2024ൽ മലയാള സിനിമ ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവച്ചു. 200 കോടി ക്ലബ്ബിൽ ഒരു ചിത്രവും നിരവധി 100 കോടി ചിത്രങ്ങളും ഉൾപ്പെടെ മൊത്തം 1000 കോടി ഗ്രോസ് നേടി.
മലയാള സിനിമയ്ക്ക് മികച്ചൊരു വര്‍ഷമാണ് 2024 എന്ന് പറയാം. ബോക്സോഫീസ് കളക്ഷന്‍റെ കാര്യത്തിലും മൊത്തത്തില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളുടെ കാര്യത്തിലും മലയാളം ഇന്ത്യന്‍ സിനിമ ലോകത്ത് ശ്രദ്ധിക്കപ്പെട്ട വര്‍ഷമാണ് 2024 എന്ന് പറയാം. ബോക്സോഫീസില്‍ നൂറു കോടി ചിത്രങ്ങള്‍ തുടര്‍ച്ചയായി സൃഷ്ടിക്കാനും ഒരു 200 കോടി ചിത്രം സൃഷ്ടിക്കാനും 2024 ല്‍ മലയാളത്തിന് സാധിച്ചു. മറ്റ് തെന്നിന്ത്യന്‍ ഭാഷകള്‍ വച്ച് നോക്കിയാല്‍ 2024ന്‍റെ ആദ്യപാദത്തില്‍ ശരിക്കും മേല്‍ക്കൈ നേടിയത് മലയാള സിനിമയാണ് എന്ന് കാണാം.
ഇരുന്നൂറിലേറെ റിലീസുകള്‍
undefined
ഇറങ്ങിയ ചിത്രങ്ങളുടെ എണ്ണം പരിശോധിച്ചാല്‍ കഴിഞ്ഞ വര്‍ഷത്തെ അത്രയും ഇല്ലെങ്കിലും അവസാനം ഇറങ്ങിയ മോഹന്‍ലാല്‍ സംവിധാനം ചെയ്ത ബറോസ് അടക്കം മലയാളത്തില്‍ ഇറങ്ങിയത് 207 ചിത്രങ്ങളാണ്. 222 ചിത്രങ്ങളാണ് 2023 ല്‍ ഇറങ്ങിയത്. എന്നാല്‍ ഇവയില്‍ വിജയം നേടിയ ചിത്രങ്ങള്‍ 11 ശതമാനത്തിന് അടുത്താണ് വരുക. 1000 കോടിക്ക് അടുത്താണ് നഷ്ട ചിത്രങ്ങള്‍ ഉണ്ടാക്കിയ നഷ്ടം. എന്നാല്‍ മോളിവുഡിന്‍റെ മൊത്തം കളക്ഷന്‍ 1000 കോടി ഗ്രോസ് ചെയ്ത വര്‍ഷവും 2024 ആണ്. സാറ്റ്ലൈറ്റ്, ഒടിടി വരുമാനം മലയാള സിനിമയുടെ കാര്യത്തില്‍ കൂപ്പുകുത്തിയ വര്‍ഷമാണ് 2024. വന്‍ വിജയ ചിത്രങ്ങള്‍ പോലും ഒടിടി ഡീലിനായി അവസാന നിമിഷം വരെ കാത്തിരിക്കേണ്ടതായി വന്നു. അതിനാല്‍ തന്നെ ബോക്സോഫീസ് വരുമാനം ഒരു ചിത്രത്തിന്‍റെ സാമ്പത്തിക വിജയത്തിലെ പ്രധാനഘടകമായി വീണ്ടും എത്തുന്ന കാലഘട്ടം കൂടിയായിരുന്നു 2024.
ഇന്ത്യന്‍ സിനിമ ട്രാക്കറായ സാക്നില്‍ക്.കോം പ്രകാരം അവര്‍ ലിസ്റ്റ് ചെയ്ത മലയാള സിനിമയുടെ നെറ്റ് കളക്ഷന്‍ 965.95 കോടിയാണ്. ഓള്‍ ഇന്ത്യ നെറ്റ് കളക്ഷന്‍ പട്ടികയില്‍ 13മത്തെ ഇടത്തിലുള്ള മഞ്ഞുമ്മല്‍ ബോയ്സാണ് മലയാളത്തിലെ ഈ വര്‍ഷത്തെ ഇയര്‍ ടോപ്പര്‍ ബോക്സോഫീസില്‍ നിന്നും 200 കോടി കളക്ഷന്‍ നേടിയ ചിത്രം മൊത്തം ദക്ഷിണേന്ത്യന്‍ ബോക്സോഫീസില്‍ വലിയ വിജയമാണ് ചിദംബരം സംവിധാനം ചെയ്ത ചിത്രം നേടിയത്.
മലയാളത്തിലെ ഈ വര്‍ഷത്തെ വന്‍ ഹിറ്റുകളുടെ പട്ടിക
ചലച്ചിത്രം |
കളക്ഷന്‍ (കോടിയില്‍) |
മഞ്ഞുമൽ ബോയ്സ് | 242.3 |
ആടുജീവിതം | 160 |
ആവേശം | 154.60 |
പ്രേമലു | 136 |
എആർഎം | 106 |
ഗുരുവായൂർ അമ്പലനടയിൽ | 90 |
ഭ്രമയുഗം | 85 |
വർഷങ്ങൾക്ക് ശേഷം | 81 |
കിഷ്കിന്ധാ കാണ്ഡം | 75.25 |
ടർബോ | 70.1 |
മാർക്കോ | 58 |
മാറുന്ന അഭിരുചി, നിറയുന്ന ബോക്സോഫീസ് പെട്ടി
ഒരു ഇരുന്നൂറ് കോടി ചിത്രവും നാല് നൂറു കോടി ചിത്രങ്ങളും മലയാള സിനിമയില്‍ ഇത്തവണ ഉണ്ടായി. ഇത് സര്‍വ്വകാല റെക്കോഡ് എന്ന് തന്നെ പറയാം. ഇരുന്നൂറു കോടി ചിത്രവും നൂറു കോടി ചിത്രങ്ങളില്‍ മൂന്നെണ്ണവും യുവ സംവിധായകരുടെതാണെന്നതും ശ്രദ്ധേയമാണ്. എന്തായാലും ഈ ചിത്രങ്ങള്‍ എല്ലാം തന്നെ മലയാളത്തിന് അകത്തും പുറത്തും ശ്രദ്ധേയമായി. എല്ലാ തരത്തിലുള്ള ചിത്രങ്ങളും ഇതില്‍പ്പെടുന്നു എന്നതും ശ്രദ്ധേയമാണ്. വലിയ പ്രതീക്ഷയോടെ എത്തിയ മോഹന്‍ലാല്‍ ലിജോ ചിത്രം മലൈക്കോട്ട ബാലിവന്‍ വലിയ തിരിച്ചടി നേരിട്ടാണ് 2024 ജനുവരി പിറന്നതെങ്കിലും പിന്നീട് മലയാള സിനിമ ഗംഭീര വിജയം നേടുന്ന കാഴ്ചയാണ് കണ്ടത്.
ആകെ കണക്കില്‍ നഷ്ടങ്ങള്‍ കാണാമെങ്കിലും ഇറങ്ങിയ ചിത്രങ്ങള്‍ എല്ലാം വിജയിക്കുന്ന അവസ്ഥ ഒരു സിനിമ രംഗത്തിനും ഒരുകാലത്തും ഉണ്ടായിട്ടില്ല. അത്തരത്തില്‍ നോക്കിയാല്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മലയാള സിനിമയുടെ കളക്ഷനിലും, വിജയ ചിത്രങ്ങളുടെ എണ്ണത്തിലും വലിയ മുന്നേറ്റം ഉണ്ടായിട്ടുണ്ട് 2024ല്‍. ഒപ്പം വ്യത്യസ്തമായ പ്രമേയങ്ങളും കടന്നുവന്നിട്ടുണ്ട്. സൂപ്പര്‍താരങ്ങള്‍ ബിഗ് എം ഫാക്ടര്‍ ഇല്ലാതെയാണ് അദ്ദേത്തെ ബോക്സോഫീസ് ഇരുന്നൂറുകോടിയും നാലോളം നൂറു കോടി ചിത്രങ്ങളും മലയാളത്തില്‍ ഉണ്ടായത് എന്നതും ശ്രദ്ധേയമാണ്. പ്രക്ഷേക അഭിരുചി മാറുന്നത് കൂടിയാണ് ഇത് സൂചിപ്പിക്കുന്നത്. കിഷ്കിന്ധകാണ്ഠം പോലൊരു ചിത്രം ഓണത്തിനിറങ്ങി വിജയം നേടുമ്പോള്‍ ഒപ്പം തന്നെ എആര്‍എം എന്ന ചിത്രവും വിജയിക്കുന്നു. മാര്‍ക്കോ എന്ന വയലന്‍റ് ചിത്രവും വലിയ വിജയം നേടുന്നു.
എന്തായാലും വന്‍ റിലീസുകള്‍ ഇതിനകം പ്രഖ്യാപിക്കപ്പെട്ട 2025 ലേക്ക് മലയാള സിനിമയ്ക്ക് ശുഭ പ്രതീക്ഷ നല്‍കുന്നതാണ് 2024ലെ മോളിവുഡിന്‍റെ ബോക്സോഫീസ് കണക്കുകള്‍.
രംഗണ്ണന്റെ തട്ട് താണുതന്നെ; മലയാളി മനസിൽ കുടിയേറിയ നല്ല കിണ്ണംകാച്ചിയ ഡയലോഗുകൾ
ബോളിവുഡിന് ഇത് എന്ത് പറ്റി? 2024ലെ ബോക്സ് ഓഫീസ് കണക്കുകള്‍ പറയുന്നത് !