അഭിനേതാവ് ഇറ്റലിയില്‍; സംവിധാനം മലപ്പുറത്ത്; യുവ സംവിധായകയുടെ 'ലോക്ക്ഡൗണ്‍' ഷോര്‍ട്ട് ഫിലിം

By Web Team  |  First Published Apr 19, 2020, 3:11 PM IST

ചിത്രത്തിലെ പ്രധാന കഥാപാത്രമായ നേഴ്‌സ് കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ക്യാമറ ചെയ്ത സുബിന്റെ അമ്മ തന്നെയാണ്. അമ്മയെ കൂടാതെ സുബിന്റെ അനിയത്തിയും അവര്‍ താമസിക്കുന്ന സ്ഥലത്തുള്ള ഇറ്റാലിയന്‍ പൗരനായ വയോധികനും ചിത്രത്തിലുണ്ട്. 


മലപ്പുറം: ലോക്ക്ഡൗണ്‍ കാലത്ത് വ്യത്യസ്തമായ ഹൃസ്വചിത്രം ഒരുക്കി യുവ സംവിധായക. മലപ്പുറം സ്വദേശിയും വിവിധ സിനിമകളില്‍ സഹസംവിധായകയുമായി പ്രവര്‍ത്തി അനു ചന്ദ്രയാണ് '1000 മൈല്‍സ് അപ്പാര്‍ട്ട്, 1 സെന്‍റിമീറ്റര്‍ ക്ലോസ്' എന്ന ഹൃസ്വചിത്രം ഒരുക്കിയത്. അഭിനേതാക്കളും ചിത്രീകരണവും ഇറ്റലിയില്‍ നടത്തിയ ഹൃസ്വചിത്രം മലപ്പുറത്തെ തന്‍റെ വീട്ടിലിരുന്നാണ് അനു സംവിധാനം ചെയ്തത്.

സിനിമയുടെ ക്യാമറ ചെയ്തിരിക്കുന്ന സുബിന്‍ ടോണി സുരേഷും ഇറ്റലിയിലും എഡിറ്റ് ചെയ്ത ആദി ആദിത്യ സഞ്ജു മാധവ് തൃശ്ശൂരും ഡയറക്ടറായ അനു മലപ്പുറത്തും ഇരുന്ന് ഒരാഴ്ച കൊണ്ടാണ് ഈ സിനിമ നിര്‍മിച്ചെടുത്തത്. ഈ കൊറോണ കാലത്ത് പ്രിയപെട്ടവരെ കാണാനാകാതെ വിദേശത്തു ജോലി ചെയ്യുന്ന ഒരു നഴ്‌സിന്‍റെ അനുഭവത്തിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. 

Latest Videos

ചിത്രത്തിലെ പ്രധാന കഥാപാത്രമായ നേഴ്‌സ് കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ക്യാമറ ചെയ്ത സുബിന്റെ അമ്മ തന്നെയാണ്. അമ്മയെ കൂടാതെ സുബിന്റെ അനിയത്തിയും അവര്‍ താമസിക്കുന്ന സ്ഥലത്തുള്ള ഇറ്റാലിയന്‍ പൗരനായ വയോധികനും ചിത്രത്തിലുണ്ട്. ചിത്രീകരണം വീഡിയോ കോളിലൂടെയാണ് അനു നിയന്ത്രിച്ചിരുന്നത്. വേണ്ട നിര്‍ദ്ദേശങ്ങള്‍ വീഡിയോ കോള്‍ വഴി തന്നെ നല്‍കും. 

വീഡിയോ കോള്‍ വഴി തന്നെയാണ് ഷൂട്ടിങ്ങും എഡിറ്റിങ്ങും നടത്തിയത്. എറണാകുളത്തുള്ള ജനി എന്ന പെണ്‍കുട്ടിയാണ് ഡബ്ബ് ചെയ്തത്. വോയ്‌സ് മെസേജായാണ് ജെനി ഡബ്ബിങ്ങിനു വേണ്ടതെല്ലാം അയച്ചു കൊടുത്തത്. അങ്ങനെ പലയിടങ്ങളിലിരുന്ന് ഫോണിലൂടെ ചെയ്‌തെടുത്ത ഒരു സിനിമ എന്നു തന്നെ ഇതിനെ വിശേഷിപ്പിക്കാം. 

click me!