വനിത സ്റ്റാര്‍ട്ടപ്പ് ഉച്ചകോടി; രണ്ടാം ലക്കം ഒക്ടോബര്‍ 31 ന്

By Web Team  |  First Published Oct 16, 2020, 12:55 PM IST

സ്റ്റാര്‍ട്ടപ്പ് സംരംഭക അന്തരീക്ഷത്തില്‍ വനിത പ്രൊഫഷണലുകളെയും അവരുടെ സംരംഭകത്വത്തെയും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ ഉച്ചകോടിയിലൂടെ ഉദ്ദേശിക്കുന്നത്


സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളില്‍ വനിതകളുടെ പ്രാതിനിധ്യവും പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ നടത്തി വരുന്ന വനിത സ്റ്റാര്‍ട്ടപ്പ് ഉച്ചകോടിയുടെ രണ്ടാം ലക്കം ഒക്ടോബര്‍ 31 ന് വെര്‍ച്വലായി നടക്കും.ഇതിന് മുന്നോടിയായുള്ള ഹാക്കത്തോണ്‍, പിച്ചിംഗ്, മുതലായ വിവിധ സെഷനുകള്‍ 26 മുതല്‍ 31 വരെ വരെ സംഘടിപ്പിക്കുന്നുണ്ട്. സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, ടൈ കേരള, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്‍റെ(സിഐഐ)യുടെ വനിതാ വിഭാഗമായ ഇന്ത്യന്‍ വുമണ്‍ നെറ്റ്വര്‍ക്ക് എന്നിവ ഈ ഉച്ചകോടിയില്‍ പങ്കാളികളായിരിക്കും. സ്ത്രീകളും സാങ്കേതികവിദ്യയും (വുമണ്‍ ആന്‍ഡ് ടെക്നോളജി) എന്നതാണ് ഉച്ചകോടിയുടെ പ്രമേയം. കേരളത്തിലെ അതിവിപുലവും അത്യാധുനികവുമായ സ്റ്റാര്‍ട്ടപ്പ് സംരംഭക അന്തരീക്ഷത്തില്‍ വനിത പ്രൊഫഷണലുകളെയും അവരുടെ സംരംഭകത്വത്തെയും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ ഉച്ചകോടിയിലൂടെ ഉദ്ദേശിക്കുന്നത്. ഉച്ചകോടിയില്‍ പങ്കെടുക്കുന്നവര്‍ https://startupmission.in/womensummit ല്‍ രജിസ്റ്റര്‍ ചെയ്യണം. ഒക്ടോബര്‍ 25 ആണ് അവസാന തിയതി. ഷീ ലവ്സ് ടെക് ഇന്ത്യ 2020 വിജയി, മികച്ച ഇന്‍ക്ലുസീവ് ഇന്‍കുബേറ്റര്‍, മികച്ച ഇന്‍ക്ലുസീവ് സ്റ്റാര്‍ട്ടപ്പ്, മികച്ച ഇന്‍ക്ലൂസീവ് ഐഇഡിസി എന്നീ പുരസ്കരങ്ങളും ഉച്ചകോടിയോടനുബന്ധിച്ച് നല്‍കും.

click me!