ദാമ്പത്യ ജീവിതത്തില്‍ മൊബൈല്‍ ഫോണ്‍ ഇടപെട്ടാല്‍; 'വെടക്ക് യന്ത്രം' ഷോര്‍ട്ട് ഫിലിം

By Web Team  |  First Published May 9, 2020, 2:29 PM IST

കെഎഫ്‍സി സിനിമാസിന്‍റെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും അനില്‍ കിഴക്കടത്ത് ആണ്. പൂര്‍ണ്ണമായും കുവൈറ്റില്‍ ആയിരുന്നു ചിത്രീകരണം.


മൊബൈല്‍ ഫോണ്‍ നിത്യജീവിതത്തില്‍ ഒഴിവാക്കാനാവാത്ത സാന്നിധ്യമാണിന്ന്. എന്നാല്‍ ആ സാന്നിധ്യത്തിന് പരിധികളൊന്നും നിശ്ചയിക്കാത്ത സാഹചര്യത്തില്‍ അത് മനസിനും വ്യക്തിജീവിതത്തിലും എല്‍പ്പിക്കാവുന്ന താളപ്പിഴകളിലേക്ക് ഒരു കഥയിലൂടെ വിരല്‍ ചൂണ്ടുകയാണ് വെടക്ക് യന്ത്രം എന്ന ഹ്രസ്വചിത്രം. സിനിമയെ സ്നേഹിക്കുന്ന ഒരുകൂട്ടം പ്രവാസികളാണ് ഇതിന്‍റെ അണിയറപ്രവര്‍ത്തകര്‍.

സംഭാഷണങ്ങളില്ല എന്നതാണ് ചിത്രത്തിന്‍റെ മറ്റൊരു കൗതുകം. കെഎഫ്‍സി സിനിമാസിന്‍റെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും അനില്‍ കിഴക്കടത്ത് ആണ്. പൂര്‍ണ്ണമായും കുവൈറ്റില്‍ ആയിരുന്നു ചിത്രീകരണം. ജോ ജോ ജോർജ്ജ്, സൂര്യ ശ്രീ, സജ്ഞു സോമൻ, രജ്ഞിത് മോഹൻ, അഭിലാഷ്, ഇബ്രാഹിം മൂവാറ്റുപുഴ, ശരത്, പ്രിൻസി ദാസൻ തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്. ക്രിസ്റ്റഫർ ദാസ് ഛായാഗ്രഹണവും മനു വി എസ് എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു.
 കുവൈറ്റില്‍ കഴിഞ്ഞ വര്‍ഷം നടന്ന നോട്ടം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച നടനുള്ള പുരസ്കാരത്തിന് ജോ ജോ ജോര്‍ജ്ജ് അര്‍ഹനായിരുന്നു. ലണ്ടനിലെ രണ്ട് അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലേക്കും ചിത്രം തിരഞ്ഞെടുക്കപ്പെട്ടതായി അണിയറപ്രവര്‍ത്തകര്‍ അറിയിക്കുന്നു. 

click me!