എന്നാല്‍ അഭിഷേക് ബച്ചൻ മാതാപിതാക്കളില്‍ നിന്നും മാറി താമസിക്കാന്‍ പോവുകയാണോ എന്ന സംശയമാണ് ബലപ്പെടുന്നത്. നടന്‍റെ പുതിയ സാമ്പത്തിക നിക്ഷേപത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളാണ് ഈ സൂചന നല്‍കുന്നത്.
മുംബൈ: അഭിഷേക് ബച്ചൻ തന്‍റെ മാതാപിതാക്കളായ നടന്മാരായ അമിതാഭ് ബച്ചൻ, ജയ ബച്ചൻ എന്നിവര്‍ക്കൊപ്പമാണ് ഇപ്പോഴും താമസം. ഭാര്യ ഐശ്വര്യ റായിയിൽ നിന്ന് വേർപിരിഞ്ഞുവെന്ന അഭ്യൂഹങ്ങള്‍ വരുന്ന കാലത്തും അദ്ദേഹം അമിതാഭിന്‍റെ മുംബൈയിലെ ബംഗ്ലാവ് ജൽസയിൽ മാതാപിതാക്കളോടൊപ്പമായിരുന്നു താമസം.ഈ പ്രായത്തിൽ മാതാപിതാക്കളോടൊപ്പം ജീവിക്കാൻ തനിക്ക് ഒരു മടിയുമില്ലെന്ന് നേരത്തെയും അഭിമുഖങ്ങളില്‍ അഭിഷേക് പറഞ്ഞിട്ടുണ്ട്.
എന്നാല്‍ അഭിഷേക് ബച്ചൻ മാതാപിതാക്കളില്‍ നിന്നും മാറി താമസിക്കാന്‍ പോവുകയാണോ എന്ന സംശയമാണ് ബലപ്പെടുന്നത്. നടന്‍റെ പുതിയ സാമ്പത്തിക നിക്ഷേപത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളാണ് ഈ സൂചന നല്‍കുന്നത്. ബോംബെ ടൈംസ് പറയുന്നതനുസരിച്ച്, ജുഹു ഏരിയയിലെ ജൽസയുടെ വീടിനടുത്ത് അദ്ദേഹം ഒരു പുതിയ അപ്പാർട്ട്മെന്‍റ് ജൂനിയര്‍ ബച്ചന്‍ വാങ്ങിയെന്നാണ്.
undefined
ഇതുവരെ പരസ്യമായി വെളിപ്പെടുത്തിയില്ലെങ്കിലും ബച്ചൻ കുടുംബത്തിന് ചുറ്റുവട്ടത് അഞ്ചോളം റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങള്‍ ഉണ്ടെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു. ഏതാനും മാസങ്ങൾക്ക് മുമ്പ്, മുംബൈയിലെ ബോറിവാലി പ്രദേശത്തെ ഒബ്‌റോയ് സ്കൈ സിറ്റി പദ്ധതിയിൽ അഭിഷേക് ബച്ചൻ ആറ് അപ്പാർട്ട്‌മെന്‍റുകള്‍ വാങ്ങിയിരുന്നു. അതിന് പിന്നലെയാണ് പുതിയ ആഢംബര ഫ്ലാറ്റ് വാങ്ങിയിരിക്കുന്നത്.
മകൾ ശ്വേത ബച്ചന് അച്ഛൻ അ്മിതാഭ് ബച്ചന്‍ 50 കോടി രൂപ വിലമതിക്കുന്ന ‘പ്രതീക്ഷ’ എന്ന ബംഗ്ലാവ് സമ്മാനിച്ചതു മുതൽ അഭിഷേക് റിയല്‍ എസ്റ്റേറ്റില്‍ ധാരാളം നിക്ഷേപം നടത്തുന്നുണ്ടെന്നാണ് ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 1975-ൽ ഷോലെയുടെ വിജയത്തിന് ശേഷം അമിതാഭ് ബച്ചന്‍ വാങ്ങിയ ജുഹുവിലെ ആദ്യ ബംഗ്ലാവായിരുന്നു പ്രതീക്ഷ. അഭിഷേക് ഐശ്വര്യ റായി വിവാഹം നടന്നത് ഈ ബംഗ്ലാവില്‍ വച്ചായിരുന്നു.
അതേ സമയം ഐശ്വര്യറായിയെയും കുടുംബത്തെയും താമസിപ്പിക്കാന്‍ വേണ്ടിയാണ് അഭിഷേക് ബച്ചൻ ജൂഹുവില്‍ പുതിയ പാര്‍പ്പിടം വാങ്ങിയതെന്നും വിവരമുണ്ട്.
'കാജോള്‍ എന്താ ജയ ബച്ചന് പഠിക്കുന്നോ': പുതിയ വീഡിയോ വൈറല്‍ പിന്നാലെ ട്രോളും വിമര്‍ശനവും