ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സിങ് സേവനങ്ങള്‍ക്ക് പ്രാധാന്യം വര്‍ധിച്ച സാഹചര്യത്തിലാണ് ഫോക്കസ് വികസിപ്പിച്ചെടുത്തത്
നൂതനവും സുരക്ഷിതവുമായ വിഡിയോ കോൺഫറൻസിങ് പ്ലാറ്റ്ഫോം അവതരിപ്പിച്ചിരിക്കുകയാണ് കൊച്ചി ആസ്ഥാനമായുള്ള സ്റ്റാർട്ട്അപ്പ് സ്കൈസ്‌ലിമിറ്റ് ടെക്നോളജീസ്. സെയിൽസ്ഫോക്കസ് ടീമിന്റെ പിന്തുണയോടെയാണ് ‘ഫോക്കസ്’ എന്ന ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ആൻഡ്രോയ്ഡ്, ഐഒഎസ് ഉപകരണങ്ങളിലും വിൻഡോസ്, മാക് ഒഎസ് കംപ്യൂട്ടറുകളിലും ഫോക്കസ് ലഭ്യമാകും. പൂര്‍ണമായും ഇന്ത്യന്‍ നിര്‍മിതമായ ഈ സേവനം കോണ്‍ഫറന്‍സിങിന് മികച്ച സുരക്ഷയുണ്ടാകുമെന്ന് സ്‌കൈലിമിറ്റ് ടെക്‌നോളജീസ് വാഗ്ദാനം ചെയ്യുന്നു. നാല് മാസം കൊണ്ടാണ് ഫോക്കസ് രൂപംകൊണ്ടത്. ഉയര്‍ന്ന നിലവാരമുള്ള വീഡിയോ, ഓഡിയോ, സുരക്ഷിതമായ അനുഭവം, ലൈവ് പോകുവാനുള്ള ഓപ്ഷന്‍, അനായാസമായ സ്‌ക്രീന്‍ ഷെയര്‍ സൗകര്യം, ബില്‍റ്റ് ഇന്‍ റെക്കോര്‍ഡിംഗ് സവിശേഷത, സംയോജിത ചാറ്റ് ഓപ്ഷന്‍, ഫയല്‍ ഷെയറിങ്, തുടങ്ങി നിരവധി സവിശേഷതകളും ഫോക്കസ് വാഗ്ദാനം ചെയ്യുന്നു. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സിങ് സേവനങ്ങള്‍ക്ക് പ്രാധാന്യം വര്‍ധിച്ച സാഹചര്യത്തിലാണ് ഫോക്കസ് വികസിപ്പിച്ചെടുത്തത്. കൂടാതെ, യൂസര്‍നെയിം, ബ്രൗസര്‍ വിശദാംശങ്ങള്‍, ഐപി വിലാസം, ഓരോ അംഗവും ചെലവഴിച്ച വ്യക്തിഗത സമയം, ഓരോ അംഗത്തിന്റേയും സ്ഥാനം എന്നിവ ഉള്‍പ്പെടുന്ന ഇമെയില്‍ വഴി ലഭിക്കുന്ന മീറ്റിംഗ് റിപ്പോര്‍ട്ടുകള്‍ പോലുള്ള സവിശേഷതകള്‍ മറ്റ് സമാന പ്ലാറ്റ്‌ഫോമുകളില്‍നിന്ന് ഫോക്കസിനെ വ്യത്യസ്തമാക്കുന്നു.