റുജൈബ് പന്തറിൻ്റെ തിരക്കഥയിൽ ആർ.ശ്രീരാജാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
സ്മാർട്ട് ഇൻഫോടെയ്ൻമെന്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ശ്യാമള രാജശേഖരൻ നിർമ്മിച്ച ഷോർട്ട് മൂവിയാണ് 'ദ സ്മെൽ'. സന്തോഷകരമായ കുടുംബ ജീവിതത്തിൽ നിന്നും വഴിതിരിഞ്ഞ് പോകുന്ന ഒരു വ്യക്തിയും, അതിനു ശേഷമുണ്ടാകുന്ന മരണവും, അന്വേഷണവും ചേർന്ന ത്രില്ലറാണ് സ്മെൽ. റുജൈബ് പന്തറിൻ്റെ തിരക്കഥയിൽ ആർ.ശ്രീരാജാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ക്യാമറ ചലിപ്പിച്ചിരിക്കുന്നത് പ്രശാന്ത് കൃഷ്ണയാണ്. എഡിറ്റിംങ്ങ് സോബിൻ എസ്, സംഗീതം ആദർര് ബി അനിൽ, സൗണ്ട് ഡിസൈൻ സതീശ് ബാബുമാണ് നിർവ്വഹിച്ചിരിക്കുന്നത്.15 മിനിറ്റ് ദൈർഘ്യമുള്ള ഈ ചിത്രം ഒന്നര ലക്ഷത്തിലധികം ആളുകളാണ് രണ്ട് ദിവസം കൊണ്ട് കണ്ടിരിക്കുന്നത്. ലക്ഷ്മി പിഷാരടി, ആനന്ദ് ജസ്റ്റിൻ, ബദ്രി ലാൽ ,ആനന്ദ് വിവേക് എന്നിവരാണ് അഭിനേതാക്കൾ.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona