ഹോളിവുഡ് ലെവലിൽ ഒരു ഹ്രസ്വചിത്രം; ശ്രദ്ധനേടി 'ദി ഫാന്‍റം റീഫ്'

By Web Team  |  First Published Jul 18, 2020, 4:01 PM IST

നിഗൂഡതകള്‍  ഉള്ള ദ്വീപില്‍ വരുന്ന കുറച്ച് മനുഷ്യരും തുടര്‍ന്നു ആ ദ്വീപില്‍ അവര്‍ക്ക് അനുഭവിക്കേണ്ടി വരുന്ന കാര്യങ്ങളുമാണ് ഹ്രസ്വചിത്രത്തിന്‍റെ പ്രമേയം


നി​ഗൂഢമായ ഒരു ദ്വീപ്, അവിചാരിതമായി അവിടെ എത്തിച്ചേരുന്ന മനുഷ്യർ, അവരുടെ അതിജീവനം എന്നിവയിലൂടെ കഥ പറയുന്ന ഹ്രസ്വചിത്രമാണ്  'ദി ഫാന്‍റം റീഫ് '. സർവൈവലിനെ മുൻനിർത്തി ഹോളിവുഡ്  സിനിമകളിൽ കാണുന്ന തരത്തിലുള്ള മെയിക്കിംഗ് രീതിയാണ് ചിത്രത്തിലുള്ളത്. 

രമേശ്  മേനോന്‍,  മിഥുന്‍  സുന്ദരേശ്, ഷാലിന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പി ജി മോഷൻ പിക്ചർസിന്റെ ബാനറിൽ അരുൺ പിജി യും ലാസ്ഹോമും കൂടി നിർമിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അരുൺ ജി മേനോൻ, റിസാൽ മുഹമ്മദ്,മൊബി,മിഥുൻ സുന്ദരേഷ് എന്നിവർ ചേർന്നാണ്. നിഗൂഡതകള്‍ ഉള്ള ദ്വീപില്‍ വരുന്ന കുറച്ച് മനുഷ്യരും  തുടര്‍ന്നു ആ ദ്വീപില്‍ അവര്‍ക്ക് അനുഭവിക്കേണ്ടി വരുന്ന കാര്യങ്ങളുമാണ് ഹ്രസ്വചിത്രത്തിന്‍റെ  പ്രമേയം. സച്ചിന്‍ സുമറാമിന്‍റെ കഥയ്ക്ക് മിഥുന്‍ സുന്ദരേശനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മോബിയാണ് ക്യാമറ, എഡിറ്റിംഗ് അരുൺ പി ജിയും സംഗീതം മുഹമ്മദ് അലിയും നിർവഹിച്ചിരിക്കുന്നു. വേറിട്ട അവതരണരീതിയും പ്രമേയവുമുള്ള  ഹ്രസ്വചിത്രം ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലാണ് . 

click me!