താങ്കളുടെ മാന്യതക്ക് അനുസരിച്ചുള്ള ഡ്രസ്സ് ഇടാൻ എനിക്ക് സൗകര്യമില്ല. ജാനകിയമ്മയും ചിത്രാമ്മയുടെയും വാല്യൂ നിങ്ങൾ ഡ്രെസ്സിലാണല്ലോ കണ്ടത് എന്നാണ് അഭയ തിരിച്ചു ചോദിച്ചത്.
കൊച്ചി: മലയാളിക്ക് പ്രിയപ്പെട്ട ഗായികയാണ് അഭയ ഹിരണ്‍മയി. തന്‍റെ വ്യക്തി ജീവിതത്തിലെയും, സംഗീത ജീവിതത്തിലെയും എല്ലാ കാര്യങ്ങളും സോഷ്യല്‍ മീഡിയ വഴി ഗായിക പങ്കുവയ്ക്കാറുണ്ട്. ഇത്തരത്തില്‍ തന്‍റെ ഒരു ഫോട്ടോയ്ക്ക് താഴെ അഭയ ഹിരണ്‍മയി നല്‍കിയ മറുപടികളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
അടുത്തിടെ ഒരു ഷോയില്‍ പാടുന്ന ചിത്രം അഭയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. നിങ്ങള്‍ പാടുക ചുറ്റും എത്ര പ്രശ്നങ്ങള്‍ ഉണ്ടായാലും. എല്ലാവര്‍ക്കും ഒരോ ഗാനമുണ്ട് ആത്മവിശ്വാസത്തോടെ നിങ്ങളുടെ സമാധാനത്തിന് അത് പാടുക എന്നായിരുന്നു ഈ ഫോട്ടോയ്ക്ക് ക്യാപ്ഷന്‍. എന്നാല്‍ ഈ ചിത്രത്തില്‍ അഭയയുടെ വേഷത്തെ വിമര്‍ശിച്ച് ഒരാള്‍ കമന്‍റ് ഇട്ടിരുന്നു. അതില്‍ ചില മോശം പരാമര്‍ശങ്ങളും ഉണ്ടായിരുന്ന. ഇതിനാണ് അഭയ മറുപടി നല്‍കിയത്.
മോശം വസ്ത്രം ധരിക്കുന്നത് കൊണ്ടാണോ നാട്ടില്‍ കൊച്ചുകുട്ടികള്‍ പോലും ബലാത്സംഗത്തിന് ഇരയാകുന്നത് എന്നാണ് ഇയാളോട് അഭയ ആദ്യം ചോദിച്ചത്. പിന്നീടും കമന്‍റുമായി എത്തിയ ആള്‍ക്ക് അഭയ മറുപടി നല്‍കി. "തങ്കള്‍ തങ്കളെ പറ്റി പറയുന്നതിനെ ജനറലൈസ് ചെയ്യാൻ ശ്രമിക്കരുത് .ഇതിനെ കഴപ്പ് എന്നാണ് പറയുക . അത് നാട്ടിലുള്ള സ്ത്രീകളോട് ഇറക്കരുത്. ആ കഴപ്പ് തീര്‍ക്കാനുള്ള ഇടം എന്‍റെ പോസ്റ്റിലെ കമന്‍റ് ബോക്സ് അല്ല" -അഭയ ഇയാള്‍ക്ക് മറുപടി നല്‍കി.
അതേ സമയം നിങ്ങൾക്ക് മുമ്പേ ജാനകിയമ്മയും, ചിത്ര ചേച്ചിയും എന്തിന് പറയുന്നു റിമി ടോമിയും എല്ലാം മാന്യമായ വേഷത്തിലൂടെ ഷോ ചെയ്തവരാണ്. വില കുറഞ വസ്ത്ര മാന്യത കാണികുന്നത് കഴപ്പ് തന്നെയാണ്. എന്നൊരാള്‍ കമന്‍റ് ഇട്ടു. ഇയാള്‍ക്കും അഭയ ശക്തമായ മറുപടിയാണ് നല്‍കിയത്.
താങ്കളുടെ മാന്യതക്ക് അനുസരിച്ചുള്ള ഡ്രസ്സ് ഇടാൻ എനിക്ക് സൗകര്യമില്ല. ജാനകിയമ്മയും ചിത്രാമ്മയുടെയും വാല്യൂ നിങ്ങൾ ഡ്രെസ്സിലാണല്ലോ കണ്ടത് എന്നാണ് അഭയ തിരിച്ചു ചോദിച്ചത്.
'നാക്കു പെന്റ നാക്കു ടാക്ക'യെന്ന ചിത്രത്തില്‍ ഒരു ഗാനം ആലപിച്ചുകൊണ്ടാണ് അഭയ ഹിരണ്‍മയി പിന്നണി ഗായികയാകുന്നത്. ഗോപി സുന്ദര്‍ ആയിരുന്നു സംഗീത സംവിധാനം നിര്‍വഹിച്ചത്. 'വിശ്വാസം, അതല്ലേ എല്ലാം', 'മല്ലി മല്ലി ഇഡി റാണി റോജു', 'ടു കണ്‍ട്രീസ്', 'ജെയിംസ് ആൻഡ് ആലീസ്', 'സത്യ', 'ഗൂഢാലോചന', 'ജോഷ്വ' തുടങ്ങി നിരവധി സിനിമകള്‍ക്കായി അഭയ ഹിരണ്‍മയി ഗാനം ആലപിച്ചിട്ടിട്ടുണ്ട്. ഗോപി സുന്ദറായിരുന്നു ഇവയുടെ സംഗീത സംവിധാനം നിര്‍വഹിച്ചത്.
ഗോപി സുന്ദര്‍ തന്നെ സംഗീത സംവിധാനം നിര്‍വഹിച്ച 'ഖല്‍ബില്‍ തേനൊഴുകണ കോയിക്കോട്' എന്ന ഗാനമാണ് അഭയ ഹിരണ്‍മയിയെ പ്രശസ്‍തയാക്കുന്നത്. നിരവധി ആല്‍ബങ്ങളിലും അഭയ പാടിയിട്ടുണ്ട്. ഗായിക അഭയ ഹിരണ്‍മയി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചും ശ്രദ്ധയാകര്‍ഷിക്കാറുണ്ട്. അഭയ ഹിരണ്‍മയിയുടെ ഫാഷൻ സെൻസ് ഫോട്ടോകളില്‍ പ്രകടമാകാറുമുണ്ട്. ഗോപി സുന്ദറുമായി പ്രണയത്തിലായ കാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു അഭയ. ഇരുവരും ഒമ്പത് വര്‍ഷത്തോളം പ്രണയത്തിലായിരുന്നു. ബ്രേക്ക് അപ്പായത് കഴിഞ്ഞ വര്‍ഷമാണ്.
നടന്‍ രൺദീപ് ഹൂഡയ്ക്കും നടി ലിൻ ലൈഷ്‌റാമിനും മണിപ്പൂര്‍ രീതിയില്‍ വിവാഹം