നല്ല പ്രൊജക്ടുകള്‍ വരട്ടെ ഹോളിവുഡില്‍ മാത്രമല്ല മലയാളത്തിലും അഭിനയിക്കും: ആലിയ ഭട്ട്

By Vipin VK  |  First Published Feb 16, 2024, 6:47 PM IST

ആലിയയുടെ എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസാണ് ക്യൂസി എന്റർടൈൻമെന്റിന്റെ എഡ്വേർഡ് എച്ച് ഹാം ജൂനിയർ, റെയ്മണ്ട് മാൻസ്ഫീൽഡ്, സീൻ മക്കിറ്റ്രിക് എന്നിവർ നിര്‍മ്മിച്ച സീരിസിന്‍റെ എക്സിക്യൂട്ടീവ് പ്രൊഡക്ഷന്‍.


മുംബൈ: ദേശീയ അവാര്‍ഡ് ജേതാവാണ് നടി ആലിയ ഭട്ട്. എന്നാല്‍ അഭിനേയത്രി എന്നതിനപ്പുറം പുതിയൊരു വേഷത്തില്‍ എത്തുകയാണ് ആലിയ ഇപ്പോള്‍.  ഫെബ്രുവരി 23 മുതൽ ഇന്ത്യയിലും ലോകമെമ്പാടുമുള്ള 240 ല്‍ അധികം രാജ്യങ്ങളിലെ പ്രദേശങ്ങളിലും പ്രൈം വീഡിയോയിലൂടെ എത്തുന്ന  'പോച്ചര്‍' എന്ന സീരിസിന്‍റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൂടിയാണ് ആലിയ. 

ആലിയയുടെ എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസാണ് ക്യൂസി എന്റർടൈൻമെന്റിന്റെ എഡ്വേർഡ് എച്ച് ഹാം ജൂനിയർ, റെയ്മണ്ട് മാൻസ്ഫീൽഡ്, സീൻ മക്കിറ്റ്രിക് എന്നിവർ നിര്‍മ്മിച്ച സീരിസിന്‍റെ എക്സിക്യൂട്ടീവ് പ്രൊഡക്ഷന്‍. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് എട്ട് ഭാഗങ്ങളുള്ള ഈ ക്രൈം സീരീസ്. ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ട പോച്ചർ എന്ന ഈ സീരീസിലൂടെ പുറത്ത് കൊണ്ടുവരുന്നത്. ഡല്‍ഹി ക്രൈം എന്ന സീരിസിന് ശേഷം എമ്മി അവാര്‍ഡ് ജേതാവ് റിച്ചി മേത്ത ഒരുക്കുന്ന സീരിസാണ് ഇത്. 

Latest Videos

കഴി‌ഞ്ഞ ദിവസം മുംബൈയില്‍ ആലിയ ഭട്ട്  അടക്കം പങ്കെടുത്ത ചടങ്ങില്‍ സീരിസിന്‍റെ ട്രെയിലര്‍ പുറത്തുവിട്ടു. ഇതിന് ശേഷം 'പോച്ചര്‍' സീരിസിന്‍റെ കഥ നടക്കുന്ന കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകരുമായി ആലിയ കൂടികാഴ്ച നടത്തി. 

കേരളത്തിലെ സിനിമകളെ സംബന്ധിച്ചും, നടി നടന്മാരെക്കുറിച്ചും മികച്ച അഭിപ്രായമാണ് ആലിയ പറഞ്ഞത്. ഹോളിവുഡില്‍ അടക്കം ഇപ്പോള്‍ സാന്നിധ്യമായിട്ടുണ്ട്. ഇനിയും മികച്ച അവസരങ്ങള്‍ ലഭിച്ചാല്‍ ഹോളിവുഡിലും അഭിനയിക്കും. എന്നാല്‍ മികച്ച അവസരങ്ങളും പ്രൊജക്ടുകളും വന്നാല്‍ ആതേ പ്രധാന്യത്തോടെ മലയാള സിനിമയില്‍ അടക്കം പ്രവര്‍ത്തിക്കാനും താല്‍പ്പര്യമുണ്ടെന്ന് ആലിയ പറഞ്ഞു. 

നിമിഷ, റോഷന്‍ തുടങ്ങിയ ഈ സീരിസില്‍ അഭിനയിച്ചവര്‍ അതിഗംഭീര കഴിവുകള്‍ ഉള്ള അഭിനേതാക്കളാണ്. സീരിസ് കണ്ടതിന് പിന്നാലെ നിമിഷയുടെ അടക്കം ചിത്രങ്ങള്‍ താന്‍ വീണ്ടും കണ്ടു. മലയാളത്തില്‍ മികച്ച കണ്ടന്‍റുകളാണ് വരുന്നത്. റോഷനുമായി നേരത്തെ ഡാര്‍ലിംഗ്  എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ടെന്നും ആലിയ കൂട്ടിച്ചേര്‍ത്തു. 

ലോകത്ത് എവിടെയുള്ള വ്യക്തിയെയും പ്രകോപിപ്പിക്കുന്ന ഒരു വിഷയമാണ് പോച്ചര്‍ സീരിസ് പറയുന്നത്. അതിനാലാണ് താന്‍ ഇത്തരം ഒരു സബ്ജക്ടിന്‍റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആയതെന്നും ആലിയ പറയുന്നു. തന്‍റെ പ്രൊഡക്ഷന്‍ ഹൗസിന്‍റെ കൂടുതല്‍ പ്രൊജക്ടുകള്‍ ഒരുങ്ങുന്നുണ്ടെന്നും ആലിയ പറഞ്ഞു. 

'എന്നാ നടിപ്പ് ടാ' തമിഴരെ കൈയ്യിലെടുത്ത് മമ്മൂട്ടിയുടെ രാക്ഷസ നടനം; ഭ്രമയുഗം തമിഴ് പ്രേക്ഷക പ്രതികരണം

ആനക്കൊമ്പ് വേട്ടയുടെ യഥാര്‍ഥ കഥ; റോഷനും നിമിഷയും എത്തുന്ന സിരീസ് 'പോച്ചര്‍' ട്രെയ്‍ലര്‍

click me!