ഗുണ ഗുഹയിലെ ഭയാനക സംഭവത്തിന് ശേഷം 2006 ല്‍ റിയല്‍ മഞ്ഞുമ്മല്‍ ബോയ്സിനെ കണ്ടിട്ടുണ്ടോ?; ഇതാ അപൂര്‍വ്വ വീഡിയോ.!

By Web Team  |  First Published Feb 24, 2024, 12:25 PM IST

2006 ല്‍ ഈ സംഭവം മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായതിന് പിന്നാലെ ഏഷ്യാനെറ്റ് ന്യൂസ് സംഘം മഞ്ഞുമ്മല്‍ ബോയ്സിനെ കണ്ടിരുന്നു. 


കൊച്ചി: റിലീസ് ചെയ്തത് മുതൽ ബോക്സ് ഓഫീസിൽ തരംഗമായിരിക്കുകയാണ്  'മഞ്ഞുമ്മൽ ബോയ്സ്'. 2006ൽ
കൊടൈക്കനാൽ യാത്രക്കിടെ ഗുണ കേവില്‍ അകപ്പെട്ട് പോയ കൂട്ടുകാരനെ രക്ഷിക്കാന്‍ ഒന്നിച്ച് നിന്ന സൗഹൃദ സംഘത്തിന്‍റെ കഥയാണ് 2024 ല്‍ ചിദംബരം സംവിധാനം ചെയ്ത ചിത്രമായത്. 

യഥാർത്ഥ മഞ്ഞുമ്മൽ ബോയ്സിനെ ഏഷ്യാനെറ്റ്‌ ന്യൂസ്‌ കഴിഞ്ഞ ദിവസം കണ്ടിരുന്നു. എന്നാല്‍ 2006 ല്‍ ഈ സംഭവം മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായതിന് പിന്നാലെ ഏഷ്യാനെറ്റ് ന്യൂസ് സംഘം മഞ്ഞുമ്മല്‍ ബോയ്സിനെ കണ്ടിരുന്നു. 

Latest Videos

സിനിമാ കഥയല്ല. സിനിമ സംഭവിച്ചതിന് പിന്നിലുള്ള യഥാര്‍ഥ കഥയാണ്. ഏഷ്യാനെറ്റ് ന്യൂസിന്‍റെ ദൃശ്യശേഖരങ്ങളിലുണ്ട് ആ അതിജീവനാനുഭവം. കൊടൈക്കനാലിലെ ഓര്‍മ നെഞ്ചിലേറ്റി സുഭാഷും കുട്ടേട്ടനുമെല്ലാം വളര്‍ന്നു. ചോര്‍ച്ചയില്ലാത്തൊരാ ചങ്ങാത്തത്തിന്‍റെ കഥ ഇന്ന് അഭ്രപാളികളില്‍ ഉത്സവം തീര്‍ക്കുകയാണ്.

വീഡിയോ കാണാം

click me!