"ആട് ജീവിതം മലയാളത്തിലെ ഏറ്റവും വലിയ പ്രൊജക്റ്റ് ആണ് ,ദയവ് ചെയ്‌തു "രാസ്ത " യെ താരതമ്യം ചെയ്യരുത്"

By Web Team  |  First Published Dec 31, 2023, 8:34 PM IST

ജനുവരി അഞ്ചിന് തിയേറ്ററിൽ എത്തുന്ന അനീഷ് അൻവർ ചിത്രം രാസ്തയുടെ തിരക്കഥാ കൃത്തുക്കളായ "ഷാഹുൽ ഈരാറ്റുപേട്ട ,ഫായിസ് മടക്കര" എന്നിവർ സിനിമയെകുറിച്ചുള്ള പ്രതീക്ഷകളും ,ആട് ജീവിതവുമായി ബന്ധപ്പെടുത്തി നടക്കുന്ന വാർത്തകളെ കുറിച്ചും സംസാരിക്കുന്നു.


സർജ്ജനോ ഖാലിദ് ,ആരാധ്യ ആൻ ,അനഘ നാരായണൻ , ടിജി രവി ,ഇർഷാദ് അലി എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി വരുന്ന ജനുവരി അഞ്ചിന് തിയേറ്ററിൽ എത്തുന്ന അനീഷ് അൻവർ ചിത്രം രാസ്തയുടെ തിരക്കഥാ കൃത്തുക്കളായ "ഷാഹുൽ ഈരാറ്റുപേട്ട ,ഫായിസ് മടക്കര" എന്നിവർ സിനിമയെകുറിച്ചുള്ള പ്രതീക്ഷകളും ,ആട് ജീവിതവുമായി ബന്ധപ്പെടുത്തി നടക്കുന്ന വാർത്തകളെ കുറിച്ചും സംസാരിക്കുന്നു.

ആദ്യമായി തന്നെ ചോദിക്കട്ടെ ,ആട് ജീവിതവുമായി ബന്ധപ്പെടുത്തി രാസ്ത എന്ന നിങ്ങളുടെ സിനിമയെ താരതമ്യം ചെയ്തു അടുത്തിടെ ചില ന്യൂസുകൾ കണ്ടിരുന്നു ,സോഷ്യൽ മീഡിയയയിലും അങ്ങനെ ഒരു ചർച്ച നടക്കുന്നുണ്ട് ,അതിൽ എന്തെങ്കിലും യാഥാർഥ്യം ഉണ്ടോ .?

Latest Videos

undefined

ഒരിക്കലും ഇല്ല .ഇങ്ങനെ ഒരു ചർച്ച ആദ്യം കണ്ടത് ഞങ്ങളുടെ സിനിമയുടെ മേക്കിങ് വീഡിയോ വന്നതിനു ശേഷം ആട് ജീവിതത്തിന്റെ ട്രൈലെർ വന്നപ്പോൾ ആണ് ,അന്ന് ചില സുഹൃത്തുക്കൾ സോഷ്യൽ മീഡിയയിൽ വന്ന ചില പോസ്റ്റുകളൂം ,കമെന്റുകളും ഞങ്ങൾക്ക് അയച്ചു തന്നു ,പിന്നീട് ഞങ്ങൾ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളുടെ തിരക്കിൽ ആയി പോയി ,ശേഷം രാസ്തയുടെ മോഷൻ പോസ്റ്റർ വന്നപ്പോൾ ഇതേ ചർച്ച വീണ്ടും ഉയർന്നു വന്നു .ഇപ്പോ ട്രൈലെർ വന്നപ്പോഴുംയൂട്യൂബ് ഫെയിസ്ബൂക് ,ഇൻസ്റ്റാഗ്രാം പോസ്റ്റുകൾക്ക് താഴെ പലരും ഇങ്ങനെ ഒരു സാദൃശ്യം ചൂണ്ടി കാണിച്ചു കണ്ടു.

രാസ്തയുടെ കഥ നടക്കുന്ന മരുഭൂമിയിൽ ആണ് എന്നാണ് ട്രൈലെർ കണ്ടപ്പോൾ മനസിലായത് ,അതുകൊണ്ടായിരിക്കുമോ ഇങ്ങനെ ഒരു ചർച്ച വന്നത് ?


ആയിരിക്കും ,സത്യത്തിൽ അങ്ങനെ ഒരു ചർച്ച തന്നെ ഞങ്ങളെ പേടി പെടുത്തുന്ന ഒന്നാണ് .കാരണം നമുക് അറിയുന്നത് പോലെ മലയാള സിനിമയിൽ ഇന്ന് വരെ വന്നതിൽ ഏറ്റവും കൂടിയ ബഡ്ജറ്റിൽ ,ഒരുപാടു സമയം എടുത്തു ചെയ്യുന്ന ഒരു പാൻ ഇന്ത്യൻ സിനിമയാണ് ആട് ജീവിതം ,ഇങ്ങനെ ഒരു ചർച്ച വരുമ്പോൾ നമ്മൾ പോലും പ്രതീക്ഷിക്കാത്ത ഒരു ഹൈപ്പ് ഇത് കാണുന്നവരുടെ ഭാഗത്തു നിന്ന് സിനിമക്ക് വരും ,അത് അത്ര സുഖകരമായി തോന്നുന്നില്ല ..

എന്താണ് രാസ്ത എന്ന സിനിമ ?

റൂബൽ ഖാലി എന്ന ഭൂമിയിലെ ഏറ്റവും വലിയ മണൽ മരുഭൂമിയിലെ സർവൈവൽ ആണ് സിനിമ ,സിനിമയുടെ രണ്ടാം പകുതി മാത്രമാണ് ഈ പറഞ്ഞ മരുഭൂമിയൊക്കെ വരുന്നത് ,ആദ്യ പകുതിയിൽ പ്രണയവും ,കുടുംബ ബന്ധങ്ങളും ഉൾപ്പടെ പല കാര്യങ്ങളും വന്നു പോകുന്നുണ്ട് . 


നിരവധി ഹിറ്റ് ചിത്രങ്ങൾ ചെയ്താ ആളാണ് അനീഷ് അൻവർ ,അദ്ദേഹവുമായി ഉള്ള ഒരു എക്സ്പീരിയൻസ് എങ്ങനെ ഉണ്ടായിരുന്നു .?

നമ്മളൊക്കെ ഒരുപാടു ആസ്വദിച്ച് കണ്ട നല്ല ചിത്രങ്ങൾ ചെയ്താ വളരെ ഏക്സ്‌പീരിയൻസിസ്‌ ഉള്ള ആളാണ് അദ്ദേഹം ,ഈ കഥയുമായി ഞങ്ങൾ അദ്ദേഹത്തെ സമീപിക്കുമ്പോൾ എന്താണോ നമ്മൾ ആഗ്രഹിച്ചത് ,അത് കൃത്യമായി എത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട് .കോവിഡിന് ശേഷം പുള്ളിയുടേതായി വരുന്ന ചിത്രമാണ് രാസ്ത ...


സർജ്ജനോ ഖാലിദും ,അനഘയും ?

സിനിമയിൽ ഗംഭീര പെർഫോർമൻസ് ആണ് സർജുവും ,അനഘയും കാഴ്ച വെച്ചിരിക്കുന്നത് .അനീഷിക്കയും ,ക്യാമെറ ചെയ്താ വിഷ്ണുവേട്ടൻ ആണെങ്കിലും മാക്സിമം ഔട്ട് കിട്ടാൻ പരമാവധി ഡേസർട്ടിന്റെ ഉള്ളിലേക്ക് പോയി ആണ് ഷൂട്ട് ചെയ്തിരിക്കുന്നത് ,70 കിലോമീറ്റർ വരെ പോയിട്ടുണ്ട് .ഈ ദൂരം പോകുന്നത് വഴികൾ ഒന്നുമില്ല ,നമ്മൾ കാണുന്ന മണൽ കുന്നുകൾ ഇല്ലേ ,അതൊക്കെ കയറി ആണ് പോകുന്നത് . ഡെസേർട്ടിൽ ഇടയ്ക്കു പൊടി കാറ്റൊക്കെ വരും ,നമുക്ക് ഒന്നും ചൈയ്യാൻ പറ്റില്ല ,ചിലപ്പോൾ നമ്മൾ വണ്ടിക്കു മറഞ്ഞു ഇരിക്കും .ഇതൊക്കെ പ്രൊഡ്യൂസർ ലിനു സാർ അടക്കം ഉള്ള നമ്മുടെ കമ്പ്ലീറ്റ് ക്രൂ മെമ്പേഴ്സും കൊണ്ടിട്ടുണ്ട് എല്ലാ ദിവസവും ..ഇതിൽ സാൻഡ് സ്റ്റോമുമായി ബന്ധപെട്ടു കുറച്ചു സീനുകൾ വരുന്നുണ്ട് ,അതിൽ സർജുവും ,അനഘയും അടക്കമുള്ള ആർട്ടിസ്റ്റുകൾ ,ശെരിക്കും ആ ഒരു പോർഷൻ ചൈയ്യാൻ അവർ എടുത്ത ഒരു ഇത് പറയാതിരിക്കാൻ വയ്യ .

മരുഭൂമിയിലെ ഷൂട്ടിംഗ് അനുഭവം എങ്ങനെ ആയിരുന്നു ..?

 ഷൂട്ടിന്റെ ആദ്യ ദിവസങ്ങളിൽ ചൂട് താങ്ങാൻ പറ്റാതെ നമ്മുടെ മിക്ക ക്രൂ മെമ്പേഴ്സും തളർന്നു വീണ അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്, ഇതിന്റെ ഷൂട്ട് നടന്നത് റുബൽ ഖാലിക്ക് അടുത്തുള്ള മറ്റൊരു ഡെസേർട്ടിൽ വെച്ചാണ് ,സർജനോയും, അനഘയും അടക്കം, എല്ലാവരും വെള്ളം മുഖത്തേക്ക് സ്പ്രേ ചെയ്തു കൊണ്ടാണ് പകൽ നിന്നിരുന്നത്....എന്ത് തന്നെ ആയാലും ഇതിനൊക്കെ നല്ലൊരു റിസൾട്ട് ഉണ്ടാകും എന്നുള്ള ഒരു ഉറച്ച വിശ്വാസം നമുക്ക് ഉണ്ട് ..
 

ഇതൊരു റിയൽ ലൈഫ് സ്റ്റോറി ആണോ?

അങ്ങനെ വേണമെങ്കിൽ പറയാം ,പക്ഷേ ഇത് ടോട്ടാലി ഒരു റിയൽ ഇൻസിഡന്റിൽ നിന്ന് ഉള്ളതല്ല ,ഇതിൽ ഞങ്ങൾ പറയുന്ന ഒരു സംഭവം ,അത് 2011 അവസാനം സൗദിയിൽ നടന്ന ഒരു ഇതാണ് ,അത് ഞങ്ങൾ ഞങ്ങളുടേതായ രീതിയിൽ ചെയ്തിരിക്കുന്ന ഒന്നാണ് ,അതായത് ഞങ്ങളുടേതായ ഒരു ഫ്രീഡത്തിൽ ,കുറച്ചു സിനിമാറ്റിക് ആയി ചെയ്തിട്ടുണ്ട് .ഈ മരുഭൂമിയിൽ ഇതുപോലെ ഉള്ള അനേകം സംഭവങ്ങൾ നടക്കാറുണ്ട് ,കഴിഞ്ഞ വർഷം ,അതായത് ഞങ്ങൾ പ്രീ പ്രൊഡക്ഷൻ ചെയ്യുന്ന സമയത്തു തമിഴ്‌നാട്ടുകാരായ രണ്ടു പേര് അവിടെ മരിച്ചിരുന്നു .

എംപ്റ്റി ഓഫ് ക്വാർട്ടർ എന്ന റുബൽ ഖാലി ഡെസേർട് ..?

 ആ ഒരു പ്രദേശത്തെ കുറിച്ചു കേട്ടിട്ടുള്ള വാർത്തകൾ ആണ് ഇതിൽ ഒരു ആകാംഷ ആദ്യം ഉണ്ടാക്കിയത് , ഈ ഏരിയ വരുന്നത് സൗദി ,ഒമാൻ ,യെമൻ ,യു എ ഇ തുടങ്ങിയ നാല് രാജ്യങ്ങളുടെ അതിർത്തിയിൽ ആയി ആണ് .നമ്മുടെ കേരളത്തിന്റെ ഒരു ഇരുപതു ഇരട്ടി വലിപ്പം ഉള്ള ഒരു ഏരിയ ,അങ്ങനെ പറയുമ്പോൾ തന്നെ അറിയാമല്ലോ അതിന്റെ ഒരു ഭീകരത ..ഭൂമിയിലെ ഏറ്റവും നീളം കൂടിയ മണൽ മരുഭൂമി എന്നാണ് ഇത് അറിയപ്പെടുന്നത് .അതിന്റെ ഒരു മനോഹാരിതയും പേടിപെടുത്തലും ഒക്കെ വിഷ്ണുവേട്ടൻ നന്നായി ഒപ്പിയെടുത്തിട്ടുണ്ട് .അതുപോലെ എഡിറ്റിംഗ് ചെയ്ത അഫ്‌താർ അൻവറും, അവരൊക്കെ ഏകദേശം 10 മാസത്തോളം ഈ സിനിമക്ക് വേണ്ടി മാത്രമായി സമയം ചിലവഴിച്ചിട്ടുണ്ട്..

സിനിമ വരുന്ന അഞ്ചാം തിയതി തിയേറ്ററിൽ എത്തുകയാണ് ,എന്താണ് പ്രതീക്ഷകൾ ..?

തീർച്ചയായും നല്ല പ്രതീക്ഷ തന്നെ ഉണ്ട് ,നമ്മൾ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു കോൺടെന്റ് ആണ് പറയുന്നത് എന്നതുകൊണ്ട് തന്നെ നല്ല പ്രതീക്ഷയിൽ ആണ് ,ആളുകൾക്ക് ഇഷ്ട്ടപെടുന്ന ഒരു സാധാരണ സിനിമ ആയിരിക്കും രാസ്ത എന്ന് തന്നെ വിശ്വസിക്കുന്നു ,ബാക്കിയൊക്കെ തിയേറ്ററിൽ.

അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം 'രാസ്ത' ജനുവരി 5ന് തിയേറ്ററുകളിലേക്ക്

'പഴയ വിജയ് ആണെങ്കില്‍ അതിന് ശേഷം ഒരാഴ്ച വീട്ടിന് വെളിയില്‍ വരില്ലായിരുന്നു';പക്ഷെ ഈ സംഭവം ഞെട്ടിച്ചു.!

tags
click me!