ചെറുകിട വ്യവസായ മേഖലയ്ക്ക് പിന്തുണയുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

By Web Team  |  First Published May 12, 2020, 1:07 PM IST

ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ വില്‍പ്പന, മാര്‍ക്കറ്റിങ് എന്നിവയെല്ലാം സ്റ്റാര്‍ട്ടപ്പുകളുടെ സഹായത്തോടെ നടപ്പാക്കാനാകും എന്നതാണ് പ്രത്യേകത


ലോക്ക് ഡൗണ്‍ മൂലം നഷ്ടമായ ചെറുകിട വ്യവസായ മേഖലയ്ക്ക് ബിസിനസ് തിരിച്ചുപിടിക്കാന്‍ സ്റ്റാര്‍ട്ടപ്പുകളുടെ സഹായത്തോടെ അവസരങ്ങൾ ഒരുക്കുവാൻ തുടങ്ങുകയാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷൻ. ചെറുകിട, ഇടത്തരം വ്യവസായങ്ങളെ ലക്ഷ്യമിട്ടായിരിക്കും ആദ്യ ഘട്ടത്തിലെ പ്രവർത്തനങ്ങൾ. ഇതിലൂടെ  പുതിയ സാധ്യതകള്‍കൂടിയാണ് വ്യാപാരികള്‍ക്കു ലഭിക്കുന്നത്. 
ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ വില്‍പ്പന, മാര്‍ക്കറ്റിങ് എന്നിവയെല്ലാം സ്റ്റാര്‍ട്ടപ്പുകളുടെ സഹായത്തോടെ നടപ്പാക്കാനാകും എന്നതാണ് പ്രത്യേകത. കോവിഡ് പശ്ചാത്തലത്തില്‍ നഷ്ടം സംഭവിച്ച ചെറുകിട വ്യവസായ മേഖലയ്ക്ക് കൈതാങ്ങാകും വിധത്തിലുള്ള പ്രവർത്തനമാണ് സ്റ്റാര്‍ട്ടപ്പ് മിഷന്‍ ലക്ഷ്യമിടുന്നത്. കൊവിഡ്-19 പ്രതിസന്ധിക്കാലത്ത് സ്റ്റാര്‍ട്ടപ്പുകളിലേക്ക് നിക്ഷേപം ആകര്‍ഷിക്കാനായി രാജ്യത്തെ പ്രമുഖ നിക്ഷേപകരെ സംഘടിപ്പിച്ച്  ഓണ്‍ലൈന്‍ നിക്ഷേപക ഉച്ചകോടിയും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിച്ചിരുന്നു. ടെക്‌നോളജി അധിഷ്ഠിത സംരംഭങ്ങള്‍ക്ക് വളരാനും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും വേണ്ടിയുള്ള ഇക്കോസിസ്റ്റം സൃഷ്ടിക്കുകയും അതിനെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുകയെന്നതാണ് സ്റ്റാര്‍ട്ടപ്പ് മിഷന്റെ പ്രാഥമിക ലക്ഷ്യം. 

click me!