ലൗ ആക്ഷൻ ഡ്രാമ, കവി ഉദ്ദേശിച്ചത്, എല്ലാം ശരിയാകും തുടങ്ങി നിരവധി സിനിമകളുടെ പോസ്റ്റർ ഡിസൈനിംഗ് ചെയ്തിരിക്കുന്നത് റോസ്മേരി ലില്ലുവാണ്.
മലയാള സിനിമയില്‍ സ്ത്രീകൾ അധികം കടന്നുചെല്ലാത്ത പോസ്റ്റർ ടൈറ്റിൽ ഡിസൈൻ മേഖലയില്‍ ശ്രദ്ധയയായി മാറിയ വ്യക്തിയാണ് റോസ്മേരി ലില്ലു. കണ്ണൂര്‍ സ്വദേശിനിയായി റോസ്മേരി ലില്ലു ഇരുപതാം വയസ്സിൽ സിനിമകളിൽ ഫ്രീലാന്‍സ് പോസ്റ്റര്‍ ഡിസൈനറായി. മിനിമൽ പോസ്റ്റർ, സ്റ്റോറി ബോര്‍ഡ് റൈറ്റിങ് രംഗത്തും തന്‍റെതായ വ്യക്തിമുദ്ര ഇതിനോടകം തന്നെ അടയാളപ്പെടുത്തുവാനും റോസ്മേരിക്കായി. ലൗ ആക്ഷൻ ഡ്രാമ, കവി ഉദ്ദേശിച്ചത്, എല്ലാം ശരിയാകും തുടങ്ങി നിരവധി സിനിമകളുടെ പോസ്റ്റർ ഡിസൈനിംഗ് ചെയ്തിരിക്കുന്നത് റോസ്മേരി ലില്ലുവാണ്. ഇപ്പോഴിതാ പോസ്റ്റർ ഡിസൈനിംഗ് മേഖലയിലെ തന്റെ അനുഭവം ഫേസ്ബുക്കിലൂടെ പങ്ക് വെച്ചിരിക്കുകയാണ് റോസ്മേരി
ഫേസ്ബുക്ക് കുറിപ്പ്
undefined
2016 മുതൽ സിനിമയുടെ വെള്ളി വെളിച്ചം എന്നിലേലക്കാൻ തുടങ്ങിയിട്ട്.....
2021 വരെ ഒമ്പതു സിനിമയുടെ ഭാഗമാകാൻ സാധിച്ചു . മിനിമല് ആർട്ടും ഫാൻ മേഡ് പോസ്റ്ററുകളും ചെയ്തു ചെയ്തു സിനിമയിലൊരിടം കിട്ടാൻ ഒരുപാടു പേരുടെ സഹായങ്ങളും സപ്പോർട്ടുകളും സ്നേഹങ്ങളും ...ഒരുപാടു പേരുടെ പ്രയത്നങ്ങളുടെ ഒത്തുചേരലാണല്ലോ സിനിമ അതിൽ ഒരാളായി എന്നെ കൂട്ടിയവരോട് സ്നേഹം മാത്രം കുടിയാന്മല എന്ന ഗ്രാമത്തിൽ നിന്ന് ഇവിടെ വരെ എത്തി ചേരാൻ ഉള്ള കാത്തിരിപ്പിക്കലും സമയവും ഒടുവിൽ ഒൻമ്പതോളം സിനിമകളിലെ ഭാഗമാക്കിയത് സ്വാപ്നങ്ങളും ആഗ്രഹങ്ങളും ആണ് . ഞാൻ ആരാധിരിച്ചിരിന്നവർ എന്റെ മുഖം കണ്ടാൽ തിരിച്ചറിയാനും പേര് ഓർക്കുക എന്നതൊക്കെ എന്നെ സംബധിച്ചിടത്തോളം സ്വപ്ന തുല്യമാണ് . സിനിമയിലേക്ക് ഇപ്പോളും കൈപിടിച്ചുയർത്താൻ സഹായിക്കുന്നവരോട് സ്നേഹത്തിനും അപ്പുറം പകരം തരാൻ സ്നേഹം മാത്രം .റോസ്മേരി ലില്ലു എന്ന ഒരു അടയാളപ്പെടുത്തൽ ഉണ്ടാകണം എന്ന് ഒത്തിരി ആഗ്രഹിച്ചിരുന്നു അത് നേടിയെടുക്കാൻ കൂടെ നിന്നവർ ഏറെയാണ് . സിനിമ പോസ്റ്ററിന് പുറമെ ഷോർട്ഫിലിമുസ് വെബ് സീരീസ് മ്യൂസിക്കൽ ആൽബംസ് വർക്കുകൾ ഏല്പിക്കുന്നവരും എന്നെപോലെ സിനിമയിലേക്കുള്ള കാൽചുവടുവെക്കുന്നവരാണ് അവരോടൊപ്പം പറ്റുന്നപോലെ ഞാനും ഉണ്ടാകും . ഒത്തിരി സ്നേഹത്തോടെ ഞാൻ ...