'ഒടുവില്‍ ഐശ്വര്യ റായിയുടെ പുത്രിയുടെ നെറ്റി കണ്ടു': ആരാധ്യ അഭിനയത്തിലും ഗംഭീരം -വീഡിയോ വൈറല്‍

By Web Team  |  First Published Dec 16, 2023, 12:27 PM IST

സ്‌കൂള്‍ ആനുവല്‍ ഡേ പരിപാടിയില്‍ ആരാധ്യയുടെ പരിപാടി ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ആരാധ്യയില്‍ അമ്മയെപ്പോലെ വലിയൊരു നടിയുണ്ടെന്നാണ്  സോഷ്യല്‍ മീഡിയ പറയുന്നത്.


മുംബൈ: ഐശ്വര്യ റായ്‌യും അഭിഷേക് ബച്ചനും വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ പോകുന്നു വാര്‍ത്ത കുറച്ചു നാളായി ബോളിവുഡില്‍ വ്യാപിക്കുന്നുണ്ട്. ഈ വാര്‍ത്തകളോട് ഇരു താരങ്ങളും പ്രതികരിച്ചിട്ടില്ല. അടുത്തിടെ പൊതുവേദികളില്‍ ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. ഏറ്റവും അവസാനം മകള്‍ ആരാധ്യയുടെ സ്കൂള്‍ ആനുവല്‍ പരിപാടിക്കാണ് ഇരുവരും ഒന്നിച്ച് എത്തിയത്.

എന്നാല്‍ ഐശ്വര്യയും മകള്‍ ആരാധ്യയും ബച്ചന്റെ വീട്ടില്‍ നിന്നും മാറിയെന്നും റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ഇത്. സ്‌കൂള്‍ ആനുവല്‍ ഡേ പരിപാടിയില്‍ ആരാധ്യയുടെ പരിപാടി ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ആരാധ്യയില്‍ അമ്മയെപ്പോലെ വലിയൊരു നടിയുണ്ടെന്നാണ്  സോഷ്യല്‍ മീഡിയ പറയുന്നത്.

Latest Videos

അതേ സമയം പുറം ലോകം ഇതുവരെ കാണാത്ത ലുക്കിലാണ് സ്കൂള്‍ പരിപാടിയില്‍ ആരാധ്യ.ആരാധ്യയുടെ ഹെയര്‍ സ്‌റ്റൈലും ശ്രദ്ധ നേടുന്നുണ്ട്. ഇതുവരെ കാണാത്ത ഹെയര്‍ സ്‌റ്റൈലിലാണ് ആരാധ്യ എത്തിയത്. അമ്മയേക്കാള്‍ സുന്ദരിയാണ് മകള്‍ എന്ന് അടക്കം പല കമന്‍റുകളും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. 

നെറ്റി കാണാത്ത വിധത്തിലുള്ള ഹെയര്‍ സ്‌റ്റൈലിലാണ് ആരാധ്യ എപ്പോഴും കാണാറുള്ളത്. അത് ആരാധ്യയുടെ നെറ്റിക്ക് വൈകല്യം ഉള്ളതിനാലാണ് എന്നുവരെ ഗോസിപ്പ് വന്നിരുന്നു. ആരാധ്യയെ ഹെയര്‍ സ്‌റ്റൈല്‍ മാറ്റാന്‍ അനുവദിക്കാത്തത് അമ്മ ഐശ്വര്യയാണ് എന്ന വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ പുതിയ ഹെയര്‍ സ്റ്റെലില്‍ സുന്ദരിയായ ആരാധ്യയെ സ്കൂള്‍ പരിപാടിയില്‍ കാണാം. മകളുടെ പരിപാടി ആസ്വദിക്കുന്ന ഐശ്വര്യയെയും വീഡിയോയില്‍ കാണാം.

നിരവധി വിദ്യാർത്ഥികള്‍ സ്കൂളിന്റെ വാർഷിക ദിനാഘോഷത്തിൽ ഒരു സംഗീത നാടകത്തിൽ പങ്കെടുത്തു. ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂളിലെ ഈ പരിപാടിയില്‍ ഷാരൂഖ് ഖാന്‍ അടക്കം  ബോളിവുഡ് താരങ്ങളും അവരുടെ കുട്ടികളും പങ്കെടുത്തു.

അന്ന് അമ്മയോട് ചെയ്തത് വലിയ മണ്ടത്തരം: ശ്രീദേവിയോട് അന്ന് ചെയ്ത തന്‍റെ തെറ്റ് ഏറ്റുപറഞ്ഞ് ജാന്‍വി

ബോളിവുഡിലെ സൂപ്പര്‍താരങ്ങള്‍ നോ പറയാന്‍ മടിക്കുന്ന കാര്യം; കോടികള്‍ നല്‍കാമെന്ന് പറഞ്ഞിട്ടും നോ പറഞ്ഞ് അല്ലു

click me!