കൊവിഡില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് ലോകം. സര്‍വ്വ സന്നാഹങ്ങളും ഉപയോഗിച്ച് മഹാമാരിക്കെതിരെ പോരാടുകായാണ്. രോഗഭീതിയുടെ ലോക്ക്ഡൗണ്‍ കാലത്ത് ഓണ്‍ലൈനിലൂടെ പുറത്തുവരുന്ന കലാസൃഷ്ടികള്‍ ഏറെ ശ്രദ്ധേയമാണ്
കൊവിഡില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് ലോകം. സര്‍വ്വ സന്നാഹങ്ങളും ഉപയോഗിച്ച് മഹാമാരിക്കെതിരെ പോരാടുകായാണ്. രോഗഭീതിയുടെ ലോക്ക്ഡൗണ്‍ കാലത്ത് ഓണ്‍ലൈനിലൂടെ പുറത്തുവരുന്ന കലാസൃഷ്ടികള്‍ ഏറെ ശ്രദ്ധേയമാണ്. ബോധവല്‍ക്കരണവും, സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളും പ്രമേയമാകുന്ന നിരവധി സൃഷ്ടികള്‍ ഇതിനോടകം എത്തിക്കഴിഞ്ഞു. ഇത്തരത്തില്‍ ശ്രദ്ധേയമാവുകയാണ് അടുത്തിടെ യൂട്യൂബില്‍ റിലീസ് ചെയ്ത സോളോ എന്ന ഹ്രസ്വ ചിത്രം.
സോളോ എന്ന പേര് അന്വര്‍ത്ഥമാക്കുന്ന ചിത്രം ഒറ്റപ്പെടലിന്‍റെ മാനസിക സംഘര്‍ഷങ്ങളാണ് പ്രമേയമാക്കിയിരിക്കുന്നത്. ഒരാള്‍ മാത്രമാണ് ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. സന്ദീപ് എടപ്പാളിന്‍റേതാണ് രചനയും സംവിധാനവും. ഫിറോസ് ബാബു ടികെ ആണ് അഭിനേതാവ്. സനൂപ് താവോയുടേതാണ് തിരക്കഥ. ഷബീർ സയ്യിദ് എഡിറ്റിങ് നിർവഹിച്ച ചിത്രത്തിന് പശ്ചാത്തല സംഗീതം നൽകിയിരിക്കുന്നത് പ്രശസ്ത വയലിനിസ്റ്റ് ശ്രീക്കുട്ടനാണ്.