നെറ്റി മറച്ചുള്ള തന്‍റെ സ്ഥിരം രീതിയിലുള്ള ഹെയര്‍ സ്റ്റെല്‍ നേരത്തെ സ്കൂളിലെ ഒരു പരിപാടിയില്‍ ആരാധ്യ ബച്ചന്‍ എത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്ന്.
ജാംനഗര്‍: അനന്ത് അംബാനിയുടെ പ്രീവെഡ്ഡിംഗ് ആഘോഷങ്ങളുടെ അലയൊലികള്‍ തീരുന്നില്ല. ഇപ്പോഴിത ബച്ചന്‍ കുടുംബത്തിലെ ഇളമുറക്കാരി ആരാധ്യ ബച്ചന്‍റെ പ്രീവെഡ്ഡിംഗ് പാര്‍ട്ടിക്കായുള്ള വരവാണ് ബോളിവുഡില്‍ വന്‍ ചര്‍ച്ചയാകുന്നത്. പാര്‍ട്ടിയിലെ ബച്ചന്‍ കുടുംബാംഗങ്ങളുടെ നിരവധി ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും. അഭിഷേക് ബച്ചന്‍റെയും അഭിഷേക് ബച്ചന്‍റെയും മകൾ ആരാധ്യ ബച്ചന്‍റെ പുതിയ ലുക്കാണ് വൈറലാകുന്നത്.
നെറ്റി മറച്ചുള്ള തന്‍റെ സ്ഥിരം രീതിയിലുള്ള ഹെയര്‍ സ്റ്റെല്‍ നേരത്തെ സ്കൂളിലെ ഒരു പരിപാടിയില്‍ ആരാധ്യ ബച്ചന്‍ എത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്ന്. അതിന് ശേഷം ഇപ്പോഴാണ് പൊതുവേദിയില്‍ തന്‍റെ ഹെയര്‍ സ്റ്റെല്‍ മാറ്റി അതീവ സുന്ദരിയായി ആരാധ്യ എത്തുന്നത്. എന്തായാലും ബച്ചന്‍ കുടുംബത്തിന്‍റെ ആരാധകര്‍ ആരാധ്യയുടെ ലുക്ക് അങ്ങ് ഏറ്റെടുത്തിരിക്കുകയാണ്.
കരണ്‍ ജോഹര്‍ കണ്ടാല്‍ ഉടന്‍ ആരാധ്യയെ പിടിച്ച് ബോളിവുഡ് ചിത്രത്തില്‍ നായികയായി എടുക്കും എന്നാണ് വന്ന പ്രധാന കമന്‍റുകളില്‍ ഒന്നു. "ആ നെറ്റി മറയ്ക്കാതെ ആരാധ്യ വളരെ സുന്ദരിയായി കാണപ്പെടുന്നു." എന്നാണ് പ്രധാന കമന്‍റ്. ആരധ്യ ഇപ്പോൾ ഐശ്വര്യയുടെ ചെറുപ്പം പോലെ തന്നെയുണ്ട് എന്നതടക്കം വിവിധ കമന്‍റുകള്‍ വരുന്നുണ്ട് വീഡിയോയ്ക്ക്.
Gorgeousness in their blood ❤️ pic.twitter.com/aaZYYxuatM
— AISHWARYA RAI 💙 (@my_aishwarya)അതേ സമയം അംബാനി വിവാഹ ആഘോഷത്തിന് പിങ്ക്, വെള്ള നിറത്തിലുള്ള വസ്ത്രത്തിലാണ് ആരാധ്യ പ്രത്യക്ഷപ്പെട്ടത്. ഒരു ക്ലിപ്പിൽ കാണുന്നത് പോലെ അവൾ അമ്മ ഐശ്വര്യയ്ക്കൊപ്പം നടന്നുവരുന്ന വീഡിയോയാണ് വൈറലായത് . ഇരുവരും പാപ്പരാസികളെ നോക്കി പുഞ്ചിരിക്കുന്നതും കാണാം. പരമ്പരാഗത ക്രീം വസ്ത്രമാണ് ഐശ്വര്യ ധരിച്ചിരുന്നത്.
Look at my two girls 😍 they look so beautiful 😻 pic.twitter.com/hDE73iuXzQ
— AISHWARYA RAI 💙 (@my_aishwarya)മറ്റൊരു വീഡിയോയിൽ, ആരാധ്യ അഭിഷേകിന്‍റെയും ഐശ്വര്യയുടെയും ഇടയിൽ ഇരുന്നുകൊണ്ട് സംഗീതം ആസ്വദിക്കുന്നതും വൈറലാകുന്നുണ്ട്.
ഒരു മലയാള പടം ഇന്ത്യന്‍ ബോക്സോഫീസിലെ വാരാന്ത്യ കളക്ഷനില്‍ മുന്നില്‍; 'മഞ്ഞുമ്മല്‍ വേറെ ലെവല്‍'.!