഴെട്ട് മണിക്കൂര്‍ വേണം. അമ്മാതിരി ചെലവുമുണ്ട്. ഒരു മാസം നല്ല ബെഡ് റസ്റ്റ് വേണം. പക്ഷേ ആദി ഇന്നലേ റെഡിയാ! നോ ടെന്‍ഷന്‍! നോ പേടി! അവനിതെല്ലാം വെരി ഈസി. കൃത്യം കൃത്യം എല്ലാം മനസിലാക്കി വച്ചിട്ടുണ്ട്. മാത്രമല്ല ഇതുമായി ബന്ധപ്പെട്ട പല വീഡിയോകളും മറ്റും ഞങ്ങളേയും കാണിച്ച് ക്ലാസ്സെടുക്കാറുണ്ട്. അതാണ് ഈ ന്യൂജന്‍ ഗുണം! നാളെ ആസ്റ്റര്‍ മെഡിസിറ്റിയിലാണ് സര്‍ജറി. നിങ്ങടെ കരുതലും പ്രാര്‍ത്ഥനയും ഒന്ന് ഡബിളാക്കി അവനങ്ങ് കൊടുത്തേക്കണേ.'എന്നാണ് അമല്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

click me!