'സെലിബ്രിറ്റി ക്രിക്കറ്റ് ലീഗുമായി 'അമ്മയ്ക്ക്' യാതൊരു ബന്ധവും ഇല്ല; മോഹന്‍ലാലും പിന്‍മാറി'

By Vipin Panappuzha  |  First Published Feb 27, 2023, 4:59 PM IST

. ഇപ്പോള്‍ നടക്കുന്ന സിസിഎല്ലില്‍ ആദ്യത്തെ രണ്ട് മത്സരത്തിലും കേരള സ്ട്രൈക്കേര്‍സ് പരാജയപ്പെട്ടിരുന്നു. 


കൊച്ചി: അമ്മയും മോഹന്‍ലാലും സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ നിന്നും പിന്‍മാറിയതാണെന്ന് വ്യക്തമാക്കി താര സംഘടന അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന സിസിഎല്‍ സീസണില്‍ മത്സരിക്കുന്ന ടീമുമായി അമ്മയ്ക്ക് ഒരു ബന്ധവും ഇല്ലെന്നും ഇടവേള ബാബു ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് വ്യക്തമാക്കി. നേരത്തെ സിസിഎല്‍ ടീമിനെ പ്രഖ്യാപിച്ച സമയത്ത് മോഹന്‍ലാല്‍ നോണ്‍ പ്ലെയിംഗ് ക്യാപ്റ്റനാണെന്ന് പ്രഖ്യാപിക്കപ്പെട്ടിരുന്നു എന്നാല്‍ പിന്നീട് ടീം ശരിക്കും പ്രഖ്യാപിച്ചപ്പോള്‍ മോഹന്‍ലാല്‍ ഉണ്ടായിരുന്നില്ല.

ഇതിലാണ് ഇപ്പോള്‍ അമ്മ നേതൃത്വം വ്യക്തത വരുത്തുന്നത്. എട്ടു വര്‍ഷത്തോളം കേരള സ്ട്രൈക്കേര്‍സ് മാനേജറായിരുന്നു താന്‍ എന്നും ഇപ്പോള്‍ നടക്കുന്ന ലീഗുമായി ഒരു ബന്ധവും ഇല്ലെന്നുമാണ് ഇടവേള ബാബു വ്യക്തമാക്കുന്നത്. അതേ സമയം അമ്മ സിസിഎല്‍ ഓര്‍ഗനൈസിംഗ് സ്ഥാനത്ത് നിന്നും പിന്‍മാറിയിട്ടുണ്ട്. സിസിഎല്‍ മാനേജ്മെന്‍റുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് അമ്മയുടെ പിന്‍മാറ്റം. അതേ സമയം താരങ്ങള്‍ക്ക് സ്വന്തം നിലയില്‍ സിസിഎല്ലില്‍ പങ്കെടുക്കാം. പക്ഷെ മോഹന്‍ലാലിന്‍റെയോ, അമ്മയുടെയോ പേര് ഉപയോഗിക്കാന്‍ പാടില്ലെന്നാണ് താരസംഘടന നേതൃത്വം പറയുന്നത്. 

Latest Videos

undefined

ഇപ്പോള്‍ നടക്കുന്ന സിസിഎല്ലില്‍ ആദ്യത്തെ രണ്ട് മത്സരത്തിലും കേരള സ്ട്രൈക്കേര്‍സ് പരാജയപ്പെട്ടിരുന്നു. ഉണ്ണി മുകുന്ദന്‍ ക്യാപ്റ്റനായി ഇറങ്ങിയ ആദ്യ മത്സരത്തില്‍ തെലുങ്ക് വാരിയേര്‍സിനോടും. കുഞ്ചാക്കോബോബന്‍ നായകനായി എത്തിയ രണ്ടാം മത്സരത്തില്‍ കര്‍ണാടക ബുള്‍ഡോസേസിനോടും കേരള സ്ട്രൈക്കേര്‍സ് തോല്‍ക്കുകയായിരുന്നു.

നിലവില്‍ സി3 സെലിബ്രിറ്റി ക്രിക്കറ്റ് ക്ലബാണ് കേരള സ്ട്രൈക്കേര്‍സായി മത്സരിക്കുന്നത്. .തമിഴ് ചലച്ചിത്രതാരം രാജ്കുമാർ സേതുപതി, ഭാര്യ ശ്രിപ്രിയ, ഷാജി ജെയ്സൻ എന്നിവരാണ് ഇപ്പോൾ കേരള സ്ട്രൈക്കേഴ്സിന്റെ ഉടമസ്ഥർ. കുഞ്ചാക്കോ ബോബനാണ് ക്യാപ്റ്റന്‍. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇക്കുറി സിസിഎൽ നടക്കുന്നത്. 

'സിസിഎല്‍ ഫൈനലില്‍ അവരെ തോല്‍പ്പിക്കണം', കാരണവും തുറന്നുപറഞ്ഞ് കുഞ്ചാക്കോ ബോബൻ

തുടര്‍ച്ചയായ രണ്ടാം തോല്‍വി; കര്‍ണാടകയോട് തകര്‍ന്ന് കേരള സ്‍ട്രൈക്കേഴ്‍സ്

click me!