സൂപ്പര്‍ താരത്തിന്‍റെ കുട്ടിക്കാലം അവതരിപ്പിച്ച് സിനിമയിലെത്തിയ താരം.
കുട്ടിക്കാലത്തെ സിനിമയിൽ എത്തി ശ്രദ്ധനേടിയ നിരവധി താരങ്ങൾ മലയാള സിനിമയിലുണ്ട്. പ്രത്യേകിച്ച് സൂപ്പർ താരങ്ങളുടെ കുട്ടിക്കാലം അവതരിപ്പിച്ചവർ. അവരിൽ ചിലർ ഇപ്പോൾ സിനിമയിൽ ഉണ്ടെങ്കിൽ മറ്റു ചിലർ എവിടെയാണെന്ന് പോലും സിനിമാസ്വാദകർക്ക് അറിയില്ല. പഠിത്തവുമായി ബന്ധപ്പെട്ടൊക്കെ ആകും ഇവർ സിനിമയിൽ നിന്ന് ചിലപ്പോൾ മാറി നിൽക്കുന്നത്. അത്തരത്തിൽ കുട്ടിക്കാലത്ത് സിനിമയിൽ എത്തി, ആദ്യ സിനിമയിലൂടെ തന്നെ വൻ ജനപ്രീതി നേടിയൊരു താരത്തിന്റെ ഫോട്ടോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്.
അജാസ് ആണ് ആ താരം. 2016ൽ റിലീസ് ചെയ്ത് മലയാളത്തിലെ ആദ്യ 100 കോടി സ്വന്തമാക്കിയ പുലിമുരുകനാണ് അജാസിന്റെ ആദ്യ സിനിമ. മോഹൻലാലിന്റെ കുട്ടിക്കാലം അവതരിപ്പിച്ച ആ കുട്ടിത്താരത്തെ മലയാളികൾ അത്രപെട്ടെന്ന് ഒന്നും മറക്കാൻ വഴിയില്ല. അത്രത്തോളം ഇംപാക്ട് ആണ് ആ കഥാപാത്രം സമ്മാനിച്ചത്. ആറാം ക്ലാസിൽ പഠിക്കുമ്പോൾ ആയിരുന്നു അജാസ് പുലിമുരുകനിൽ അഭിനയിച്ചത്.
undefined
കള്ളം എന്ന ചിത്രത്തിന്റെ പോസ്റ്ററിലാണ് അജാസിന്റെ പുതിയ മുഖം വീണ്ടും പ്രത്യക്ഷപ്പെട്ടത്. ഇന്ന് മുഖത്തിൽ ചെറിയ മാറ്റങ്ങളൊക്കെ വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ആളെ അത്ര പെട്ടെന്ന് പിടികിട്ടില്ല. എന്നാൽ മനസിലാക്കിയവർ ഫോട്ടോ സോഷ്യൽ ലോകത്ത് പ്രചരിപ്പിക്കുകയും ചെയ്തു. ഏതാനും നാളുകൾക്ക് മുൻപ് തുണ്ട് എന്ന ബിജു മേനോൻ ചിത്രത്തിലും അജാസ് അഭിനയിച്ചിരുന്നു.
ലക്കടിച്ച് 'ലക്കി ഭാസ്കർ'; മൂന്ന് ദിവസത്തില്‍ മുടക്ക് മുതൽ തിരിച്ചുപിടിച്ചു, നൂറിലധികം അധിക ഷോകൾ
ഡി ഫോറ്‍ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് അജാസ് ശ്രദ്ധനേടുന്നത്. പിന്നാലെ സിനിമയിലേക്ക് എത്തുകയായിരുന്നു. പത്താം ക്ലാസിൽ വച്ച് ഡാൻസും നിർത്തിയ അജാസ്, അഞ്ച് വർഷം സിനിമയിൽ അഭിനയിക്കേണ്ടെന്ന് തീരുമാനിച്ചിരുന്നു. നിലവിൽ കൊല്ലം ഫാത്തിമ കോളേജിൽ ബിഎ ഇംഗ്ലീഷ് ലിറ്ററേച്ചറിന് പഠിക്കുകയാണ് അജാസ്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം