ഓസ്കാര്‍ ജേതാവ് കൂടിയായ നടന് മറ്റ് രണ്ട് ബന്ധങ്ങളിലായി മൂന്ന് കുട്ടികള്‍ കൂടിയുണ്ട്.
83ാം വയസില്‍ വീണ്ടും പിതാവായി ഹോളിവുഡ് താരം അല്‍ പാച്ചിനോ. 29കാരിയായ കാമുകിയും നിര്‍മ്മാതാവുമായ നൂര്‍ അല്‍ഫലായും ആണ്‍കുഞ്ഞിന് റോമന്‍ പാച്ചിനോ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഓസ്കാര്‍ ജേതാവ് കൂടിയായ നടന് മറ്റ് രണ്ട് ബന്ധങ്ങളിലായി മൂന്ന് കുട്ടികള്‍ കൂടിയുണ്ട്. അല്‍ പാച്ചിനോ പിതാവാകാന്‍ പോകുന്ന വാര്‍ത്ത വന്നപ്പോള്‍ സുഹൃത്തും 79കാരനുമായ നടന്‍ റോബര്‍ട്ട് ഡി നിറോ അഭിനന്ദനങ്ങള്‍ അറിയിച്ചിരുന്നു. അടുത്തിടെയാണ് റോബര്‍ട്ട് തന്‍റെ ഏഴാമത്തെ കുഞ്ഞിന്‍റെ പിതാവായത്. 2021ലാണ് അല്‍ പാച്ചിനോയുടെ ഏറ്റവും പുതിയ ചിത്രം പുറത്തിറങ്ങിയത്. ഹൌസ് ഓഫ് ഗുച്ചി എന്ന ചിത്രത്തില്‍ ലേഗി ഗാഗയ്ക്കും ആഡം ഡ്രൈവര്‍ക്കും ഒപ്പമാണ് അല്‍ പാച്ചിനോ അഭിനയിച്ചത്. ആമസോണ്‍ പ്രൈമിലെ സീരീസായ ഹണ്ടേഴ്സിലും അല്‍ പാച്ചിനോ അഭിനയിച്ചിരുന്നു.
കൊവിഡ് സമയത്താണ് അൽ പാച്ചിനോയും നൂറും പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. ഇരുവര്‍ക്കിടയിലും പ്രായം പ്രണയത്തിന് തടസ്സമായില്ലെന്നും, ഇരുവരും ഒന്നിച്ചാണ് കുറേക്കാലമായി ജീവിക്കുന്നതെന്നും അന്ന് തന്നെ വലിയ വാര്‍ത്തയായിരുന്നു. നൂറിന്‍റെ പിതാവിനെക്കാള്‍ പ്രായം അൽ പാച്ചിനോയ്ക്ക് ഉണ്ടെന്ന് അടക്കമുള്ള റിപ്പോര്‍ട്ടുകള്‍ അന്ന് പുറത്ത് വന്നിരുന്നു. ആദ്യ കാമുകിയായ ജാൻ ടാറന്റിൽ അല്‍ പാച്ചിനോയ്ക്ക് 33 വയസുള്ള ജൂലി മേരി എന്ന മകളുണ്ട്. അതിന് ശേഷം അല്‍ പാച്ചിനോയുടെ പങ്കാളിയായ ബെവേർളി ഡി എയ്ഞ്ചലോയിൽ ഇരട്ടകുട്ടികളാണ് അല്‍പാച്ചിനോയ്ക്ക് ഉള്ളത് ആന്‍റണ്‍, ഒലിവിയ എന്നിങ്ങനെയാണ് അവരുടെ പേര്. ഇവര്‍ക്ക് 22 വയസുണ്ട്.
2003 ല്‍ അല്‍ പാച്ചിനോ ബെവേർളി ഡി എയ്ഞ്ചലോയുമായുള്ള ബന്ധം വിട്ടത്. പിന്നീട് നിരവധി ഗോസിപ്പുകള്‍ താരത്തെക്കുറിച്ച് കേട്ടെങ്കിലും ആരുമായി ഒന്നിച്ച് താമസിച്ചിരുന്നില്ല. അതേ സമയം പ്രായം കൂടിയ പുരുഷന്മാരുമായി നേരത്തെയും ഡേറ്റിംഗ് നടത്തിയ വ്യക്തിയാണ് നൂര്‍ അല്‍ഫലാ എന്നാണ് ഹോളിവുഡ് മാധ്യമങ്ങള്‍ പറയുന്നത്. 22 വയസില്‍ നൂറിന്‍റെ കാമുകന്‍ എഴുപത്തിനാലുകാരനായ മിക് ജാഗറായിരുന്നു. പിന്നീട് നിക്കോളാസ് ബെർഗ്രുവെനുമായും നൂര്‍ ഡേറ്റിംഗിലായിരുന്നു. കോടീശ്വരനായ ഇയാള്‍ക്ക് ഈ കാലത്ത് പ്രായം 60 ആയിരുന്നു.
ആദ്യ പരിശ്രമത്തില്‍ നീറ്റായി 'നീറ്റ്' കടന്നു; ഹിജാബ് വെല്ലുവിളിയല്ലെന്ന് ഈ ഇരട്ട സഹോദരിമാര്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം