കെ-വിന്‍സിന്റെ ആദ്യ ലക്കത്തില്‍ കേരളത്തിനകത്തു നിന്നുള്ള 200ല്‍പരം വനിതകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു
തൊഴില്‍പരിചയമുള്ള ബിരുദധാരികളായ വനിതകള്‍ക്കായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ വനിതാശാക്തീകരണ പരിപാടിയായ കേരള വുമണ്‍ ഇന്‍ നാനോ-സ്റ്റാര്‍ട്ടപ്പ്‌സ് 2.0 (കെ-വിന്‍സ്)ന്റെ രണ്ടാം ലക്കത്തിലേക്ക് അപേക്ഷ ക്ഷണിച്ചു.താത്പര്യമുള്ളവര്‍ക്ക് ഈ മാസം 26നു മുമ്പ് https://startupmission.in/k-wins എന്ന വെബ്‌സൈറ്റിലൂടെ ഈ പരിപാടിയിലേക്ക് അപേക്ഷിക്കാം.
സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെ വികസനത്തിനും ഇന്‍കുബേഷനുമുള്ള സര്‍ക്കാര്‍ നോഡല്‍ ഏജന്‍സിയാണ് കെഎസ്‌യുഎം. ഫ്രീലാന്‍സ് ജോലികള്‍ ചെയ്യാന്‍ താത്പര്യമുള്ള ഏകാംഗ സംരംഭങ്ങളാണ് നാനോ സ്റ്റാര്‍ട്ടപ്പുകള്‍ എന്നറിയപ്പെടുന്നത്. ചെയ്തുകൊണ്ടിരിക്കുന്ന ജോലികളില്‍ നിന്ന് താത്കാലികമായി വിട്ടു നില്‍ക്കുന്നവര്‍ക്ക് അവരുടെ പ്രവര്‍ത്തന മികവിനനുസരിച്ച് ഫ്രീലാന്‍സ് ജോലി ലഭിക്കും. കെ-വിന്‍സിന്റെ ആദ്യ ലക്കത്തില്‍ കേരളത്തിനകത്തു നിന്നുള്ള 200ല്‍പരം വനിതകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
കണ്ടെന്റ് ക്രിയേഷന്‍, എഐ-എംഎല്‍ ഡാറ്റ ക്രിയേഷന്‍, ബിടുബി സെയില്‍സ് ആന്‍ഡ് ഫ്രണ്ട് എന്‍ഡ് ഡെവലപ്‌മെന്റ് എന്നീ മേഖലകളില്‍ അര്‍ഹരായവര്‍ക്ക് നിശ്ചിതജോലികള്‍ നല്‍കാന്‍ സാധിച്ചു. കൊവിഡ് പശ്ചാത്തലത്തെത്തുടര്‍ന്ന് താത്കാലിക ജോലികള്‍ക്ക് വലിയ ഡിമാന്‍ഡ് വര്‍ധിച്ചിരിക്കുന്ന കാലം ഉപയോഗപ്പെടുത്തുന്നതിനു വേണ്ടിയാണ് കെ-വിന്‍സ്-2.0 ഒരുക്കിയത്. ഐടി, സെയില്‍സ്-മാര്‍ക്കറ്റിംഗ്, ഫിനാന്‍സ്, ഗ്രാഫിക് ഡിസൈനിംഗ്, എച് ആര്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാനവസരമുണ്ടാകും.