പൊങ്കലിന് ഇതിന് മുന്‍പ് അജിത്തും വിജയിയും ഏറ്റുമുട്ടിയത് അഞ്ച് തവണ; ആര്‍ക്കാണ് കൂടുതല്‍ വിജയം.!

By Vipin Panappuzha  |  First Published Jan 6, 2023, 3:53 PM IST

തമിഴകം ആകാംക്ഷയോടെ കാത്തിരിക്കുന്ന രണ്ട് ചിത്രങ്ങളാണ് അജിത്തിന്റെ 'തുനിവും' വിജയ്‍യുടെ 'വരിശും'. രണ്ടും പൊങ്കല്‍ റിലീസായിട്ടാണ് റിലീസ് ചെയ്യുക. അതുകൊണ്ടുതന്നെ രണ്ട് താരങ്ങളുടെയും ആരാധകര്‍ ആവേശത്തിലാണ്. 


ചെന്നൈ: തമിഴകം ആകാംക്ഷയോടെ കാത്തിരിക്കുന്ന രണ്ട് ചിത്രങ്ങളാണ് അജിത്തിന്റെ 'തുനിവും' വിജയ്‍യുടെ 'വരിശും'. രണ്ടും പൊങ്കല്‍ റിലീസായിട്ടാണ് റിലീസ് ചെയ്യുക. അതുകൊണ്ടുതന്നെ രണ്ട് താരങ്ങളുടെയും ആരാധകര്‍ ആവേശത്തിലാണ്. ഇരുതാരങ്ങളും തമ്മിലുള്ള ബോക്സ്ഓഫീസ് ഏറ്റുമുട്ടലുകള്‍ എന്നും തമിഴകത്ത് ആവേശമാണ്. ഇതിന് മുന്‍പ് പൊങ്കലിന് ഇരുതാരങ്ങളുടെ ചിത്രങ്ങള്‍ അഞ്ച് തവണ ഒന്നിച്ച് റിലീസ് ആയിട്ടുണ്ട്. അതിന്‍റെ ചരിത്രം ഒന്ന് പരിശോധിക്കാം. 

കാലമെല്ലാം കാത്തിരിക്കാൻ - നേസം (1997)

Latest Videos

undefined

1997 ലെ പൊങ്കലിന് കാലമെല്ലാം കാത്തിരിക്കാൻ എന്ന വിജയ് ചിത്രവും, അജിത്ത് അഭിനയിച്ച നേസവും ഒരേ ദിവസമാണ് റിലീസ് ആയത്. 30 ലക്ഷം രൂപ മുടക്കി എടുത്ത കാലമെല്ലാം കാത്തിരിക്കാൻ 50 ലക്ഷത്തോളം നേടി ബോക്സ്ഓഫീസില്‍ വിജയം കുറിച്ചപ്പോള്‍ നേശം ഒരു ഫ്ലോപ്പായി. 

ഫ്രണ്ട്സ് - ദീന (2001)

2001 ലെ പൊങ്കലില്‍ എത്തിയപ്പോള്‍ അജിത്തും വിജയിയും തമിഴിലെ മുന്‍നിരയിലെ താരങ്ങളായിരുന്നു.   ആ വർഷം പൊങ്കിലിന് വിജയിയുടെ ചിത്രം മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ഫ്രണ്ട്സിന്‍റെ റീമേക്കായിരുന്നു. സിദ്ദിഖ് തന്നെ സംവിധാനം ചെയ്ത ഈ ചിത്രം സ്വര്‍ഗ്ഗചിത്ര അപ്പച്ചനാണ് നിര്‍മ്മിച്ചത്. സൂര്യയും ഈ ചിത്രത്തില്‍ ഉണ്ടായിരുന്നു.  അജിത്തിന്‍റെ ചിത്രം ദീന ആയിരുന്നു രണ്ട് സിനിമകളും അന്ന് ഒരേ പോലെ ബോക്സ് ഓഫീസില്‍ വന്‍ ഹിറ്റായി. ഇതിൽ ദീന സംവിധാനം ചെയ്തത് എ.ആർ.മുരുകദോസാണ്. 

ആദി - പരമശിവൻ (2006)

പിന്നീട് അഞ്ച് വര്‍ഷത്തിന് ശേഷമാണ് അജിത്ത് വിജയ് ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ ഏറ്റുമുട്ടുന്നത്. അതേ സമയം ഈ കാലത്തിനുള്ളില്‍ ആക്ഷന്‍ ഹീറോകള്‍ എന്ന നിലയിലേക്ക് അജിത്തും വിജയിയും തമിഴ് സിനിമ ലോകത്ത് വരവ് അറിയിച്ചിരുന്നു. അതിന് ഇണങ്ങുന്ന ആക്ഷന്‍ ചിത്രങ്ങളാണ് ഇരു താരങ്ങളുടെതുമായി തീയറ്ററില്‍ 2006 പൊങ്കലില്‍ എത്തിയത്. അജിത്തിന്‍റെ പരമശിവനും, വിജയ് നായകനായ ആദിയും. എന്നാല്‍ രണ്ട് താരങ്ങളുടെയും ആരാധകരെ തൃപ്തിപ്പെടുത്താന്‍ ഈ ചിത്രങ്ങള്‍ക്ക് ആയില്ല രണ്ട് ചിത്രങ്ങളും പരാജയമായി. 

പോക്കിരി - ആഴ്വാർ (2007)

അടുത്ത വര്‍ഷം പൊങ്കലിനും വിജയിയും അജിത്തും തങ്ങളുടെ ചിത്രങ്ങളുമായി പൊങ്കല്‍ ബോക്സ് ഓഫീസ് പിടിക്കാന്‍ ഇറങ്ങി. വിജയ് നായകനായി പ്രഭുദേവ സംവിധാനം ചെയ്ത പോക്കിരിയും, അജിത്ത് നായകനായ ആഴ്വാർ എന്നിവയായിരുന്നു ആ ചിത്രങ്ങള്‍. ഇതില്‍ പോക്കിരി അതുവരെയുള്ള വിജയിയുടെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റായി. ആ വര്‍ഷത്തെ തന്നെ ഏറ്റവും പണം വാരിയ തമിഴ് ചിത്രങ്ങളില്‍ ഒന്നായിരുന്നു പോക്കിരി. എന്നാല്‍ ആഴ്വാർ ശരാശരി ഹിറ്റില്‍ ഒതുങ്ങി. 

വീരം - ജില്ല (2014)

2014 ലെ പൊങ്കലിനാണ് വീരം എന്ന ചിത്രവുമായി അജിത്തും. മോഹന്‍ലാല്‍ അടക്കം പ്രധാന വേഷത്തില്‍ എത്തിയ ജില്ലയുമായി വിജയിയും പൊങ്കല്‍ ബോക്സ് ഓഫീസില്‍ ഏറ്റുമുട്ടിയത്. അജിത്ത് തലയും, വിജയ് ദളപതിയും ആയതിന് ശേഷം ആദ്യമായാണ് ഇരുതരങ്ങളുടെയും പൊങ്കല്‍ ബോക്സ് ഓഫീസ് ക്ലാഷ് അന്ന് നടന്നത്. കളക്ഷനില്‍ ഇരു പടങ്ങളും മികച്ച നേട്ടമാണ് ഉണ്ടാക്കിയത്. വിജയ് ചിത്രം മികച്ച ഇനീഷ്യല്‍ കളക്ഷന്‍ നേടിയപ്പോള്‍. തീയറ്ററില്‍ ഓടി കളക്ഷന്‍ നേടിയത് വീരമാണ്. ജില്ല നേശനും, വീരം ചിരുത്തെ ശിവയുമാണ് സംവിധാനം ചെയ്തത്. 

വിജയ് വാരിസില്‍ രജനി ഡയലോഗ് കോപ്പിയടിച്ചോ?; വിജയിയെ ട്രോളി രജനീകാന്ത് ആരാധകര്‍.!

'തുനിവ്' ആ രംഗത്തിനായി അജിത്ത് ഏറെ സഹായിച്ചുവെന്ന് മഞ്‍ജു വാര്യര്‍

click me!