മണിച്ചിത്രത്താഴ് ഹോളിവുഡില്‍ എടുത്താല്‍ താരങ്ങള്‍ ആരൊക്കെ; വൈറലായി ഫോട്ടോകള്‍.!

By Web Team  |  First Published Feb 9, 2023, 4:20 PM IST

ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സിന്‍റെ കാലത്ത് മലയാളിക്ക് പ്രിയപ്പെട്ട ണിച്ചിത്രത്താഴിന് ഒരു ഹോളിവുഡ് റീമേക്ക് വന്നാല്‍ ആരായിരിക്കും പ്രധാന നടന്മാര്‍ എന്ന വേറിട്ട ചിന്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 


കൊച്ചി: മണിച്ചിത്രത്താഴ് എന്നത് മലയാളത്തിലെ ക്ലാസിക്ക് ചലച്ചിത്രമാണ്. റിലീസ് ചെയ്ത് ഇത്രയും കാലം കഴിഞ്ഞിട്ടും ഇന്നും ടെലിവിഷനില്‍ ചിത്രം സംപ്രേഷണം ചെയ്താല്‍ ഒന്നു രണ്ട് സീന്‍ എങ്കിലും കാണാത്ത മലയാളികള്‍ ഇല്ല. ഡോ. സണ്ണിയും, ഗംഗയും, നകുലനും, തെക്കിനിയും, നാഗവല്ലിയും ഒക്കെ ഒരോ മലയാളിക്കും സുപരിചിതം. ഒപ്പം മറ്റ് ഭാഷകളിലേക്ക് മണിച്ചിത്രത്താഴ് റീമേക്ക് ചെയ്ത് എത്തുകയും ചെയ്തിട്ടുണ്ട്.

ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സിന്‍റെ കാലത്ത് മലയാളിക്ക് പ്രിയപ്പെട്ട ണിച്ചിത്രത്താഴിന് ഒരു ഹോളിവുഡ് റീമേക്ക് വന്നാല്‍ ആരായിരിക്കും പ്രധാന നടന്മാര്‍ എന്ന വേറിട്ട ചിന്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സച്ചിന്‍ അനിത അനില്‍കുമാറാണ് ഫേസ്ബുക്കില്‍ എഐ ആപ്പായ മിഡ് ജേര്‍ണിയില്‍ തീര്‍ത്ത ചിത്രങ്ങള്‍ പങ്കുവച്ചത്.

Latest Videos

ലിയനാർഡോ ഡികാപ്രിയോ ആണ് ഇതില്‍ ഡോ. സണ്ണിയായി എത്തുന്നത്. നതാലി പോർട്ട്മാൻ നാഗവല്ലിയായി എത്തുന്നു. നകുലനായി ബ്രാഡ് പിറ്റിനെയാണ് തയ്യാറാക്കിയിരിക്കുന്നത്. നാഗവല്ലി ശത്രുവിനെ പോലെ കാണുന്ന നാട്ടുപ്രമാണി ശങ്കരന്‍ തമ്പിയായും ബ്രാഡ്പിറ്റിന്‍റെ രൂപം ഉണ്ട്.

നേരത്തെ ലോക സിനിമയിലെ ക്ലാസിക്കാണ് മരിയ പൂസോ എഴുതിയ നോവലിനെ അധികരിച്ച് എടുത്ത ഫ്രാൻസിസ് കൊപ്പോള സംവിധാനം ചെയ്ത ഗോഡ് ഫാദര്‍ എന്ന സിനിമ. ഇത് മലയാളത്തില്‍ വന്നാല്‍ ആരൊക്കെ ഏതൊക്കെ കഥാപാത്രങ്ങളായി എത്തും. ആനിമേറ്ററും ഒരു ഫിലിം പ്രോഗ്രാമറുമായ അരുണ്‍ നൂറ തയ്യാറാക്കിയ എഐ ഇമേജുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു - അത് ഇവിടെ വായിക്കാം.

മമ്മൂട്ടിയുടെ 'ക്രിസ്റ്റഫർ' മിന്നിച്ചോ ? പ്രേക്ഷക പ്രതികരണങ്ങൾ ഇങ്ങനെ

ഇത് 'സെല്‍ഫി'യിലെ സൂപ്പര്‍സ്റ്റാര്‍ സോം​ഗ്; ഡ്രൈവിംഗ് ലൈസന്‍സ് ഹിന്ദി റീമേക്ക് 24ന്

click me!