പാഠങ്ങള്‍ ഓണ്‍ലൈനായി പഠിക്കാം; അവസരമൊരുക്കി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

By Web Team  |  First Published Apr 4, 2020, 11:18 AM IST

വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പാഠങ്ങള്‍ ഓണ്‍ലൈനായി പഠിക്കാനും പഠിപ്പിക്കാനും അവസരമൊരുക്കുന്ന തരത്തിലാണ് ആപ്പ്


ലോക്ക് ഡൌണ്‍ സമയത്ത് സ്‌കൂള്‍ വിദ്യാഭ്യാസം ഓണ്‍ലൈനാക്കാന്‍ ആപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പാഠങ്ങള്‍ ഓണ്‍ലൈനായി പഠിക്കാനും പഠിപ്പിക്കാനും അവസരമൊരുക്കുന്ന തരത്തിലാണ് ആപ്പ്. ലിന്‍വേയ്‌സ് ടെക്‌നോളജീസ് എന്ന സ്ഥാപനമാണ് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമായി ആപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അധ്യാപകര്‍ക്കും ഈ ആപ്പിലൂടെ ഓണ്‍ലൈനായി ക്ലാസ്സെടുക്കാന്‍ സാധിക്കും. കുട്ടികൾക്ക് ഈ  ആപ്പിലെ വിവരങ്ങള്‍ സൗജന്യമായി ഉപയോഗപ്പെടുത്താൻ സാധിക്കും. വിഡിയോ ക്ലാസ്സുകള്‍, പരീക്ഷകള്‍, ക്വിസുകള്‍ തുടങ്ങിയ സേവനങ്ങളും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കോ ഏതെങ്കിലും ഒരു വകുപ്പ് മേധാവിക്കോ ഈ ആപ്പ് വഴി അധ്യയനം നിയന്ത്രിക്കാവുന്നതാണ്. പാഠഭാഗങ്ങള്‍ ക്ലാസിലെ എല്ലാ കുട്ടികളിലേക്കും എത്തുന്നു. അധ്യാപകരുടെ വിഡിയോ ഉള്‍പ്പെടെ ഇതിലൂടെ എത്തിച്ചു നല്‍കാനാകും. 

click me!