മീറ്റപ് കഫേ ഓണ്‍ലൈന്‍ എഡിഷൻ സംഘടിപ്പിച്ച് കേരള സ്റ്റാര്‍ട്ടപ്പ് മിഷൻ

By Web Team  |  First Published Oct 28, 2020, 1:46 PM IST

മീറ്റപ് കഫെയുടെ ആദ്യ ഓണ്‍ലൈന്‍ എഡിഷന്‍ ‘ബ്രാന്‍ഡ് ബില്‍ഡിംഗ് ഫോര്‍ സ്റ്റാര്‍ട്ടപ്പ് ‘എന്ന വിഷയത്തെ കുറിച്ചാണ് 


സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രചോദനം നല്‍കാനും അവര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ ലഭ്യമാക്കാനും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ആവിഷ്കരിച്ച മീറ്റപ് കഫെയുടെ ഓണ്‍ലൈന്‍ എഡിഷന്‍ ആരംഭിക്കുന്നു.ഇന്ത്യയിലെയും കേരളത്തിലെയും സ്റ്റാര്‍ട്ടപ്പ് രംഗത്തെ സ്ഥാപകരും, വിദഗ്ദ്ധരും, നിക്ഷേപകരുമാണ് മീറ്റപ് കഫെയില്‍ പങ്കെടുക്കുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഉപകാരപ്രദമാവുന്ന വ്യത്യസ്ത സെഷനുകളും അതിനു ശേഷം പങ്കെടുക്കുന്നവര്‍ക്ക് ക്ലാസുകള്‍ കൈകാര്യം ചെയ്തവരുമായി സംവദിക്കാനുള്ള അവസരവും ഉണ്ടാവും. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്ക് https://bit.ly/35nC01q എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം. ഒക്ടോബര്‍ 28 വൈകുന്നേരം 4 മണിക്ക് സെഷന്‍ ആരംഭിക്കും.

മീറ്റപ് കഫെയുടെ ആദ്യ ഓണ്‍ലൈന്‍ എഡിഷന്‍ ‘ബ്രാന്‍ഡ് ബില്‍ഡിംഗ് ഫോര്‍ സ്റ്റാര്‍ട്ടപ്പ് ‘എന്ന വിഷയത്തെ കുറിച്ചാണ്. സ്റ്റാര്‍ട്ടപ്പ് വിദഗ്ദ്ധനും ഇന്ത്യയിലെ പ്രമുഖ കമ്പനിയായ ഫ്രഷ്വര്‍ക്സില്‍ ബ്രാന്‍ഡ് ബില്‍ഡിംഗ് ,സ്റ്റാര്‍ട്ടപ്പ് കണക്ട് എന്നീ മേഖലകളില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരുന്ന ജയദേവന്‍ പി.കെ ആണ് വിഷയത്തെ കുറിച്ച് സംസാരിക്കുന്നത്. 

Latest Videos

click me!