സോഷ്യല്‍ മീഡിയയില്‍ വിനായകനെ പ്രശംസിച്ച് അനവധി കുറിപ്പുകള്‍ വരുന്നുണ്ട്. അതിനൊപ്പം തന്നെ വിനായകന്‍റെ പഴ ഏഷ്യാനെറ്റ് ന്യൂസ് അഭിമുഖവും പലരും പരാമര്‍ശിക്കുന്നുണ്ട്.
കൊച്ചി: ജയിലര്‍ സിനിമ ബോക്സോഫീസില്‍ വന്‍ തരംഗം സൃഷ്ടിക്കുന്നതോടൊപ്പം ഒരു രജനി ചിത്രം എന്നതിനപ്പുറം അതിലെ ഒരോ താരങ്ങളും ആഘോഷിക്കപ്പെടുന്നുണ്ട്. ഭാഷഭേദമില്ലാതെ ഗംഭീരം എന്ന് പറയുന്ന പ്രകടനമാണ് ചിത്രത്തില്‍ വിനായകന്‍ നടത്തിയത്. അത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചര്‍ച്ചകള്‍ അവസാനിക്കുന്നുമില്ല. ജയിലറിലെ ക്രൂരമായ വില്ലന്‍ വര്‍മ്മനായി കണ്ണിലെ തീഷ്ണതയും കോമഡിയും അഭിനയവും കൊണ്ട് വിനായകൻ നേടിയെടുത്തത് മലയാളികളുടെ മാത്രമല്ല, തെന്നിന്ത്യയിൽ ഒട്ടാകെയുള്ള സിനിമാസ്വാദകരുടെ പ്രശംസയാണ്.
എന്തായാലും സോഷ്യല്‍ മീഡിയയില്‍ വിനായകനെ പ്രശംസിച്ച് അനവധി കുറിപ്പുകള്‍ വരുന്നുണ്ട്. അതിനൊപ്പം തന്നെ വിനായകന്‍റെ പഴ ഏഷ്യാനെറ്റ് ന്യൂസ് അഭിമുഖവും പലരും പരാമര്‍ശിക്കുന്നുണ്ട്. വളരെ അപൂര്‍വ്വമായി മാത്രം വിവാദങ്ങള്‍ ഇല്ലാതെ മാധ്യമങ്ങളില്‍ സംസാരിക്കുന്ന വിനായകന്‍റെ അഭിമുഖം ഏഷ്യാനെറ്റ് ന്യൂസ് പൊയന്‍റ് ബ്ലാങ്കില്‍ 2017 മാര്‍ച്ചിലാണ് സംപ്രേഷണം ചെയ്തത്.
undefined
കമ്മട്ടിപ്പാടം എന്ന ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന അവാര്‍ഡ് നേടിയതിന് പിന്നാലെയായിരുന്നു ഈ അഭിമുഖം. ഈ അഭിമുഖത്തിലെ ചില സംഭാഷണങ്ങളും ജയിലര്‍ ചിത്രത്തിലെ അപൂര്‍വ്വതയും പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. തന്‍റെ സ്വത്വം സംബന്ധിച്ച് അഭിമുഖത്തില്‍ ഒരിടത്ത് വിനായകന്‍ പ്രതികരിക്കുന്നത് ഇങ്ങനെയാണ്.
'ഞാൻ കുറച്ചുകൂടി അയ്യങ്കാളി ശൈലിയിൽ ചിന്തിക്കുന്ന മനുഷ്യനാണ്. പറ്റുമെങ്കിൽ ഫെരാരി കാറിൽ വരാമെന്നുള്ളതാണ് എന്റെ ചിന്ത. പുലയനാണെന്ന് പറഞ്ഞ് ഞാൻ ഒരിക്കലും പിറകിലേക്ക് പോകില്ല. പറ്റുമെങ്കിൽ സ്വർണത്തിന്റെ കിരീടവും വെക്കാൻ ശ്രമിക്കുന്ന ആളാണ്' - വിനായകന്‍ പറയുന്നത്. ജയിലര്‍ ചിത്രത്തിലും ഈ 'കിരീടം വയ്ക്കുന്നത്' ഒരു രംഗത്ത് വരുന്നത്. വിനായകന്‍റെ ഈ അഭിമുഖത്തിലെ വാക്കുകളും ചേര്‍ത്ത് പലരും വിശേഷിപ്പിക്കുന്നുണ്ട്.
അതേ സമയം വർമനെ കാണിച്ചു കൊണ്ടാണ് ജയിലർ തുടങ്ങുന്നത്. ആദ്യ കാഴ്ചയിൽ തന്നെ ആ കഥാപാത്രം എത്രത്തോളം തീഷ്ണമായിരിക്കും എന്ന് ഓരോ കാണിക്കും മനസിലാക്കി കൊടുക്കാൻ വിനായകനായി. പിന്നീട് തമിഴും മലയാളവും കൂടിക്കലർന്ന സംഭാഷണത്തിലൂടെ സൂപ്പർ സ്റ്റാർ രജനികാന്തിനൊപ്പം കട്ടയ്ക്ക് നിന്ന വർമനെ നിറഞ്ഞ ഹർഷാരവത്തോടെ പ്രേക്ഷകർ സ്വീകരിച്ചു.
ജയിലർ റിലീസ് ചെയ്ത് ഒരുവാരത്തോട് അടുക്കുമ്പോഴും വിനായകനെ, വിനായകനിലെ നടനെ പുകഴ്ത്തി കൊണ്ടേയിരിക്കുകയാണ് മലയാളികളും തമിഴരും. 'നായകൻ തിളങ്ങണമെങ്കിൽ വില്ലൻ അതിശക്തനായിരിക്കണം. അതാണ് വർമൻ. മനസിലായോ സാറേ', എന്നാണ് ചില സോഷ്യല്‍ മീഡിയ കമന്‍റുകള്‍. തമിഴ് ചാനലില്‍ വിനായകനെ പുകഴ്ത്തുന്ന ഒരു സ്പെഷ്യല്‍ റിപ്പോര്‍ട്ടും ഏറെ വൈറലാണ്.
'ലിയോ': വിജയ്ക്ക് ഒത്ത വില്ലനായി അര്‍ജുന്‍റെ 'ഹരോള്‍ഡ് ദാസ്' ഗ്ലിംപ്‍സ് വീഡിയോ
'എന്തൊരു കൊല' : ഭോല ശങ്കര്‍ വന്‍ പരാജയത്തിലേക്ക്; ചിരഞ്ജീവിക്ക് ട്രോള്‍ മഴ.!