വന്നവരുടെ ലക്ഷ്യം എന്താണെന്ന് അറിയില്ല. പൊലീസ് സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു. ബറൂച്ചിൽ നിന്നും എത്തിയ രണ്ട് യുവാക്കൾ. 20ഉം 22ഉം വയസ് പ്രായമുള്ളവർ. സാഹിൽ സലീം ഖാൻ എന്നും റാം സരഫ് കുഷ്‍വാഹ എന്നുമാണ് പേര്.
മുംബൈ: ഇക്കഴിഞ്ഞ ഫെബ്രുവരി 2ന് രാവിലെ 11 മണിയോടെയാണ് ബാന്ദ്രാ പൊലീസിന് ഷാരൂഖിന്‍റെ വസതിയായ മന്നത്തിൽ നിന്നും ഒരു ഫോൺ കോൾ ലഭിക്കുന്നത്. രണ്ട് പേർ വീട്ടിൽ അതിക്രമിച്ച് കയറിയിട്ടുണ്ട്. സുരക്ഷാ ജീവനക്കാർ അവരെ തടഞ്ഞ് വച്ചിരിക്കുകയാണ്. വന്നവരുടെ ലക്ഷ്യം എന്താണെന്ന് അറിയില്ല. പൊലീസ് സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു. ബറൂച്ചിൽ നിന്നും എത്തിയ രണ്ട് യുവാക്കൾ. 20ഉം 22ഉം വയസ് പ്രായമുള്ളവർ. സാഹിൽ സലീം ഖാൻ എന്നും റാം സരഫ് കുഷ്‍വാഹ എന്നുമാണ് പേര്. പത്താൻ സിനിമയിൽ തിളങ്ങി നിൽക്കുന്ന താരത്തെ കാണാൻ അതിയായ ആഗ്രഹം തോന്നിയത് കൊണ്ടാണ് ഈ സാഹസത്തിന് മുതിർന്നതെന്ന് പ്രതികൾ മൊഴി നൽകി.
മതിൽ ചാട്ടം പുലർച്ചെ
സ്വകാര്യ സുരക്ഷാ ജീവനക്കാരും സിസിടിവിയുമെല്ലാമുള്ള ബാന്ദ്രാ ബാന്‍റ് സ്റ്റാന്‍റിലുള്ള മന്നത്തിൽ അതിക്രമിച്ച് കയറുക എളുപ്പമല്ല. ഉയരത്തിലുള്ള മതിൽ ചാടിക്കടക്കാൻ പോലും എറെ ബുദ്ധിമുട്ടേണ്ടി വരും. എന്നാൽ പുലർച്ചെ 3 മണിയോടെയാണ് എല്ലാ സുരക്ഷാ സംവിധാനങ്ങളുടേയും കണ്ണുവെട്ടിച്ച് പ്രതികൾ വീടിനകത്തേക്ക് എത്തിയത്. മതിൽ ചാടിക്കടന്ന് ആരുടേയും കണ്ണിൽ പെടാതെ അകത്ത് കയറി. ഒളിച്ചിരിക്കാനുള്ള സ്ഥലമാണ് പ്രതികൾ ആദ്യം തിരക്കിയത്.
മൂന്നാം നിലയിലെ മേയ്ക്കപ്പ് മുറിയിൽ കയറി ഇരുന്നു. നേരം പുലർന്നിട്ടും ആരും ഒന്നും അറിഞ്ഞില്ല. രാവിലെ 10.30ഓടെ വീട്ടു ജോലിക്കാരാൻ സന്ദീപാണ് മെയ്ക്ക് റൂമിൽ രണ്ട് പേരെ കണ്ടത്. ഉടൻ എല്ലാവരെയും വിവരം അറിയിച്ചു. സുരക്ഷാ ജീവനക്കാർ പാഞ്ഞെത്തി. ഇവരുവരെയും മൽപ്പിടുത്തത്തിൽ കീഴ്പെടുത്തി പ്രധാന ഹാളിലേക്ക് എത്തിച്ചു. വിവരം അറിഞ്ഞ് ഹാളിലേക്കെത്തിയ ഷാരൂഖും സംഭവം കണ്ട് ഞെട്ടി.
അന്വേഷണം തുടരുന്നു
കഴിഞ്ഞ മാസം നടന്ന സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങൾ മുംബൈ പൊലീസാണ് ഇപ്പോൾ പങ്കുവയ്ക്കുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്. താരാരാധന മൂത്ത് ചെയ്ത സാഹസമെന്ന് പ്രതികൾ ആവർത്തിക്കുമ്പോഴും എല്ലാ സാധ്യതകളും പൊലീസ് പരിശോധിക്കുന്നുണ്ട്. പത്താൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടർന്ന് ഷാരൂഖിന് നേരെ ഉയർന്ന ഭീഷണികൾ ഒരു വശത്തുണ്ട്. എപ്പോഴും പൊലീസ് നിരീക്ഷണമുള്ള മേഖലയിലാണ് മന്നത്ത് ഉള്ളത്. അവിടെ ഇത്ര അനായാസം പ്രതികൾക്ക് അകത്ത് കടക്കാനായത് ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.
പ്രതിവർഷ വരുമാനം കോടികൾ, ആസ്തി 80 കോടി; ബോളിവുഡിലെ ധനികയായ മാനേജൻ ഷാരുഖിന്റേത്