കൊച്ചിയിൽ വെച്ച് ശ്രീകലയെ കഴിഞ്ഞ ദിവസം കണ്ടുമുട്ടിയപ്പോൾ പകർത്തിയ ചിത്രവും പത്ത് വർഷം മുമ്പ് പകർത്തിയ മറ്റൊരു ചിത്രവും പങ്കുവെച്ചുകൊണ്ടായിരുന്നു നിയയുടെ പോസ്റ്റ്.
കൊച്ചി: വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയ സീരിയൽ താരമാണ് നിയ രഞ്ജിത്ത്. സോഷ്യല്‍മീഡിയയില്‍ സജീവമായ നിയ പങ്കിടുന്ന വിശേഷങ്ങളെല്ലാം ശ്രദ്ധേയമായി മാറാറുണ്ട്. യുട്യൂബ് ചാനലിലൂടെയും നിയ വിശേഷങ്ങള്‍ പങ്കിടുന്നുണ്ട്. ഒരുപിടി സൂപ്പർ ഹിറ്റ് പരമ്പരകളിലൂടെയാണ് നിയ പ്രേക്ഷകർക്ക് പ്രിയങ്കരിയാകുന്നത്. അഭിനയത്തിന് പുറമെ അവതാരക എന്ന നിലയിലും നിയ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അഭിനയത്തിൽ നിന്നെല്ലാം വിട്ടുനിൽക്കുകയാണ് താരം. വിവാഹശേഷം കുടുംബസമേതം വിദേശത്ത് സ്ഥിരതാമസമാക്കുകയായിരുന്നു നിയ. അടുത്തിടെയാണ് താരം നാട്ടിലെത്തിയത്.
സോഷ്യൽമീഡിയയിൽ സജീവമായ നിയ പങ്കുവെച്ച ഏറ്റവും പുതിയ പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. നാളുകൾക്കുശേഷം ഒരു സഹപ്രവർത്തകയെ കണ്ടുമുട്ടിയ സന്തോഷമാണ് നിയയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കാണാൻ സാധിക്കുന്നത്. അമ്മ സീരിയലിൽ നിയയുടെ സഹതാരമായിരുന്ന എന്റെ മാനസപുത്രി ഫെയിം ശ്രീകല ശശിധരനെ ഒരിടവേളയ്ക്കുശേഷം വീണ്ടും കണ്ടുമുട്ടിയിരിക്കുകയാണ് നിയ.
കൊച്ചിയിൽ വെച്ച് ശ്രീകലയെ കഴിഞ്ഞ ദിവസം കണ്ടുമുട്ടിയപ്പോൾ പകർത്തിയ ചിത്രവും പത്ത് വർഷം മുമ്പ് പകർത്തിയ മറ്റൊരു ചിത്രവും പങ്കുവെച്ചുകൊണ്ടായിരുന്നു നിയയുടെ പോസ്റ്റ്. സമയം പറക്കുന്നുവെന്നാണ് രണ്ട് ചിത്രങ്ങളും പങ്കുവെച്ച് നിയ കുറിച്ചത്. പത്ത് വർഷം കൊണ്ട് രണ്ട് പേർക്കും സംഭവിച്ച മാറ്റങ്ങൾ രണ്ട് ചിത്രങ്ങളിൽ നിന്നും വ്യക്തമാണ്. നിയ കൂടുതൽ ചെറുപ്പവും സുന്ദരിയുമായി. സോഫിയായി ഹൃദയം കീഴടക്കിയ ശ്രീകലയ്ക്ക് ഇന്നും അതേ ശാലീനതയുണ്ട്. രണ്ടുപേരും വിവാഹിതരും കുടുംബിനികളുമാണ്.
മലയാളത്തിലും തമിഴിലുമൊക്കെയായി 25 ല്‍ അധികം സീരിയലുകളിൽ നിയ അഭിനയിച്ചിട്ടുണ്ട്. കല്യാണി എന്ന പരമ്പരയിലൂടെയാണ് നിയ ശ്രദ്ധിക്കപ്പെടുന്നത്. തുടർന്ന് മിഥുനം, അമ്മ, കറുത്തമുത്ത് പോലുളള ശ്രദ്ധേയ പരമ്പരകളിൽ നിയ അഭിനയിച്ചിരുന്നു. സീരിയലുകൾക്ക് പുറമെ സിനിമകളിലും നിയ അഭിനയിച്ചിട്ടുണ്ട്. കലാഭവൻ മാണിയുടെ നായികയായി മലയാളി എന്ന സിനിമയിലും ബെസ്റ്റ് ഫ്രണ്ട്സ് എന്ന മറ്റൊരു ചിത്രത്തിലുമാണ് നടി അഭിനയിച്ചത്.
രജനികാന്തിന്‍റെ പ്രസംഗത്തിന് ഒഴിഞ്ഞ കസേരകള്‍ സാക്ഷി; ഒന്നിച്ച് ട്രോളി വിജയ് അജിത്ത് ഫാന്‍സ്.!
താരത്തിന്‍റെ ജന്മദിനത്തില്‍ മൂന്ന് ആരാധകര്‍ക്ക് ദാരുണാന്ത്യം: ഹൃദയഭേദകമായ പ്രതികരണവുമായി യാഷ്.!