ഒടിടി പ്ലാറ്റ്ഫോം ആയ നീസ്ട്രീമിലൂടെ മെയ് 15ന് പ്രീമിയര്‍ ചെയ്‍ച ഹ്രസ്വചിത്രം അവര്‍ തങ്ങളുടെ യുട്യൂബ് ചാനലിലൂടെ ഇന്ന് പ്രദര്‍ശനം ആരംഭിച്ചിട്ടുണ്ട്.
വാര്‍ധക്യം നേരിടുന്ന ഒറ്റപ്പെടലിലേക്കും അവഗണനകളിലേക്കും ശ്രദ്ധ ക്ഷണിക്കുകയാണ് ഒരു ഹ്രസ്വചിത്രം. 'ദി സൗണ്ട് ഓഫ് ഏജ്' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും ജിജോ ജോര്‍ജ് ആണ്. ഒടിടി പ്ലാറ്റ്ഫോം ആയ നീസ്ട്രീമിലൂടെ മെയ് 15ന് പ്രീമിയര്‍ ചെയ്‍ച ഹ്രസ്വചിത്രം അവര്‍ തങ്ങളുടെ യുട്യൂബ് ചാനലിലൂടെ ഇന്ന് പ്രദര്‍ശനം ആരംഭിച്ചിട്ടുണ്ട്.
സുരേന്ദ്രന്‍ വാഴക്കാട്, ലിമ്മി ആന്‍റോ കെ, ഡോ. മാത്യു മാമ്പ്ര എന്നിവരാണ് നിര്‍മ്മാണം. മുത്തുമണി സോമസുന്ദരം, കൈനകരി തങ്കരാജ്, രഞ്ജിത്ത് മണമ്പ്രക്കാട്ട്, ജിന്‍സ് ഭാസ്‍കര്‍, റോഷ്‍ന ആന്‍ റോയ്, പ്രണവ് ഏക, സ്വാതി പുത്തന്‍വീട്ടില്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
ഛായാഗ്രഹണം നവീന്‍ ശ്രീറാം. സംഗീതം ബിജിബാല്‍. എഡിറ്റിംഗ് പ്രേംസായ്. 23 മിനിറ്റ് ആണ് ചിത്രത്തിന്‍റെ ദൈര്‍ഘ്യം. നീസ്ട്രീമിന്‍റെ യുട്യൂബ് ചാനലിലൂടെ കാണാം.