കോവിഡ്19; ബോധവത്കരണവുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലെ പുതിയ സംരംഭം

By Web Team  |  First Published Mar 11, 2020, 2:28 PM IST

കേരള സ്റ്റാർട്ടപ്പ് മിഷന്റെ കളമശേരിയിലെ ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ് കോംപ്ലക്സിലാണ് അസിമോവ് റോബട്ടിക്സ് എന്ന സ്റ്റാർട്ടപ്പിന്റെ 2 റോബട്ടുകൾ ബോധവത്കരണം നൽകുന്നത്


കോവിഡ് 19 ബോധവത്കരണത്തിന് ഇനി മുതൽ റോബട്ടുകൾ. കേരള സ്റ്റാർട്ടപ്പ് മിഷന്റെ കളമശേരിയിലെ ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ് കോംപ്ലക്സിലാണ് അസിമോവ് റോബട്ടിക്സ് എന്ന സ്റ്റാർട്ടപ്പിന്റെ 2 റോബട്ടുകൾ ബോധവത്കരണം നൽകുന്നത്. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ പ്രചരണ വീഡിയോ റോബോട്ടുകളിലെ സ്‌ക്രീനില്‍ കാണിക്കുന്നു. ഇതൊടൊപ്പം മാസ്‌കുകള്‍, സാനിറ്റൈസര്‍, നാപ്കിന്‍ എന്നിവയും റോബോട്ടുകള്‍ വഴി വിതരണം ചെയ്യാന്‍ സാധിക്കും. പ്രതിരോധ മുൻകരുതലിനെക്കുറിച്ചുള്ള വിശദമായ വിവരണമാണ് രണ്ടാമത്തെ റോബട്ട് നൽകുന്നത്. പലരും കൊറോണയെ ഗൗരവമായി എടുക്കാത്തതാണ് ഇത്തരമൊരു പരീക്ഷണം നടത്താൻ പ്രേരിപ്പിച്ചതെന്നു അസിമോവിന്റെ സ്ഥാപകനും സിഇഒയുമായ ടി.ജയകൃഷ്ണൻ പറയുന്നു. പൊതുഇടങ്ങളിൽ ഇത്തരം റോബട്ടുകളെ ഉപയോഗിക്കാനുള്ള സാധ്യത ആലോചിക്കുകയാണെന്ന് കേരള സ്റ്റാർട്ടപ് മിഷൻ സിഇഒ സജി ഗോപിനാഥ് പറഞ്ഞു. റോബോട്ടുകളെ മുന്‍നിറുത്തിയുള്ള ബോധവത്കരണം സുരക്ഷിതവും കൗതുകം ജനിപ്പിക്കുന്നതുമാണ്. വിമാനത്താവളങ്ങള്‍ പോലുള്ള പൊതുഇടങ്ങളില്‍ ഇത്തരം റോബോട്ടുകളെ ഉപയോഗിക്കാനുള്ള സാധ്യത ആലോചിക്കുകയാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ 

click me!