ദി റിംഗ്സ് ഓഫ് പവർ: ' ക്യൂന്‍ മിറിയലിന്‍റെ പ്രയാണം', നടി സിന്തിയയുടെ അഭിമുഖം

By Vipin VK  |  First Published Sep 27, 2024, 10:06 PM IST

ദി റിംഗ്സ് ഓഫ് പവർ സീസൺ വണ്ണില്‍ റീജന്‍റ് ക്യൂന്‍ മിറിയലായി വേഷം ചെയ്ത നടിയാണ് സിന്തിയ അഡായ്-റോബിൻസൺ. ദി റിംഗ്സ് ഓഫ് പവർ സീസണ്‍ 2 ആമസോണ്‍ പ്രൈമില്‍ സ്ട്രീമിംഗ് ആരംഭിച്ച ഘട്ടത്തില്‍ ഇവര്‍ തന്‍റെ കഥാപാത്രത്തെക്കുറിച്ചും, രണ്ടാം സീസണില്‍ പ്രതീക്ഷിക്കാവുന്ന പുതിയ മാറ്റങ്ങളെക്കുറിച്ചും സംസാരിക്കുന്നു. 
 


ലോർഡ് ഓഫ് ദി റിംഗ്സ്: ദി റിംഗ്സ് ഓഫ് പവർ സീസൺ വണ്ണില്‍ റീജന്‍റ് ക്യൂന്‍ മിറിയലായി വേഷം ചെയ്ത നടിയാണ് സിന്തിയ അഡായ്-റോബിൻസൺ. ദി റിംഗ്സ് ഓഫ് പവർ സീസണ്‍ 2 ആമസോണ്‍ പ്രൈമില്‍ സ്ട്രീമിംഗ് ആരംഭിച്ച ഘട്ടത്തില്‍ ഇവര്‍ തന്‍റെ കഥാപാത്രത്തെക്കുറിച്ചും, രണ്ടാം സീസണില്‍ പ്രതീക്ഷിക്കാവുന്ന പുതിയ മാറ്റങ്ങളെക്കുറിച്ചും സംസാരിക്കുന്നു. 

- സീസണ്‍ ഒന്നില്‍ നിന്നും സീസണ്‍ രണ്ടിലേക്ക് എത്തുമ്പോള്‍ ഒരു ശക്തമായ കഥാപാത്രം  എന്ന നിലയില്‍  റീജന്‍റ് ക്യൂന്‍ മിറിയലില്‍ നിന്നും എന്തൊക്കെ പ്രതീക്ഷിക്കാം?

Latest Videos

undefined

സീസൺ ഒന്ന് അവസാനിക്കുമ്പോള്‍ വളരെ ദുർബലമായ അവസ്ഥയിലാണ് മിറിയല്‍ എന്ന് നമ്മുക്ക് കാണാന്‍ സാധിക്കും. അവൾക്ക് കാഴ്ച നഷ്ടപ്പെട്ടുവെന്ന് മാത്രമല്ല, യുദ്ധത്തിൽ അവളും സൈന്യവും പരാജയപ്പെട്ടു. നിരവധി ന്യൂമെനോറിയൻ സൈനികരെ അവര്‍ക്ക് നഷ്ടപ്പെട്ടു. അവളുടെ പിതാവായ രാജാവ് അന്തരിച്ചു. അതിനാൽ ശരിക്കും, സീസൺ രണ്ട്, പ്രത്യേകിച്ച്  മിറിയലിനും ന്യൂമെനോറിനും നഷ്ടങ്ങളില്‍ നിന്നും കരകയറാനുള്ള ഒരു ശ്രമമാണ്. ന്യൂമെനോറിയക്കാരെ യുദ്ധത്തിലേക്ക് കൊണ്ടുപോയതിലെ എതിര്‍പ്പുകള്‍ കണ്ടതാണ്, ഇതെല്ലാം രണ്ടാം സീസണിലേക്ക് ധാരാളം സൂചന നല്‍കുന്നുണ്ട്. 

സീസൺ ഒന്നിൽ, ന്യൂമെനോറിയന്‍സിന് ഇടയിലെ വിഭാഗീയത കണ്ടതാണ്. ഇതിന്‍റെ തുടര്‍ച്ചയും, അതിലെ ഡ്രാമയിലെ ആഴവും വർദ്ധിക്കും-അങ്ങനെ വളരെ നാടകീയമായ ഒരുപാട് കാര്യങ്ങൾ നടക്കും. രാജാവിന്‍റെ വിയോഗത്തോടെ കാര്യങ്ങള്‍ സങ്കീര്‍ണ്ണമാകും.

- സീസൺ ഒന്നിൽ എലെൻഡിലുമായുള്ള സൗഹൃദം  മിറിയല്‍ ഉണ്ടാക്കുന്നുണ്ട്. സീസൺ രണ്ടിലെ അവരുടെ ബന്ധം എത്രത്തോളം ?

വലിയ നഷ്ടം അനുഭവിച്ചിട്ടുള്ള രണ്ട് കഥാപാത്രങ്ങളുടെ വളരെ സ്വഭാവികമായ ഒരു ബന്ധത്തിന്‍റെ തുടർച്ചയാണ് നിങ്ങൾക്ക് രണ്ടാം സീസണില്‍ കാണാന്‍ സാധിക്കുക.  യുദ്ധത്തിലും, അല്ലാതെയും ഈ ശക്തമായ കഥാപാത്രങ്ങള്‍ സംഭവിച്ച നഷ്ടങ്ങള്‍ വെറുതെയല്ല എന്ന ബോധം ഇതില്‍ കാണാം. ഇത് ശരിക്കും മിഡിൽ എർത്തിലെ സംഭവങ്ങളില്‍ നിന്ന് അവരില്‍ രൂപപ്പെടുന്ന വീക്ഷണത്തിന്‍റെ ഭാഗം കൂടിയാണ്. വളരെ പ്രശ്നങ്ങള്‍ നിറഞ്ഞിരിക്കുന്ന   ന്യൂമെനറിലേക്ക് വ്യത്യസ്തമായ ഈ  വീക്ഷണങ്ങളുമായി അവർ മടങ്ങുമ്പോൾ, രണ്ടാം സീസൺ അത് എങ്ങനെ പ്രതിഫലിക്കും എന്ന് രണ്ടാം സീസണില്‍ കാണാം. നിങ്ങൾ കാണാൻ പോകുന്നു.

കഥാപാത്രങ്ങളെ മാറ്റി നിര്‍ത്തിയാല്‍ എലെൻഡിലായി എത്തിയ  ലോയ്ഡ് ഓവനും ഞാനും ഈ കൂട്ടുകെട്ടും വേഷവും ആസ്വദിച്ച് ചെയ്യുന്നതാണ്. ഈ രണ്ട് കഥാപാത്രങ്ങളുടെ അവരുടെ ബന്ധം സീസൺ ഒന്നിൽ ആരംഭിക്കുന്നിടത്ത് നിന്ന് രണ്ടാം സീസണില്‍ എത്തുമ്പോള്‍  അവരുടെ ചുറ്റുപാടും സാഹചര്യങ്ങളും മാറി, ആ മാറ്റം ബന്ധത്തിലും വേണമെന്ന് ഞ‌ങ്ങള്‍ തീരുമാനിച്ചിരുന്നു. 

- ഇന്ത്യന്‍ ആരാധകരോട് എന്താണ് പറയാനുള്ളത് ?

ആഗോളതലത്തില്‍ തന്നെ പ്രശസ്തമായ ഒരു കൃതിയില്‍ നിന്നും രൂപപ്പെടുത്തിയതാണ്  ദി റിംഗ്സ് ഓഫ് പവർ.  ടോക്കിയൻ രൂപപ്പെടുത്തിയ ലോകം പുതിയ രൂപത്തില്‍ അവതരിപ്പിച്ചപ്പോള്‍ ലോകം അത് ഏറ്റെടുത്തിരുന്നു. ഇന്ത്യയിലെ പ്രേക്ഷകര്‍ക്കും ആദ്യ സീസണ്‍ നന്നായി അസ്വദിക്കാന്‍ സാധിച്ചുവെന്നാണ് വിശ്വസിക്കുന്നത്. അതിനാല്‍ തന്നെ നിങ്ങളുടെ പ്രിയപ്പെട്ട കഥാപാത്രങ്ങള്‍ പുതിയ കഥാപാത്രങ്ങളും, കഥസന്ദര്‍ഭങ്ങളും, ഒപ്പം പുതിയ മിഡില്‍ എര്‍ത്ത് ഭാഗങ്ങളും എല്ലാമായി എത്തുമ്പോള്‍ തീര്‍ച്ചയായും അത് എല്ലാവരും അസ്വദിക്കും. 

- ഇന്ത്യന്‍ ചലച്ചിത്ര രംഗത്തേക്ക് ശ്രമങ്ങള്‍ നടത്തുന്നുണ്ടോ ?

തീര്‍ച്ചയായും ഒരു ആര്‍ടിസ്റ്റ് എന്ന നിലയില്‍ ലോകത്തിന്‍റെ ഒരോ ഭാഗത്തും നമ്മുടെ കഴിവ് പ്രകടപ്പിക്കാന്‍ അവസരം ലഭിക്കുക എന്നത് പ്രധാനമാണ്. തീര്‍ച്ചയായും അവസരങ്ങള്‍ ലഭിച്ചാല്‍ ഇന്ത്യന്‍ ചലച്ചിത്ര രംഗത്തും എത്തും. അതിനായി ദി റിംഗ്സ് ഓഫ് പവർ വഴി തുറക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. 

'വീണ്ടും ഒരു സൂപ്പര്‍ ഹീറോ സംഘം': തണ്ടർബോൾട്ടിന്‍റെ ആദ്യ ടീസർ ട്രെയിലർ ശ്രദ്ധേയമാകുന്നു

കൊളോസിയത്തിലേക്ക് വീണ്ടും സ്വാഗതം; 'ഗ്ലാഡിയേറ്റര്‍ 2' ട്രെയ്‍ലര്‍

click me!