മോഹന്‍ലാല്‍ എഴുതിയ നോവല്‍! വീണ്ടും ചര്‍ച്ചയായി പുറത്തിറങ്ങാതെപോയ ആ സിനിമ

By Web Team  |  First Published May 9, 2020, 11:28 AM IST

ഈ നോവലിന് എസ് സുരേഷ് ബാബു ഒരുക്കിയ തിരക്കഥയില്‍ സ്വപ്നമാളിക എന്ന പേരില്‍ ഒരു സിനിമയും ഒരുങ്ങി. കരിമ്പില്‍ ഫിലിംസിന്‍റെ ബാനറില്‍ നിര്‍മ്മിക്കപ്പെട്ട ചിത്രത്തിന്‍റെ സംവിധായകന്‍ കെ എ ദേവരാജന്‍ ആയിരുന്നു. പക്ഷേ ചിത്രം പുറത്തെത്തിയില്ല.


അഭിനേതാവ് എന്നതിനപ്പുറം ക്ലാസിക്കല്‍ കലകളോടും എഴുത്തിനോടുമൊക്കെ മോഹന്‍ലാലിനുള്ള താല്‍പര്യം സിനിമാപ്രേമികള്‍ക്ക് അറിയാവുന്ന കാര്യമാണ്. എന്നാല്‍ മോഹന്‍ലാല്‍ എഴുതിയ നോവല്‍ എത്ര പേര്‍ വായിച്ചിട്ടുണ്ടാവും? സിനിമാ ഗ്രൂപ്പുകളിലെ ലോക്ക് ഡൗണ്‍ കാല ചര്‍ച്ചകള്‍ക്കിടെ വീണ്ടും സംസാരവിഷയമാവുകയാണ് മോഹന്‍ലാല്‍ എഴുതിയ നോവലും അതിനെ അധികരിച്ച് നിര്‍മ്മിക്കപ്പെട്ട, എന്നാല്‍ ഇതുവരെ റിലീസ് ചെയ്യപ്പെടാതെ പോയ ഒരു സിനിമയും!

വര്‍ഷങ്ങള്‍ക്കു മുന്‍പ് മനോരമ വാരികയിലാണ് മോഹന്‍ലാല്‍ എഴുതിയ നോവല്‍ പ്രസിദ്ധീകരിച്ചത്. 'തര്‍പ്പണം' എന്ന പേരില്‍ എത്തിയ നോവല്‍ തുടര്‍ ലക്കങ്ങളിലാണ് പൂര്‍ത്തിയായത്. പിന്നീട് ഈ നോവലിന് എസ് സുരേഷ് ബാബു ഒരുക്കിയ തിരക്കഥയില്‍ സ്വപ്നമാളിക എന്ന പേരില്‍ ഒരു സിനിമയും ഒരുങ്ങി. കരിമ്പില്‍ ഫിലിംസിന്‍റെ ബാനറില്‍ നിര്‍മ്മിക്കപ്പെട്ട ചിത്രത്തിന്‍റെ സംവിധായകന്‍ കെ എ ദേവരാജന്‍ ആയിരുന്നു. പക്ഷേ ചിത്രം പുറത്തെത്തിയില്ല.

Latest Videos

undefined

ചിത്രീകരണത്തിന് ശേഷം ട്രെയ്‍ലര്‍ പുറത്തുവന്നിരുന്നെങ്കിലും സിനിമ എത്തിയില്ല. കഥാകൃത്തിന്‍റെയോ തിരക്കഥാകൃത്തിന്‍റെയോ അനുവാദമില്ലാതെ സംവിധായകന്‍ കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തിയതിനെത്തുടര്‍ന്നുള്ള തര്‍ക്കമാണ് ചിത്രം വെളിച്ചം കാണാതെപോയതിനുള്ള കാരണമായി പുറത്തുവന്ന വിവരം. 2008ല്‍ റിലീസ് പ്രതീക്ഷിക്കപ്പെട്ടിരുന്ന സിനിമയാണ് ഇത്. 

രാജാമണിയും ജയ് കിഷനും ചേര്‍ന്ന് സംഗീത സംവിധാനം നിര്‍വ്വഹിച്ച ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം എലീന (വിദേശ താരം), ഷമ്മി തിലകന്‍, സുകുമാരി, ഊര്‍മ്മിള ഉണ്ണി, ഇന്നസെന്‍റ്, ബാബു നമ്പൂതിരി തുടങ്ങി വലിയ താരനിര കഥാപാത്രങ്ങളായി അണിനിരന്നിരുന്നു. 

click me!