2018 സിനിമ സീനിയർ വെര്‍ഷന്‍ ഫോട്ടോയാണിത്.
രണ്ടായിരത്തി ഇരുപത്തി മൂന്നിലെ മറ്റൊരു ഹിറ്റ് മലയാള സിനിമയ്ക്ക് സമ്മാനിച്ചിരിക്കുകയാണ് ജൂഡ് ആന്റണി ജോസഫ്. കേരളക്കര നേരിട്ട മഹാപ്രളയം 2018ലൂടെ ബിഗ് സ്ക്രീനിൽ എത്തിയപ്പോൾ ഓരോ പ്രേക്ഷകന്റെയും നെഞ്ച് നീറി. കണ്ണുകളെ ഈറനണിയിച്ചു. വലിയ പ്രമോഷനോ ഹൈപ്പോ ഒന്നും ഇല്ലാതെ റിലീസ് ചെയ്ത ചിത്രം ബോക്സ് ഓഫീസും പ്രേക്ഷക മനസ്സും കീഴടക്കി മുന്നേറുന്നതിനിടെ ഒരു ഫോട്ടോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.
2018 സിനിമ സീനിയർ വെര്‍ഷന്‍ ഫോട്ടോയാണിത്. ടൊവിനോയുടെ വേഷം മോഹൻലാലും ആസിഫ് അലി അവതരിപ്പിച്ച കഥാപാത്രം മമ്മൂട്ടിയും ആയാണ് ഫോട്ടോയിൽ കൊടുത്തിരിക്കുന്നത്. ഒപ്പം ജയറാമും ജഗദീഷും ഉണ്ട്. അപർണ ബാലമുരളിക്ക് പകരം ഉർവശിയാണ് ഫോട്ടോയിൽ. നിരവധി ഫാൻ പേജുകളിലും മറ്റും ഈ ഫോട്ടോ പ്രചരിക്കുന്നുണ്ട്.
undefined
കേരളം നേരിട്ട മഹാപ്രളയം പശ്ചാത്തലമാക്കിയിരിക്കുന്ന ചിത്രം വെള്ളിയാഴ്ചയാണ് തിയറ്ററുകളില്‍ എത്തിയത്. ആദ്യ ഷോ മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രത്തിന്റെ, കേരളത്തില്‍ നിന്നുള്ള ആദ്യ വാരാന്ത്യ കളക്ഷന്‍ 10 കോടിക്ക് മുകളിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. റിലീസ് ദിനത്തില്‍ കേരളത്തില്‍ നിന്ന് ചിത്രം നേടിയത് 1.85 കോടി ആയിരുന്നെങ്കില്‍ രണ്ടാം ദിനമായ ശനിയാഴ്ച നേടിയത് 3.2- 3.5 കോടി ആയിരുന്നു. ഇതിനെയൊക്കെ മറികടന്നാണ് ഞായറാഴ്ചത്തെ നേട്ടം. 4 കോടിയിലേറെയാണ് ഞായറാഴ്ച നേടിയതെന്നാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്.
ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോ. റോണി, ശിവദ, വിനീത കോശി തുടങ്ങി വൻ താരനിര ചിത്രത്തിൽ ഉണ്ടായിരുന്നു. കാവ്യ ഫിലിംസ്, പികെ പ്രൈം പ്രൊഡക്ഷൻസ് എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അഖിൽ പി ധർമജൻ ആണ് തിരക്കഥ.
മദ്യവും ലഹരിയാണ്, സിനിമാ സെറ്റിൽ ഷാഡോ പൊലീസ് പരിശോധനയിൽ തെറ്റില്ല: നിഖില വിമൽ