കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായുള്ള നൂതനാശയങ്ങളും മാതൃകകളും പരിഹാരമാർഗങ്ങളും സമർപ്പിക്കാൻ അവസരമുണ്ടാകും.
വിദ്യാര്‍ത്ഥികളില്‍ നിന്ന് സംരംഭകരെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യവുമായി കേരള സ്റ്റാർട്ടപ്പ് മിഷൻ. സ്റ്റുഡന്റ് ഇന്നവേറ്റേഴ്സിനായി വെര്‍ച്വല്‍ സ്റ്റുഡന്‍റ്സ് ഇന്നവേറ്റേഴ്സ് മീറ്റ് ജൂലായ് 25ന് നടക്കും. ഇന്നവേഷന്‍സ് അണ്‍ലോക്ഡ്’ എന്ന മീറ്റിൽ വിദ്യാർത്ഥികൾക്ക് നൂതനാശയങ്ങള്‍ അവതരിപ്പിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്റ്റാര്‍ട്ടപ്പ് മിഷന്‍ മൂന്നു മാസത്തെ പ്രി-ഇന്‍കുബേഷന്‍ സപ്പോർട്ട് നൽകും. പ്രമുഖ കോര്‍പറേറ്റ് വ്യവസായ സ്ഥാപനങ്ങൾ വെർച്വൽ മീറ്റിൽ പങ്കെടുക്കും, ഒപ്പം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായുള്ള നൂതനാശയങ്ങളും മാതൃകകളും പരിഹാരമാർഗങ്ങളും സമർപ്പിക്കാൻ അവസരമുണ്ടാകും. വാധ്വാനി ഫൗണ്ടേഷന്‍, ടിസിഎസ് ഡിസ്ക് എന്നിവർ മാസ്റ്റർ ക്ലാസുകൾ നൽകും. https://innovationsunlocked.startupmission.inലൂടെ ആശയങ്ങൾ സമർപ്പിക്കാം. വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉഷ ടൈറ്റസ് ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ്, എപിജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. രാജശ്രീ എംഎസ്, എന്നിവര്‍ പങ്കെടുക്കും.