സൈക്കോളജിക്കൽ ഡ്രാമയായി ഒരുക്കിയിരിക്കുന്ന ഹ്രസ്വചിത്രം ഇന്ത്യയിലും ന്യൂസിലന്റിലുമാണ് ചിത്രീകരിച്ചിരിക്കുന്നത്
വെനീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവല്ലിൽ debutant director എന്ന വിഭാഗത്തിൽ ഹോണറബിൾ മെൻഷൻ നേടി PILLOW NOTHING BUT LIFE എന്ന ചിത്രത്തിന്റെ സംവിധായകൻ ഫ്രാൻസിസ് ജോസഫ് ജീര. സൈക്കോളജിക്കൽ ഡ്രാമയായി ഒരുക്കിയിരിക്കുന്ന ഹ്രസ്വചിത്രം ഇന്ത്യയിലും ന്യൂസിലന്റിലുമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇമ്മാനുവൽ, സെക്കൻഡ് ഷോ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ച അനിൽ ആന്റോയാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അസ്കർ അമീർ, ആനന്ദ് ബാൽ തുടങ്ങിയവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളാകുന്നുണ്ട്. സുദീപ് പാലനാട് സംഗീതവും കണ്ണൻ കണ്ണൻ പട്ടേരി ഛായാഗ്രഹണവും അനീഷ് അച്ചുതൻ ചിത്രസംയോജനവും നിർവ്വഹിക്കുന്നു. കപ്പേള, വൃത്തം എന്നീ ചിത്രങ്ങളിൽ സംവിധാനസഹായിയായി പ്രവർത്തിച്ച വ്യക്തിയാണ് ഫ്രാൻസിസ് ജോസഫ് ജീര. 1932 ഓഗസ്റ്റിൽ ഇറ്റലിയിലെ വെനീസിലാണ് വെനീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവല്ലിന് തുടക്കമായത്.