ഇതാ ഒരു തപാല്‍ക്കാരന്റെ ജീവിതം- അതിമനോഹരമായ ഡോക്യുമെന്ററി കാണാം

By Web Team  |  First Published Jul 22, 2020, 2:06 PM IST

ഡി ശിവൻ എന്ന തപാല്‍ക്കാരന്റെ ജീവിതമാണ് ഡോക്യുമെന്ററിയില്‍ പറയുന്നത്.


ഡി ശിവൻ എന്ന പോസ്റ്റ്‍മാന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി തപാല്‍ക്കാരൻ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു.  വാഹന സഞ്ചാരമില്ലാത്ത സ്ഥലങ്ങളില്‍ ദീര്‍ഘദൂരം കാല്‍ നടയായി സഞ്ചരിച്ച് സന്ദേശങ്ങള്‍ കൈമാറുന്ന ഡി ശിവന്റെ ജീവിതം അതിമനോഹരമായിട്ടാണ് ഡോക്യുമെന്ററിയില്‍ പകര്‍ത്തിയിരിക്കുന്നത്.

Latest Videos

അര്‍ജുൻ ഡേവിസ്, ആനന്ദ് രാമകൃഷ്‍ണൻ, അര്‍ജുൻ കൃഷ്‍ണ എന്നിവരാണ് ഡോക്യുമെന്ററി സംവിധാനം ചെയ്‍തിരിക്കുന്നത്. ഛായാഗ്രാഹണവും ഇവരുടേത്. പ്രദേശത്തെ മനോഹരമായ ദൃശ്യഭംഗി സിനിമയ്‍ക്ക് ആകര്‍ഷകമാകുന്നു. സ്റ്റാമ്പ് കലക്ടറായി ഏറെക്കാലം ജോലി ചെയ്‍ത ശിവൻ വിരമിക്കാനിരിക്കെയാണ് പോസ്റ്റ്മാനായി ജോലിക്ക് എത്തിയത്. ഷോല ഫിലിംസാണ് ചിത്രം നിർമിച്ചിരിക്കുന്നത്. എഡിറ്റിങ് കളർ ​ഗ്രേഡിങ് ആനന്ദ് രാമകൃഷ്‍ണൻ, ഡ്രോൺ- ബാലമുരു​കർ കുമാർ, ബിജിഎം- ഓഡിയോകാം, ഫിൻവൽ, ലെക്സിൻ മ്യൂസിക്, സൗണ്ട് ഡിസൈൻ- സിദ്ധാർഥ് സദാശിവ്,  പ്രമോഷൻ- ആതിര പ്രകാശ് എന്നിവരാണ് സിനിമയ്‍ക്കായി പ്രവര്‍ത്തിച്ചിരിക്കുന്നത്.

വായിക്കാം:

'നിങ്ങൾ വലിയ പ്രചോദനമാണ്'; പോസ്റ്റുമാന്റെ അപൂർവ്വ സേവനത്തിന് ആദരമറിയിച്ച് രാജീവ് ചന്ദ്രശേഖർ എംപി

കത്തുകളും പെന്‍ഷന്‍ തുകയുമായി ഈ പോസ്റ്റുമാന്‍ നടന്നത് 15 കിലോമീറ്റര്‍, വഴിയില്‍ കാടും കാട്ടാറും മൃഗങ്ങളും

click me!